1952 – രസംകൃതമാല എന്ന കെസ്സ് പാട്ട്- കെ. സി. മുഹമ്മദ് കുട്ടി മുല്ല

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന രസംകൃതമാല എന്ന കെസ്സ് പാട്ട് എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ‘ഖയ്യാത്ത് ‘ എന്ന പേരിൽ പ്രസിദ്ധനായ കെ. സി. മുഹമ്മദ് കുട്ടി മുല്ല എഴുതിയ, കീർത്തനങ്ങൾ എന്നു പറയാവുന്ന ആറ് പാട്ടുകളാണ്. ഇതിലുള്ളത്. പാട്ടുകളിൽ ഒരെണ്ണം അറബിയിലും ബാക്കിയുള്ളവ മലയാളത്തിലുമാണ്. മുഹമ്മദ് നബി, ബദർ പട, ഉഹ്ദ് പട, അലി, സൂഫി ആചാര്യനായ ഷെയ്ഖ്‌ മുഹ്-യിദ്ദീൻ അബ്ദുൽ കാദിർ അൽ ജീലാനി, മഞ്ഞക്കുളത്തിങ്ങൽ സയ്യിദ് ഹുസൈൻ എന്നീ വ്യക്തികളെയും സംഭവങ്ങളെയും ആധികരിച്ചാണ് പാട്ടുകൾ രചിക്കപ്പെട്ടിട്ടുള്ളത്. അവയിൽ “വമ്പുറ്റ(ബമ്പുറ്റ) ഹംസ….” എന്നുതുടങ്ങുന്ന പാട്ട് (https://www.youtube.com/watch?v=R_cFdh7HOew) കാലത്തെ അതിജീവിച്ച് മാപ്പിളപ്പാട്ടുകളിൽ ഒരു ക്ലാസ്സിക് ആയി ഇന്നും നിലനിൽക്കുന്നു.

ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1952 - രസംകൃതമാല എന്ന കെസ്സ് പാട്ട്- കെ. സി. മുഹമ്മദ്കുട്ടി മുല്ല
1952 – രസംകൃതമാല എന്ന കെസ്സ് പാട്ട്- കെ. സി. മുഹമ്മദ്കുട്ടി മുല്ല

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ എല്ലാം ഉൾപ്പെട്ട ഒരു കൂട്ടായ്മ ആണ്  ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. അവരോട് എല്ലാവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: രസംകൃതമാല എന്ന കെസ്സ് പാട്ട്
  • രചന/വ്യാഖ്യാനം/പകർപ്പവകാശം: കെ. സി. മുഹമ്മദ് കുട്ടി മുല്ല.
    പൊന്നാനി നഗരം യു. കെ. മുഹമ്മദ് കുട്ടി അച്ചടിച്ച ഈ കൃതിയുടെ പകർപ്പവകാശം അതേ അംശംദേശത്തെ യു.കെ. മമ്മിക്കുട്ടിക്ക് തീര് ലഭിച്ചതും അദ്ദേഹത്തിന്റെ (യു.കെ.. മമ്മിക്കുട്ടിയുടെ) സമ്മതപ്രകാരം പൊന്നാനി യു.എം. അബ്ദുല്ല ഹാജി അദ്ദേഹത്തിൻറെ സ്വന്തം ചെലവിൽ അച്ചടിച്ചത് ആണെന്നും പുസ്തകത്തിൽ പറയുന്നു.
  • ലിത്തോ എഴുത്തുകാരൻ: സൈനുദ്ദീൻ ബിൻ അഹ്മദ്
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം:12
  • പ്രസാധനം/വിതരണം: ഹാജി യു.എം. അബ്ദുല്ല കമ്പനി, പൊന്നാനി.
  • അച്ചടി: പൊന്നാനി നഗരംശംദേശത്ത് നൂറുൽ ഹിദായ പ്രസ്സിൽ
  • സ്കാനുകൾ ലഭ്യമായ ഓൺലൈൻ വായനാ/ഡൗൺലോഡ് കണ്ണികൾ:

