1948 – ഹിതോപദേശമാല എന്ന നീതിസാരമാല – തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഹിതോപദേശമാല എന്ന നീതിസാരമാല എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ ആണ് ഇതിൻ്റെ രചിച്ചിരിക്കുന്നത്. പദ്യം/പാട്ട് എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈ പുസ്തകത്തിൽ ലൈംഗികസദാചാരം, മദ്യപാനം, ചൂതുകളി തുടങ്ങിയ ധാർമികസദാചാരവിഷയങ്ങളുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകം എൻ്റെ കൈയിൽ കിട്ടിയ പോലെ തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ഈ പുസ്തകം ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാളം അച്ചടിയുമായി ബന്ധപ്പെട്ട് ധാരാളം സംഗതികൾ കണ്ടെടുത്ത് ഡോക്കുമെൻ്റ് ചെയ്യേണ്ടതുണ്ട് എന്നാണ് ഇത്തരം പുസ്തകങ്ങൾ സൂചന നൽകുന്നത്.

നിലവിൽ  പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും മറ്റും മലയാളലിപിയിൽ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ശെഖരത്തിൽ കൂടുതൽ പുസ്തകങ്ങൾ ചേർക്കുന്ന മുറയ്ക്കും കൂടുതൽ ആളുകൾ പദ്ധതിയിൽ സഹകരിക്കുന്നതിനു അനുസരിച്ചും മറ്റ് ലിപികളിൽ ഉള്ള മെറ്റാ ഡാറ്റ കൂടെ ഇതിൽ ചേർക്കണം എന്ന് ആഗ്രഹിക്കുന്നു.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1948 - ഹിതോപദേശമാല എന്ന നീതിസാരമാല
1948 – ഹിതോപദേശമാല എന്ന നീതിസാരമാല

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ തന്നെയാണ് ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. ഇവരോട് രണ്ടു പേരോടും, ഒപ്പം അറബി-മലയാളം രേഖകളുടെ ഡിജിറ്റൈസെഷനിൽ സഹകരിക്കുന്ന മറ്റുള്ളവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഹിതോപദേശമാല എന്ന നീതിസാരമാല
  • രചന/വ്യാഖ്യാനം: തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ
  • പ്രസിദ്ധീകരണ വർഷം: 1948  (ഹിജ്റ 1367)
  • താളുകളുടെ എണ്ണം: 12
  • പ്രസാധനം/അച്ചടി: അൽ മുർഷിദ് പുസ്തകശാല/പ്രസ്സ്, തിരൂരങ്ങാടി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

പ്രസാധകർ:

സ്ത്രീകളും പിന്തുടർച്ചാവകാശവും – സമതാവേദി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഭാഗമായ സമതാവേദി പ്രസിദ്ധീകരിച്ച സ്ത്രീകളും പിന്തുടർച്ചാവകാശവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

textsസ്ത്രീകളും പിന്തുടർച്ചാവകാശവും - സമതാവേദി
സ്ത്രീകളും പിന്തുടർച്ചാവകാശവും – സമതാവേദി

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: സ്ത്രീകളും പിന്തുടർച്ചാവകാശവും
  • പ്രസിദ്ധീകരണ വർഷം: പ്രസിദ്ധീകരണ വർഷം രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 28
  • പ്രസാധകർ: കൺവീനർ, പരിഷത് ഭവൻ
  • പ്രസ്സ്: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

 

 

      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം –  31
      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം – 20

1905 – ലൂക്കായുടെ ഇഞ്ചീൽ – അറബി മലയാളത്തിൽ ഉള്ള കൃതി

പഴയ മലയാളപുസ്തകങ്ങൾ തേടിയുള്ള യാത്ര വളരെയധികം പുതിയ വിവരങ്ങൾ ആണ് തരുന്നത്. മലയാളപുസ്തകാന്വേഷണ യാത്രയിൽ കിട്ടിയ ഒരു സവിശേഷ കൃതി എല്ലാവരുമായി പങ്ക് വെക്കുന്നു.  ഈ പ്രവാശ്യം നമുക്ക് കിട്ടിയിരിക്കുന്നത് അറബി മലയാളം ഒരു കൃതിയാണ്.

അറബി മലയാളം എന്താണെന്ന് അറിയാത്തവർക്കായി ഒരു ചെറിയ ആമുഖം.

കേരളത്തിൽ പണ്ട് കാലത്ത് കൂടുതൽ മുസ്ലീം സമുദായാംഗങ്ങളും അറബി അക്ഷരമാല മാത്രമേ പഠിച്ചിരുന്നുള്ളൂ. ഖുർആൻ പാരായണമായിരുന്നു അറബി അക്ഷരമാല പഠിക്കുന്നതിന്റെ പ്രധാന ഉദ്ദേശം. ഇവരുടെ സാഹിത്യ രചനകൾ മലയാളത്തിന്റെ രൂപവും വ്യാകരണവും ഉള്ളവ ആയിരുന്നെങ്കിലും മലയാള ലിപിക്കു പകരം അറബിമലയാളം അക്ഷരമാലയിൽ ആയിരുന്നു എഴുതിയത്. ഈ വിധത്തിൽ മലയാള മൊഴികൾ അറബി ലിപി ഉപയോഗിച്ച് എഴുതുന്ന രീതിയാണ്‌ അറബി-മലയാളം. അറബിയിലെ അക്ഷരങ്ങൾ കൂടാതെ മലയാളത്തിലെ ബാക്കി എല്ലാ അക്ഷരങ്ങൾക്കും പ്രത്യേക ലിപികൾ ഉണ്ട്. കൂടുതൽ വായനയ്ക്കായി മലയാളം വിക്കിപീഡിയയിലെ അറബി മലയാളം എന്ന ലേഖനം കാണുക.

മതപ്രചരണത്തിനായി വന്ന മിഷണറിമാർക്ക് മുസ്ലീം സമുദായാംങ്ങളുടെ ഇടയിൽ ബൈബിൾ ലഭ്യമാക്കാൻ അറബി മലയാളത്തിൽ ബൈബിൾ ഇറക്കണം എന്ന നിലയായി. ആ വിധത്തിൽ 1905-ൽ മദ്രാസ് ബൈബിൾ ഓക്സിലറി സൊസൈറ്റിയിൽ നിന്ന് ഇറങ്ങിയ ലൂക്കായുടെ ഇഞ്ചീൽ (ലൂക്കോസിന്റെ സുവിശേഷം) ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

എനിക്ക് അറബി മലയാളം അറിയാത്തതിനാൽ ഇതിലുള്ള എഴുത്ത് ഒന്നും ഡീകോഡ് ചെയ്യുക നടക്കില്ല. അത് അറിയുന്നവർ ചെയ്യുമല്ലോ.

“മദ്രാസ് രായപ്പേട്ട ഹെസാൻ മുലൂക് ഗാർഡൻ എന്ന സ്ഥലത്ത് മിർസ കാസിം ബേഗ് സാഹേബ് അവർകളുടെ വക ഹിദായത്ത് പ്രെസ്സ് എന്ന അച്ചുകൂട്ടത്തിൽ അച്ചടിച്ചു പ്രസിദ്ധം ചെയ്തതാകുന്നു.” എന്നാണ് ടൈറ്റിൽ പേജിലുള്ള വിവരണം എന്ന് അറബി മലയാളം വായിക്കാൻ അറിയുന്ന റസിമാൻ പറഞ്ഞു തന്നു. കൂടുതൽ കാര്യങ്ങൾ നിങ്ങൾ തന്നെ പരിശോധിക്കുമല്ലോ.

ഏതാണ്ട് 270 താളുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്.

നിലവിൽ നമുക്ക് ലഭ്യമായിരിക്കുന്ന ഏറ്റവും പഴയ അറബി മലയാളകൃതിയുടെ സ്കാൻ ഇതാണ്. എന്നാൽ അറബി മലയാളത്തിലുള്ള ക്ലാസിക്ക് കൃതികൾ ബൈബിളുമായി ബന്ധപ്പെട്ടതല്ലല്ലോ. അറബി മലയാളത്തിലുള്ള പുസ്തകങ്ങളുടെ സ്കാനുകൾ (1961നു മുൻപ് പ്രിന്റ് ചെയ്തവ മാത്രം) ലഭ്യമാക്കാൻ അറബി മലയാളത്തിലുള്ള കൃതികൾ കൈവശം ഉള്ളവർ ഉത്സാഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

 

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ലൂക്കായുടെ ഇഞ്ചീൽ
  • പ്രസിദ്ധീകരണ വർഷം: 1905
  • താളുകളുടെ എണ്ണം: 270
  • അച്ചടി: മദ്രാസ് രായപ്പേട്ട ഹെസാൻ മുലൂക് ഗാർഡൻ എന്ന സ്ഥലത്ത് മിർസ കാസിം ബേഗ് സാഹേബ് അവർകളുടെ വക ഹിദായത്ത് പ്രെസ്സ് എന്ന അച്ചുകൂട്ടത്തിൽ അച്ചടിച്ചു പ്രസിദ്ധം ചെയ്തതാകുന്നു
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി