1947 – ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 5

എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഉദയം ആഴ്ചപതിപ്പ് എന്ന ആനുകാലികത്തിൻ്റെ പുസ്തകം 1 ലക്കം 5 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രാഷ്ടീയ വിഷയങ്ങൾ അടക്കമുള്ള പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആഴ്ചപതിപ്പായാണ് ഉള്ളടക്കത്തിലൂടെ ഒന്ന് ഓടിച്ചു നോക്കിയപ്പോൽ തോന്നിയത്. എം. ആർ. കൃഷ്ണനുണ്ണിയാണ്  ഇതിൻ്റെ എഡിറ്റർ.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1947 - ഉദയം ആഴ്ചപതിപ്പ് - പുസ്തകം 1 ലക്കം 5
1947 – ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 5

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 5
  • പ്രസിദ്ധീകരണ വർഷം: 1947 നവംബർ 29
  • താളുകളുടെ എണ്ണം: 24
  • പ്രസാധനം/അച്ചടി: Commercial Printing Press, Ernakulam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1958 – കേരള മലയാളപദ്യപാഠാവലി – പുസ്തകം 2

കേരള മലയാളപദ്യപാഠാവലി പുസ്തകം 2 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1958 പ്രസിദ്ധീകരിച്ച ഈ പാഠപുസ്തകം ഏത് ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയതാണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഒരു പക്ഷെ 9–ാം ക്ലാസ്സ് ആയിരിക്കാം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1958 - കേരള മലയാളപദ്യപാഠാവലി - പുസ്തകം 2 
1958 – കേരള മലയാളപദ്യപാഠാവലി – പുസ്തകം 2

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരള മലയാളപദ്യപാഠാവലി പുസ്തകം 2 
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 74
  • പ്രസാധനം:  Kerala Government
  • അച്ചടി: Central Co-Operative Printers, Trivandrum
  • സ്കാനുകൾ ലഭ്യമായ ഓൺലൈൻ വായനാ/ഡൗൺലോഡ് കണ്ണികൾ:

1956 – മതിനിധി മാല – മഹാകവി മോയിൻകുട്ടി വൈദ്യർ

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന മതിനിധി മാല (അറബിശീർഷകം: മനാകിബുശ്ശുഹദാ -ഇ- മലപ്പുറം)  എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മലപ്പുറം കിസ്സപ്പാട്ട് എന്നും ഈ കൃതി അറിയപ്പെടുന്നുണ്ട്. മഹാകവി മോയിൻകുട്ടി വൈദ്യർ ആണ് ഇതിൻ്റെ രചയിതാണ്. പുസ്തകത്തിൽ കൊണ്ടുവെട്ടി ഓട്ടുപാറക്കൽ ആലുങ്ങൽകണ്ടി മോയിൻകുട്ടി വൈദ്യർ എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

പുസ്തകത്തിൻ്റെ പേര് മതിനിധി മാല എന്നാണെങ്കിലും സംസ്കൃതപദങ്ങൾക്ക് തദ്ഭവങ്ങൾ ഉപയോഗിക്കുന്ന നാട്ടു രീതിയനുസരിച്ച് മദിനിദി മാല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  മലപ്പുറം പോരാട്ടവും അതിൻ്റെ പശ്ചാത്തലവും രക്തസാക്ഷികളുമൊക്കെയാണ് കൃതിയുടെ വിഷയം. കേരളത്തിൽ നടന്ന ഒരു പോരാട്ടത്തെക്കുറിച്ചുള്ളതാണ് എന്നത് വൈദ്യരുടെ മറ്റുപല കൃതികളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. മലയാളത്തിൽ നാടിൻ്റെ ചരിത്രം വിവരിക്കുന്ന ആദ്യത്തെ പദ്യകൃതിയായി ഇതിനെ വിശേഷിപ്പിക്കുന്നവരുണ്ട്. കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകം എൻ്റെ കൈയിൽ കിട്ടിയ പോലെ തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1956 - മതിനിധി മാല - മോയിൻകുട്ടി വൈദ്യർ
1956 – മതിനിധി മാല – മോയിൻകുട്ടി വൈദ്യർ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ എല്ലാം ഉൾപ്പെട്ട ഒരു കൂട്ടായ്മ ആണ്  ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. അവരോട് എല്ലാവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: മതിനിധി മാല
  • രചന/വ്യാഖ്യാനം/പകർപ്പവകാശം: മോയിൻകുട്ടി വൈദ്യർ
  • ലിത്തോ എഴുത്തുകാരൻ: മുഹമ്മദ് ബിൻ സൈനുദ്ദീൻ കോടഞ്ചേരി
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 88
  • പ്രസാധനം/അച്ചടി: തിരൂരങ്ങാടി സി. എച്ച്. അഹ്മദ് മാസ്റ്ററുടെ അൽ ഇസ്ലാം പ്രസ്സിൽ
  • സ്കാനുകൾ ലഭ്യമായ ഓൺലൈൻ വായനാ/ഡൗൺലോഡ് കണ്ണികൾ: