1948-തിരുവിതാംകൂര്‍ പബ്ളിക് സര്‍വ്വീസ്-സി ഓ ദാമോദരന്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

തിരുവിതാംകൂർ പബ്ളിക് സർവ്വീസിനെക്കുറിച്ച് വിവരിക്കുന്ന ലഘു പുസ്തകമാണിത്.തിരുവിതാംകൂർ പബ്ളിക് സർവ്വീസിന്റെ പരിധിയിൽപ്പെട്ട ഉദ്യാഗങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നവർ അറി‍ഞ്ഞിരിക്കേണ്ടതായ വിവരങ്ങൾ സംഗ്രഹിച്ചു് അവതരിപ്പിച്ചിരിക്കുന്നു. തിരുവിതാംകൂറിൽ നില നിന്നിരുന്ന ഉദ്യോഗസ്ഥ തെരഞ്ഞെടുപ്പ് രീതിയെക്കുറിച്ചും ഉദ്യാഗസ്ഥ സംവരണങ്ങളെക്കുറിച്ചും ഒരു ധാരണ ഉണ്ടാവുന്നതിന് ഈ പുസ്തകം സഹായിക്കുമെന്ന് കരുതുന്നു. സമുദായ ക്രമമനുസരിച്ച് ഉദ്യോഗം നല്‍കുന്നതിനായി തയാറാക്കിയ പട്ടിക കൗതുകമുണര്‍ത്തുന്നതാണ്

 texts 1948-തിരുവിതാംകൂര്‍ പബ്ളിക് സര്‍വ്വീസ്-സി ഓ ദാമോദരന്‍

1948-തിരുവിതാംകൂര്‍ പബ്ളിക് സര്‍വ്വീസ്-സി ഓ ദാമോദരന്‍

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ ലഭ്യമായ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: 1948-തിരുവിതാംകൂര്‍ പബ്ളിക് സര്‍വ്വീസ്-സി ഓ ദാമോദരന്‍
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 86
  • അച്ചടി: തിരുവിതാംകൂര്‍ സര്‍ക്കാര്‍ അച്ചുകൂടം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1999 – ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം – സ്വാശ്രയസ്ഥാപനങ്ങൾ അനിവാര്യമോ?

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ഷാജി അരിക്കാട്)

സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ രൂപീകരണസമയത്ത് അതിനെ കുറിച്ചുള്ള പരിഷത്തിന്റെ അഭിപ്രായങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടി പുറത്തിറക്കിയ ലഘുലേഖകളിൽ ഒന്നാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം – സ്വാശ്രയസ്ഥാപനങ്ങൾ അനിവാര്യമോ? എന്ന ലഘുലേഖ. ഇതിന്റെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കുവെക്കുന്നത്.

1999 - ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം - സ്വാശ്രയസ്ഥാപനങ്ങൾ അനിവാര്യമോ?
1999 – ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം – സ്വാശ്രയസ്ഥാപനങ്ങൾ അനിവാര്യമോ?

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം – സ്വാശ്രയസ്ഥാപനങ്ങൾ അനിവാര്യമോ?
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 20
  • അച്ചടി: കേരള ടൈംസ്, എറണാകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1930 – മലയാളരാജ്യം – വിശേഷാൽപ്രതി

മലയാളരാജ്യം എന്ന പഴയകാല പത്രവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണശാല, 1930ൽ പ്രസിദ്ധീകരിച്ച മലയാളരാജ്യം – വിശേഷാൽപ്രതി എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇപ്പോൾ നമ്മുടെ വിവിധ പ്രസാധനശാലകകൾ പ്രസിദ്ധീകരിക്കുന്ന വാർഷികപതിപ്പിനോട് സമാനമാണ് ഈ വിശേഷാൽ പ്രതി,

1930കളിൽ പ്രസിദ്ധീകരിച്ച വിശെഷാൽ പ്രതി ആയത്കൊണ്ടു തന്നെ, കുറച്ചധികം ചരിത്ര പ്രാധാന്യം ഇതിനുണ്ട്. അക്കലത്തെ പല പ്രമുഖരുടേയും ലേഖനങ്ങൾ ഇതിൽ കാണാം. അതിനു പുറമേ ചരിത്രപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളും ഈ വിശേഷാൽ പ്രതിയുടെ ഭാഗമാണ്.

വലിയ പേജിലാണ് ഈ വിശേഷാൽ പ്രതി അച്ചടിച്ചിരിക്കുന്നത്. അതിനു പുറമെ വിശേഷാൽ പ്രതിക്കു മൊത്തം 172 പേജുകളും ഉണ്ട്. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ ഇതിൻ്റെ ഡിജിറ്റൈസേഷൻ അതീവ ദുഷ്കരം ആയിരുന്നു. ഈ വിശേഷാൽ പ്രതിയുടെ  പേജുകൾക്ക് ഇത്ര വലിപ്പം ഉള്ളതു കൊണ്ടും, ഇതിനു 172 പേജുകൾ ഉള്ളത് കൊണ്ടും ഈ ഡിജിറ്റൽ പതിപ്പിൻ്റെ സൈസ് കുറച്ചു കൂടുതൽ ആണ്. ഇക്കാരണം കൊണ്ട് ഈ വിശേഷാൽ പ്രതി ആർക്കൈവ്.ഓർഗിൻ്റെ ഓൺലൈൻ വായനാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈനായി വായിക്കുന്നതാവും അഭികാമ്യം.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

അതിനു പുറമേ മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1930 - മലയാളരാജ്യം - വിശേഷാൽപ്രതി
1930 – മലയാളരാജ്യം – വിശേഷാൽപ്രതി

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: മലയാളരാജ്യം – വിശേഷാൽപ്രതി
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 172
  • അച്ചടി: പുറം കവർ നഷ്ടപ്പെട്ടതിനാൽ ഈ വിവരം ലഭ്യമല്ല 
  • സ്കാനുകൾ ലഭ്യമായ ഓൺലൈൻ വായനാ/ഡൗൺലോഡ് കണ്ണികൾ: