1948 – ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് – എം.എൽ. പ്രസ്സ്, പൊന്നാനി

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ബദർ യുദ്ധം, ഒപ്പനപ്പാട്ട് രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന പദ്യം/പാട്ട്/ഒപ്പന എന്ന വിഭാഗത്തിൽ പെടുത്താവുന്ന കൃതിയാണിത്. ബദർ യുദ്ധത്തെ പറ്റി കൂടുതലറിയാൻ ഈ വിക്കിപീഡിയ ലേഖനം വായിക്കുക.

ഈ കൃതിയുടെ കർത്താവ് ആരാണെന്ന് ഇതിൽ രേഖപ്പെടുത്തിയിയിട്ടില്ല. ബദർ യുദ്ധം ആസ്പദമാക്കിയുള്ള ഒപ്പനപ്പാട്ടുകൾക്ക് അക്കാലത്ത് നല്ല ഡിമാൻറുണ്ടായിരുന്നു. മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട് തല ഉയർത്തിനിന്നിരുന്ന കാലം. അതിന്റെ എല്ലാ മേന്മകളും ഇതിന്റെ കവർ പേജിൽ അവകാശപ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഗ്രന്ഥകർത്താവിന്റെ പേര് രേഖപ്പെടുത്താതിരുന്നത് കച്ചവടതാത്പര്യാർത്ഥമാവാനും വഴിയുണ്ട്.

പുസ്തകത്തിൽ പകർത്തിയെഴുത്തുകാരൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ലിത്തോ എഴുത്തുകാരൻ്റെ പേരാണ്. ലിത്തോഗ്രഫി അച്ചടിയിൽ കല്ലിൽ എഴുതുന്ന ആൾക്ക് പ്രാധാന്യമുണ്ട്.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1948 - ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് - എം.എൽ. പ്രസ്സ്, പൊന്നാനി
1948 – ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് – എം.എൽ. പ്രസ്സ്, പൊന്നാനി

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ തന്നെയാണ് ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. ഇവരോട് രണ്ടു പേരോടും, ഒപ്പം അറബി-മലയാളം രേഖകളുടെ ഡിജിറ്റൈസെഷനിൽ സഹകരിക്കുന്ന മറ്റുള്ളവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട്
  • പകർത്തിയെഴുത്ത്: സൈനുദ്ദീൻ ഇബ്നു അഹ്മദ്, കോടഞ്ചേരി
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം:34
  • പ്രസാധനം/അച്ചടി: എം. എൽ പ്രസ്സ്, പൊന്നാനി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1949 – Geography of the Madras Presidency – P.R. Harihara Iyer

1949ൽ കൊച്ചി പ്രദേശത്ത് ഭൂമിശാസ്ത്രപാഠപുസ്തകം ആയി ഉപയോഗിച്ച  Geography of the Madras Presidency  എന്ന  പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കൊച്ചി പ്രദേശത്ത് എന്നു പറയാൻ കാരണം ഈ പുസ്തകത്തിൽ കൊച്ചി പ്രദേശത്തെ സർക്കാരിനെ പറ്റിയും ഒക്കെ അല്പം വിശദമായി അവസാനഭാഗത്ത് പറഞ്ഞിട്ടുണ്ട് എന്നതിനാണ്. ഇത് ഏത് ക്ലാസ്സിലെ പാഠപുസ്തകം ആയിരുന്നു എന്ന് വ്യക്തമല്ല. പക്ഷെ പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ പുസ്തകം ഉപയോഗിച്ച വ്യക്തി പെൻസിൽ കൊണ്ട് ക്ലാസ്സ് IV A എന്നു രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

പുസ്തകത്തിൽ കുറച്ചധികം ഭൂപടങ്ങളും മറ്റു ചിത്രങ്ങളും കാണാം. രാമവർമ്മപുരം സർക്കാർ ട്രെയിനിങ്ഇൻസ്റ്റിറ്റ്യൂട്ടിലെ  P.R. Harihara Iyer ആണ് പുസ്തജത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1949 - Geography of the Madras Presidency - P.R. Harihara Iyer
1949 – Geography of the Madras Presidency – P.R. Harihara Iyer

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: Geography of the Madras Presidency
  • രചന: P.R. Harihara Iyer 
  • പ്രസിദ്ധീകരണ വർഷം: 1949 (മലയാള വർഷം 1124)
  • താളുകളുടെ എണ്ണം: 140
  • അച്ചടി: വിദ്യാവിനോദിനി പ്രസ്സ്, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1989 – സാക്ഷരത – സംഘടനാ വിദ്യാഭ്യാസ രേഖ 3 – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സംഘാടനാ വിദ്യാഭ്യാസ സമിതി, സംഘടനാ വിദ്യാഭ്യാസ രേഖ എന്ന സീരീസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച മൂന്നാമത്തെ ലഘുപുസ്തകമായ സാക്ഷരത എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ലഘുലേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള  പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

1989 - സാക്ഷരത - സംഘടനാ വിദ്യാഭ്യാസ രേഖ 3
1989 – സാക്ഷരത – സംഘടനാ വിദ്യാഭ്യാസ രേഖ 3

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സാക്ഷരത – സംഘടനാ വിദ്യാഭ്യാസ രേഖ 3
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 22
  • അച്ചടി: സുശാന്ത് പ്രിൻ്റിങ് ഹോം, കോഴിക്കോട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി