1840 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1841)

ആമുഖം

1836ൽ സ്ഥാപിക്കപ്പെട്ട തിരുവിതാം‌കൂർ സർക്കാർ പ്രസ്സിൽ അച്ചടിക്കപ്പെട്ട ആദ്യകാല രേഖകളിൽ ഒന്നാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് 1840-ാം ആണ്ടിൽ അച്ചടിച്ച 1841-ാം വർഷത്തെ തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ്. ഇതിനു മുൻപ് നമുക്ക് 1840-ാം ആണ്ടിലെ പഞ്ചാംഗം കിട്ടിയിരുന്നു. അത് ഇവിടെ കാണാം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: A Calendar for the year 1841, adapted for the meridian of Trevandrum
  • താളുകളുടെ എണ്ണം: ഏകദേശം 86
  • പ്രസിദ്ധീകരണ വർഷം: 1840
  • പ്രസ്സ്: Government Press, Trevandrum 
1840 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1841)
1840 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1841)

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

നമുക്ക് (പൊതുജനങ്ങൾക്ക്) ലഭ്യമായിരിക്കുന്ന ഏറ്റവും പഴയ പഞ്ചാംഗങ്ങളിൽ ഒന്നാണ് 1840ൽ പ്രസിദ്ധീകരിച്ച 1841ലെ തിരുവിതാം‌കൂർ സർക്കാർ പഞ്ചാം‌ഗം.

ഗൂഗിൾ ബുക്സിൽ നിന്നാണ് ഈ പൊതുസഞ്ചയരേഖ നമുക്കു കിട്ടിയത്. യൂറോപ്പിലെ ലൈബ്രറികളിലെ ലക്ഷക്കണക്കിനു പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുമ്പോൾ ഇടയിൽ വന്നു പെടുന്നതാണ് ഇതേ പോലെ ചില മലയാളം രേഖകൾ.

1836ൽ ആണ് തിരുവിതാം‌കൂറിൽ സർക്കാർ പ്രസ്സ് അച്ചടി തുടങ്ങിയത് എന്നാണ് കെ.എം. ഗോവിയും മറ്റും സമർത്ഥിക്കുന്നതെങ്കിലും ഇപ്പോൾ ഞങ്ങൾക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന രേഖകൾ അനുസരിച്ച് അച്ചടി തുടങ്ങിയത് 1838 ആണ് എന്നാണ് കാണുന്നത്. കൂടുതൽ കൂലംകുഷമായ ഗവേഷണം വേണ്ട ഒരു വിഷയമായതിനാൽ അതിനെ പറ്റി കൂടുതൽ തെളിവുകൾ ലഭ്യമാകുന്നതിനു അനുസരിച്ച് എഴുതാം.

ഈ പഞ്ചാംഗത്തിലും ബെഞ്ചമിൻ ബെയിലിയുടെ അച്ചാണ് ഉപയൊഗിച്ചിരിക്കുന്നത്.എന്നാൽ 1840ലെ പഞ്ചാംഗത്തിൽ നിന്നു വ്യത്യ്സതമായി ഇതിലെ മലയാള ഉള്ളടക്കത്തിന്റെ തോത് വളരെ കുറഞ്ഞിരിക്കുന്നു. പുസ്തകത്തിന്റെ 90%നവും ഇംഗ്ലീഷ് ഉള്ളടക്കമാണെന്ന് പറയുന്നതാണ് ഭംഗി.

ചരിത്രപ്രാധാന്യമുള്ള ധാരാളം പട്ടികകൾ 1841ലെ പഞ്ചാംഗത്തിന്റെ ഭാഗമാണ്. അതൊക്കെ ഗവെഷകർ പ്രയൊഗ്ജപ്പെടുത്തുമെന്ന് നമുക്ക് ആശിക്കാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1994 – തച്ചോളിപ്പാട്ടുകൾ

ആമുഖം

ഡോ. സ്കറിയ സക്കറിയ ജനറൽ എഡിറ്ററായി ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ 1994ൽ പ്രസിദ്ധീകരിച്ച തച്ചോളിപ്പാട്ടുകൾ എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്. പി. ആന്റണി ആണ് ഇതിന്റെ എഡിറ്റർ.

പ്രസിദ്ധീകരണ വർഷം കണക്കിലെടുത്താൽ ഇതു ഒരു പൊതുസഞ്ചയ പുസ്തകം അല്ല. എന്നാൽ ഇതിന്റെ ആമുഖപഠനങ്ങൾ ഒഴിച്ചുള്ള ഉള്ളടക്കം പൊതുസഞ്ചയത്തിൽ ആണ് താനും. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി പ്രത്യേക ധാരണങ്ങൾ പ്രകാരം ഈ പുസ്തകം മൊത്തമായി സ്വതന്ത്രലൈസൻസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വതന്ത്രലൈസൻസിൽ നമുക്ക് ലഭിക്കുന്ന മൂന്നാമത്തെ പുസ്തകമാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: തച്ചോളിപ്പാട്ടുകൾ
  • താളുകളുടെ എണ്ണം: ഏകദേശം 241
  • പ്രസിദ്ധീകരണ വർഷം:1994
  • പ്രസ്സ്: ഡി.സി. ബുക്സ്, കോട്ടയം
1994 - തച്ചോളിപ്പാട്ടുകൾ
1994 – തച്ചോളിപ്പാട്ടുകൾ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഈ പുസ്ത്കത്തിലെ ഉള്ളടക്കം തച്ചോളിപ്പാട്ടുകൾ ആണ്. എന്നാൽ അതിനു പുറമേ എഡിറ്റർമായ ഡോ: സ്കറിയ സക്കറിയ, പി. ആന്റണിയുടെ എന്നിവരുടേയും ഡോ: Albrecht Frezന്റെ ഫോക്ക് ലോറിനെ പറ്റിയുള്ള പഠനങ്ങളും ഈ പുസ്തകത്തിന്റെ ഭാഗമാണ്.

ആമുഖപഠനങ്ങൾ തച്ചോളിപ്പാട്ടുകളെ പറ്റിയും, ട്യൂബിങ്ങൻ രേഖകളുടെ പ്രാധാന്യത്തെ പറ്റിയും ഒക്കെ  വിലപ്പെട്ട വിവരങ്ങൾ തരുന്ന ലേഖനങ്ങളാണ്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1839 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1840)

ആമുഖം

1836ൽ സ്ഥാപിക്കപ്പെട്ട തിരുവിതാം‌കൂർ സർക്കാർ പ്രസ്സിൽ അച്ചടിക്കപ്പെട്ട രേഖകളിൽ, നമുക്ക് ലഭ്യമാകുന്ന ആദ്യത്തെ രേഖ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് 1839-ാം ആണ്ടിൽ അച്ചടിച്ച 1840-ാം വർഷത്തെ തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: തിരുവിതാം‌കൊട്ടു നക്ഷത്ത്രമം‌കളാവിൽ നിന്നും കല്പന പ്രകാരം ഗണിച്ചുണ്ടാക്കിയ ഇം‌കിരെസും മലയാളവും കൂടിയുള്ള പഞ്ചാംഗം/A Calendar for the leap-year 1840, adapted for the meridian of Trevandrum
  • താളുകളുടെ എണ്ണം: ഏകദേശം 98
  • പ്രസിദ്ധീകരണ വർഷം: 1839
  • പ്രസ്സ്: സർക്കാർ അച്ചുകൂടം, തിരുവനന്തപുരം 
തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1840)
തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1840)

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

നമുക്ക് (പൊതുജനങ്ങൾക്ക്) ലഭ്യമായിരിക്കുന്ന ഏറ്റവും പഴയ പഞ്ചാംഗമാണ് 1839ൽ പ്രസിദ്ധീകരിച്ച 1840ലെ തിരുവിതാം‌കൂർ സർക്കാർ പഞ്ചാം‌ഗം. മാത്രമല്ല തിരുവിതാം‌കൂർ സർക്കാർ പ്രസ്സിൽ അച്ചടിക്കപ്പെട്ട രേഖകളിൽ, നമുക്ക് ലഭ്യമാകുന്ന ആദ്യത്തെ രേഖ ആണിത്.

ഗൂഗിൾ ബുക്സിൽ നിന്നാണ് ഈ പൊതുസഞ്ചയരേഖ നമുക്കു കിട്ടിയത്. യൂറോപ്പിലെ ലൈബ്രറികളിലെ ലക്ഷക്കണക്കിനു പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുമ്പോൾ ഇടയിൽ വന്നു പെടുന്നതാണ് ഇതേ പോലെ ചില മലയാളം രേഖകൾ.

1836ൽ ആണ് തിരുവിതാം‌കൂറിൽ സർക്കാർ പ്രസ്സ് സ്ഥാപിതമാകുന്നത്. കേരളത്തിലെ രണ്ടാമത്തെ മലയാളമച്ചടി (അതായത് കോട്ടയം സി.എം.എസ് പ്രസ്സിന്നു ശെഷം സ്ഥാപിക്കപ്പെട്ടത്) അച്ചുകൂടമാണ് തിരുവിതാം‌കൂർ സർക്കാർ പ്രസ്സ്. സ്വാതിതിരുനാൾ ആയിരുന്നു അന്ന് തിരുവിതാം‌കൂർ മഹാരാജാവ്. പ്രസ്സ് സ്ഥാപിക്കാനുള്ള ഉദ്ദേശവുമായി സ്വാതിതിരുനാൾ മാഹാരാജാവ് LMS, CMS പ്രസ്സുകൾ സന്ദർശിക്കുന്നതിന്റെ രേഖകൾ ഉണ്ട്.

മിഷനറിമാർ സർക്കാർ പ്രസ്സ് സ്ഥാപനത്തിൽ തിരുവിതാം‌കൂർ സർക്കാറിനെ സഹായിച്ചിട്ടുണ്ട് എന്നതിന്റെ തെളിവ് കൂടാണ് ഈ പഞ്ചാംഗം. ഈ പഞ്ചാംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന അച്ച് ബെഞ്ചമിൻ ബെയിലിയുടെ അച്ചാണ്. (ബെയിലി അച്ചുനിർമ്മാണത്തിൽ തിരുവിതാം‌കൂർ സർക്കാറിനെ സഹായിച്ചു എന്ന്  പലരും  പലയിടത്തും എഴുതിയിട്ടുണ്ടെങ്കിലും അതിന്റെ തെളിവുകൾ ലഭ്യമായിരുന്നില്ല. ഈ രേഖ പൊതുസഞ്ചയത്തിലേക്ക് വരുന്നതോടെ ആ നിഗൂഡതയ്ക്ക് അന്ത്യമാകുന്നു).

ഉള്ളടക്കപരമായി സാധാരണ പഞ്ചാം‌ഗങ്ങളുടെ ഉള്ളടക്കം തന്നെ ഇതിലെയും. ഇംഗ്ലീഷ് മാസങ്ങളുടേയും മലയാളമാസങ്ങളുടെയും പഞ്ചാം‌ഗം വെവ്വേറെ തന്നെ കൊടുത്തിട്ടൂണ്ട്. ഈ രണ്ട് എണ്ണത്തിലും ഓരോ തീയതിയിലേയും വിശെഷ ചരിത്ര സംഭവങ്ങൾ കൊടുത്തിട്ടൂണ്ട്. അത് എല്ലാം തന്നെ ഇന്ന് പ്രധാനപ്പെട്ട രേഖകൾ ആകുന്നു. ഉദാഹരണത്തിന്നു May 1ലെ പ്രധാനസംഭവമായി കൊടുത്തിരിക്കുന്നത് 1807ലെ അടിമവ്യാപാരനിരോധനത്തെ കുറിച്ചാണ്.

പഴയ തീയതി മാർക്കർ, അരയ്ക്കാൽ, കാൽ, അര, മുക്കാൽ എന്നിവയുടെ ചിഹ്നം തുടങ്ങി ലിപിപരമായ പ്രത്യേകതയുള്ള പലതും ഈ പുസ്തകത്തിൽ കാണാം. അരയ്ക്കാൽ, കാൽ, അര, മുക്കാൽ എന്നിവയുടെ കാര്യം തുടക്കത്തിൽ തന്നെ കുറിപ്പായി കൊടുത്തിട്ടൂണ്ട്.

വേറെയും പല പ്രധാനപ്പെട്ട സംഗതികളും യഥാർത്ഥഗവേഷകർക്ക് ഈ രേഖയിൽ നിന്ന് കണ്ടെടുക്കാവുന്നതാണ്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: