1981 – ശാസ്ത്രകലാജാഥയുമായി ബന്ധപ്പെട്ട 11 ലഘുലേഖകൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രകലാജാഥയുടെ ഭാഗമായി 1980 – 1981 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച പതിനൊന്ന് ലഘുലേഖകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലഘുലേഖകളിൽ ശാസ്ത്രകലാജാഥയിൽ ഉപയോഗിച്ച വിവിധ കലാപരിപാടികളുടെ ഉള്ളടക്കം ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.

താഴെ പറയുന്ന പതിനൊന്ന് ലഘുലേഖകൾ ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.

  1. യുദ്ധം (നാടകം)
  2. നരകം (നാടകം)
  3. പാപി (വിൽപാട്ട്)
  4. വനപർവം (കക്കാരിശി നാടകം)
  5. പാട്ടുകൾ
  6. സമതലം (നാടകം)
  7. ഓട്ടൻതുള്ളലുകൾ
  8. വിൽപ്പാട്ടുകൾ
  9. ഗീതങ്ങൾ
  10. സ്‌പാർട്ടക്കസ് (കഥാപ്രസംഗം)
  11. വെളിച്ചത്തിലേക്ക്, ആഫീസ് (നാടകങ്ങൾ)

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

 

1981 - ശാസ്ത്രകലാജാഥ
1981 – ശാസ്ത്രകലാജാഥ

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

താഴെ ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്ത് archive.orgലേക്ക് അപ്‌ലോഡ് ചെയ്തതിന്റെ കണ്ണികൾ കൊടുത്തിരിക്കുന്നു.ലഘുലേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  1. യുദ്ധം (നാടകം) – കണ്ണി
  2. നരകം (നാടകം) – കണ്ണി
  3. പാപി (വിൽപാട്ട്) – കണ്ണി
  4. വനപർവം (കക്കാരിശി നാടകം) – കണ്ണി
  5. പാട്ടുകൾ – കണ്ണി
  6. സമതലം (നാടകം) – കണ്ണി
  7. ഓട്ടൻതുള്ളലുകൾ – കണ്ണി
  8. വിൽപ്പാട്ടുകൾ – കണ്ണി
  9. ഗീതങ്ങൾ – കണ്ണി
  10. സ്‌പാർട്ടക്കസ് (കഥാപ്രസംഗം) – കണ്ണി
  11. വെളിച്ചത്തിലേക്ക്, ആഫീസ് (നാടകങ്ങൾ) – കണ്ണി

1945 – സഹോദരി മാസിക – വാല്യം 3 ലക്കം 6, 7, 9, 11

സഹോദരി എന്ന മാസികയുടെ മൂന്നാം വാല്യത്തിന്റെ 6, 7, 9, 11 എന്നീ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിനു മുൻപ് മൂന്നാം വാല്യത്തിന്റെ അഞ്ചാം ലക്കം നമുക്ക് കിട്ടിയിരുന്നു. അത് ഇവിടെ കാണാം. ഓരോ ലക്കമായി റിലീസ് ചെയ്യാൻ സമയം അനുവദിക്കാത്തിനാൽ ഈ പോസ്റ്റിലൂടെ നാലു ലക്കങ്ങളും ഒരുമിച്ച് പങ്കുവെക്കുന്നു. പക്ഷെ ഓരോ ലക്കത്തിന്റെയും പ്രാധ്യാന്യം നിലനിർത്താൻ വ്യക്ത്യസ്ത സ്കാനുകളായി തന്നെ ഇവ ലഭ്യമാക്കിയിരിക്കുന്നു.

1944-1945ൽ പ്രസിദ്ധീകരിച്ച മാസിക ആയതിനാൽ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനോട് അനുബന്ധിച്ച് നടക്കുന്ന ചില സംഗതികളുടെയും രണ്ടാം ലോകമഹായുദ്ധസംബന്ധമായ പല സംഗതികളും ഈ നാലു ലക്കങ്ങളിൽ കാണാം. താല്പര്യമുള്ളവർ കൂടുതൽ വിശകലനം നടത്തുമല്ലോ.

ബൈൻഡ് ചെയ്തവർ അരികു കൂട്ടി മുറിച്ചത് കാരണം ഉള്ളടക്കം ചിലയിടത്ത് മുറിഞ്ഞിട്ടൂണ്ട്. കാലപ്പഴക്കം മൂലം പേജുകൾ ചെറുതായി മങ്ങിയിട്ടും ഉണ്ട്. എങ്കിലും എല്ലാ പേജുകളും അതിലെ ഉള്ളടക്കവും ലഭ്യമാണ്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

സഹോദരി മാസിക - വാല്യം 3
സഹോദരി മാസിക – വാല്യം 3

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഓരോ ലക്കത്തിന്റേയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

വാല്യം 3 ലക്കം 6

  • പേര്:  സഹോദരി മാസിക – വാല്യം 3 ലക്കം 6
  • പ്രസിദ്ധീകരണ വർഷം: 1944 നവംബർ
  • താളുകളുടെ എണ്ണം: 60
  • അച്ചടി: ശ്രീ രാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

വാല്യം 3 ലക്കം 7

  • പേര്:  സഹോദരി മാസിക – വാല്യം 3 ലക്കം 7
  • പ്രസിദ്ധീകരണ വർഷം: 1944 ജനുവരി
  • താളുകളുടെ എണ്ണം: 56
  • അച്ചടി: ശ്രീ രാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

വാല്യം 3 ലക്കം 9

  • പേര്:  സഹോദരി മാസിക – വാല്യം 3 ലക്കം 9
  • പ്രസിദ്ധീകരണ വർഷം: 1944 മാർച്ച്
  • താളുകളുടെ എണ്ണം: 60
  • അച്ചടി: ശ്രീ രാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

വാല്യം 3 ലക്കം 11

  • പേര്:  സഹോദരി മാസിക – വാല്യം 3 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1944 ഓഗസ്റ്റ്
  • താളുകളുടെ എണ്ണം: 60
  • അച്ചടി: ശ്രീ രാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

 

 

1961 – ജനറൽ സയൻസ് – പുസ്തകം 1

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത് കേരള സർക്കാർ 1961ൽ പ്രസിദ്ധീകരിച്ച ജനറൽ സയൻസ് എന്ന പാഠപുസ്തകമാണ്.

ഇത് ഏതു ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ പുസ്തകം ആണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പക്ഷെ ഈ പാഠപുസ്തകം പഠിച്ച ധാരാളം പേർ സോഷ്യൽ മീഡിയയിലും മറ്റും ഉണ്ട് എന്നതിനാൽ പൊതുജനങ്ങളുടെ സഹായത്തൊടെ ഇത് ഏത് ക്ലാസിലെത് ആണെന്ന് കണ്ടെത്താം എന്ന് ഞാൻ കരുതുന്നു.

 

1961 - ജനറൽ സയൻസ് - പുസ്തകം 1
1961 – ജനറൽ സയൻസ് – പുസ്തകം 1

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ജനറൽ സയൻസ് – പുസ്തകം 1
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 92
  • പ്രസാധകർ: കേരളസർക്കാർ
  • അച്ചടി: വിക്ടറി പ്രസ്സ്, കുന്നംകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി