2021 ഡിസംബർ – കേരളരേഖകളുടെ ഡിജിറ്റൈസേഷൻ – പ്രധാന അറിയിപ്പ്

കേരള രേഖകളുടെ ഡിജിറ്റൈസേഷനും അത് എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യുക എന്നത് കുറഞ്ഞത് 2009 മുതലെങ്കിലും ഞാൻ നടത്തുന്ന സന്നദ്ധപ്രവർത്തനമാണ്. കേരള രേഖകളുടെ ഡിജിറ്റൈസേഷൻ എന്ന വിഷയത്തോടുള്ള അദമ്യമായ താല്പര്യം നിമിത്തം, എൻ്റെ ഒഴിവു സമയത്ത്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനു മേലായി നടത്തി വന്നിരുന്ന കേരള രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പൊതുവായ പ്രദർശനവും എന്ന പദ്ധതി ഞാൻ തൽക്കാലം നിർത്തുന്നു. ഒരാൾ തന്നെ കായികാദ്ധ്വാനം നടത്തുന്നതിലെ അർത്ഥശൂന്യതയ്ക്കു പുറമെ, പദ്ധതി സ്കേൽ അപ്പ് ചെയ്യാൻ സാധിക്കാത്തതിലെ …

1863 – കണക്കധികാരം – മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ

ദ്രാവിഡദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന കണക്കധികാരം എന്ന കൃതിയുടെ അച്ചടിപതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ ആണ് ഈ കൃതി സമാഹരിച്ച് വിശദീകരണങ്ങളും മറ്റും ചേർത്ത് പ്രസിദ്ധീകരിച്ചത്. പ്രാചീന മലയാള ഗണിതചിഹ്നങ്ങളെ ആദ്യമായി അച്ചടിയിലേക്ക് കൊണ്ടു വന്ന ഈ കൃതി 1863ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്നു അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രാചീന മലയാള ഗണിത ചിഹ്നങ്ങളെ അച്ചടിക്കാനായി അക്കാലത്ത് കോട്ടയം സി.എം.എസ്. പ്രസ്സിൽ പ്രത്യേക അച്ചുകൾ നിർമ്മിച്ചു. ഈ …