1966 ഒക്ടോബർ – ശാസ്ത്രഗതി – ഒന്നാം ലക്കം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രധാന മാസികകളിൽ ഒന്നായ ശാസ്ത്രഗതി എന്ന മാസികയുടെ ആദ്യത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശാസ്ത്ര,സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ,സാംസ്കാരിക വിഷയങ്ങളിലെ ലേഖനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഈ മാസിക മുതിർന്നവർക്ക് വേണ്ടിയുള്ള മാസികയാണ്. (കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മറ്റു മാസികകൾ ആയ യുറീക്കയും ശാസ്ത്രകേരളവും പ്രധാനമായും വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ളവ ആണല്ലോ.)

ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്ന ആദ്യലക്കം ഇറങ്ങിയിരിക്കുന്നത് 1966ൽ ആണ്. അതിന്റെ അർത്ഥം യുറീക്ക, ശാസ്ത്രകേരളം ഇവയ്ക്ക് ഒക്കെ മുൻപേ ശാസ്ത്രഗതി ഇറങ്ങി തുടങ്ങി എന്നതാണ്. കെ.ജി. അടിയോടി, എം.പി. പരമേശ്വരൻ, കോന്നിയൂർ ആർ. നരേന്ദ്രനാഥ് തുടങ്ങി പന്ത്രണ്ടോളം പേർ വിവിധ വിഷയങ്ങളിൽ എഴുതിയ ശാസ്ത്രലേഖനങ്ങൾ ആണ് ആദ്യ ലക്കത്തിന്റെ ഉള്ളടക്കം.

മൊത്തം 120 പേജുകൾ ഉണ്ട് ആദ്യലക്കത്തിന്. എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭ്യമായ ശാസ്ത്രഗതിയുടെ ലക്കങ്ങൾ ഒന്നിനും തന്നെ കവർ പേജില്ല. ഇത് അക്കാലത്ത് അങ്ങനെ കവർ പേജില്ലാതെയാണോ പ്രസിദ്ധീകരിച്ചിരുന്നത് എന്ന കാര്യം എനിക്കു ഉറപ്പില്ല.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

1966 ഒക്ടോബർ - ശാസ്ത്രഗതി
1966 ഒക്ടോബർ – ശാസ്ത്രഗതി

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ശാസ്ത്രഗതി – ഒന്നാം ലക്കം  
  • പ്രസിദ്ധീകരണ വർഷം: 1966 ഒക്ടോബർ
  • താളുകളുടെ എണ്ണം: 120
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: മംഗളോദയം, തൃശൂർ
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം –  69
      • ഡിജിറ്റൈസ് ചെയ്ത ശാസ്ത്രഗതി മാസികകൾ: എണ്ണം –  1

1983 – ആരോഗ്യരേഖ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളത്തിന്റെ ജനകീയാരോഗ്യ പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്തിറക്കിയ ആരോഗ്യരേഖ എന്ന നയരേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ലഘുലേഖ/ചെറുപുസ്തകം എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു പ്രസിദ്ധീകരണം ആണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

1983 - ആരോഗ്യരേഖ
1983 – ആരോഗ്യരേഖ

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ആരോഗ്യരേഖ 
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 58
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം –  68
      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം –  54

1986 – രക്തത്തിലെ കൂട്ടുകാർ – ഡോ: കെ.പി. അരവിന്ദൻ

ഡോ: കെ.പി. അരവിന്ദൻ രചിച്ച്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1986ൽ പ്രസിദ്ധീകരിച്ച രക്തത്തിലെ കൂട്ടുകാർ എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. രക്തത്തിന്റെ ഘടകങ്ങൾ പരിചപ്പെടുത്തുന്ന നല്ല ഒരു വിജ്ഞാനപ്രദമായ ലഘുലേഖ ആണിത്.

പഴക്കം മൂലം പേജുകൾക്ക് നിറം മങ്ങിയതിന്റെ ചെറിയ പ്രശ്നം ഒഴിച്ചു നിർത്തിയാൽ അത്യാവശ്യം നല്ല പതിപ്പാണ് ഡിജിറ്റൈസ് ചെയ്യാനായി കൈയ്യിൽ കിട്ടിയത്.

1986 - രക്തത്തിലെ കൂട്ടുകാർ - ഡോ: കെ.പി. അരവിന്ദൻ
1986 – രക്തത്തിലെ കൂട്ടുകാർ – ഡോ: കെ.പി. അരവിന്ദൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: രക്തത്തിലെ കൂട്ടുകാർ 
  • രചന: ഡോ: കെ.പി. അരവിന്ദൻ
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 26
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: ശ്രീരാം പ്രിന്റേർഴ്സ്, കോഴിക്കോട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം –  67
      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം –  53