1948 – സദുപദേശ രസംകൃത ലോകനീതിമാല – എം. ബാവക്കുട്ടി മൗലവി താനൂർ

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന സദുപദേശ രസംകൃത ലോകനീതിമാല എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മതപരുവും ധാർമികവുമായ ഉപദേശങ്ങൾ അടങ്ങിയ പാട്ടാണിത്. ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1948 - സദുപദേശ രസംകൃത ലോകനീതിമാല - എം. ബാവക്കുട്ടി മൗലവി താനൂർ
1948 – സദുപദേശ രസംകൃത ലോകനീതിമാല – എം. ബാവക്കുട്ടി മൗലവി താനൂർ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ എല്ലാം ഉൾപ്പെട്ട ഒരു കൂട്ടായ്മ ആണ്  ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. അവരോട് എല്ലാവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സദുപദേശ രസംകൃത ലോകനീതിമാല
  • രചന/വ്യാഖ്യാനം/പകർപ്പവകാശം: എം. ബാവക്കുട്ടി മൗലവി താനൂർ
  • ലിത്തോ എഴുത്തുകാരൻ: സൈനുദ്ദീൻ ബിൻ അഹ്മദ്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 24
  • പ്രസാധനം: ഹാജി യു.എം. അബ്ദുല്ല കമ്പനി, പൊന്നാനി.
  • അച്ചടി: പൊന്നാനി നഗരംശംദേശത്ത് നൂറുൽ ഹിദായ പ്രസ്സിൽ
  • സ്കാനുകൾ ലഭ്യമായ ഓൺലൈൻ വായനാ/ഡൗൺലോഡ് കണ്ണികൾ:

1956 – മതിനിധി മാല – മഹാകവി മോയിൻകുട്ടി വൈദ്യർ

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന മതിനിധി മാല (അറബിശീർഷകം: മനാകിബുശ്ശുഹദാ -ഇ- മലപ്പുറം)  എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മലപ്പുറം കിസ്സപ്പാട്ട് എന്നും ഈ കൃതി അറിയപ്പെടുന്നുണ്ട്. മഹാകവി മോയിൻകുട്ടി വൈദ്യർ ആണ് ഇതിൻ്റെ രചയിതാണ്. പുസ്തകത്തിൽ കൊണ്ടുവെട്ടി ഓട്ടുപാറക്കൽ ആലുങ്ങൽകണ്ടി മോയിൻകുട്ടി വൈദ്യർ എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

പുസ്തകത്തിൻ്റെ പേര് മതിനിധി മാല എന്നാണെങ്കിലും സംസ്കൃതപദങ്ങൾക്ക് തദ്ഭവങ്ങൾ ഉപയോഗിക്കുന്ന നാട്ടു രീതിയനുസരിച്ച് മദിനിദി മാല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  മലപ്പുറം പോരാട്ടവും അതിൻ്റെ പശ്ചാത്തലവും രക്തസാക്ഷികളുമൊക്കെയാണ് കൃതിയുടെ വിഷയം. കേരളത്തിൽ നടന്ന ഒരു പോരാട്ടത്തെക്കുറിച്ചുള്ളതാണ് എന്നത് വൈദ്യരുടെ മറ്റുപല കൃതികളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. മലയാളത്തിൽ നാടിൻ്റെ ചരിത്രം വിവരിക്കുന്ന ആദ്യത്തെ പദ്യകൃതിയായി ഇതിനെ വിശേഷിപ്പിക്കുന്നവരുണ്ട്. കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകം എൻ്റെ കൈയിൽ കിട്ടിയ പോലെ തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1956 - മതിനിധി മാല - മോയിൻകുട്ടി വൈദ്യർ
1956 – മതിനിധി മാല – മോയിൻകുട്ടി വൈദ്യർ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ എല്ലാം ഉൾപ്പെട്ട ഒരു കൂട്ടായ്മ ആണ്  ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. അവരോട് എല്ലാവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: മതിനിധി മാല
  • രചന/വ്യാഖ്യാനം/പകർപ്പവകാശം: മോയിൻകുട്ടി വൈദ്യർ
  • ലിത്തോ എഴുത്തുകാരൻ: മുഹമ്മദ് ബിൻ സൈനുദ്ദീൻ കോടഞ്ചേരി
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 88
  • പ്രസാധനം/അച്ചടി: തിരൂരങ്ങാടി സി. എച്ച്. അഹ്മദ് മാസ്റ്ററുടെ അൽ ഇസ്ലാം പ്രസ്സിൽ