1903 – വേദോക്തപുസ്തകം

ആമുഖം

വേദോക്തപുസ്തകം എന്ന പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 67മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വേദോക്തപുസ്തകം
  • താളുകളുടെ എണ്ണം: ഏകദേശം 77
  • പ്രസിദ്ധീകരണ വർഷം: 1903 (കവർ പേജിൽ 1904 എന്നും കാണുന്നു) 
  • പതിപ്പ്: നാലാം പതിപ്പ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1903 - വേദോക്തപുസ്തകം
1903 – വേദോക്തപുസ്തകം

വേദോക്തപുസ്തകം എന്ന കൃതിയെപറ്റി

വേദോക്തപുസ്തകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ക്രൈസ്തവവേദപുസ്തകത്തിലെ വാക്യങ്ങൾ ഉൾക്കൊള്ളുന്ന വാക്യങ്ങൾ അടങ്ങിയ പുസ്തകം എന്നാണ്.

പുസ്തകത്തിന്റെ ആമുഖത്തിൽ കാണുന്നത് പ്രകാരം ഇത് ബാസൽ മിഷന്റെ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠിക്കാനായി തയ്യാറാക്കിയ പുസ്തകമാണ്. ബാസൽ മിഷൻ സ്കൂളുകളുടെ ഇൻസ്പെക്റ്റർ ആയ Wilhelm Dilger ആണ് മുഖവുര എഴുതിയിരിക്കുന്നത്.

ശിശുതരം തൊട്ട് അഞ്ചാം തരം വരെയുള്ള കുട്ടികൾക്കുള്ള വേദ‌ഉക്തങ്ങൾ ഇതിൽ അടങ്ങിയിട്ടൂണ്ട്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1853 – വജ്രസൂചി – രണ്ടാം പതിപ്പ്

ആമുഖം

വജ്രസൂചീ എന്ന പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 66മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വജ്രസൂചീ
  • താളുകളുടെ എണ്ണം: ഏകദേശം 30
  • പ്രസിദ്ധീകരണ വർഷം: 1853
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1853 – വജ്രസൂചി – രണ്ടാം പതിപ്പ്
1853 – വജ്രസൂചി – രണ്ടാം പതിപ്പ്

വജ്രസൂചീ എന്ന കൃതിയെപറ്റി

ജഗൽ ഗുരും മഞ്ജു ഘൊഷം നത്വാവാക്കായ ചെതസാ
അശ്വഘൊഷൊവജ്രാസൂചീം സൂത്രയാമി യഥാമതം (മൂല കൃതി)

ജഗല്ഗുരുവാകുന്ന മഞ്ജുഘൊഷനെ വാക്കായ ചെതസ്സുകളെ കൊണ്ടു നമസ്കരിച്ചിട്ടു അശ്വഘൊഷനായ ഞാൻ ശാസ്ത്രമതത്തെ അനുസരിച്ചു വജ്രസൂചിയെ സൂത്രിക്കുന്നെൻ (ഗുണ്ടർട്ടിന്റെ പരിഭാഷ)

സംസ്കൃതഭാഷയിലുള്ള ഒരു ബുദ്ധമതരചനയാണ് വജ്രസൂചീ. ബ്രാഹ്മണികഹൈന്ദവതയിലെ ജാതിവ്യവസ്ഥയുടെ നിശിതവിമർശനമാണ് ഈ കൃതി.

ജാതിവാദത്തെ അത്, വേദങ്ങളിലും മഹാഭാരതത്തിലും മനുസ്മൃതിയിലും നിന്നുള്ള ആശയങ്ങളേയും ഉദ്ധരണികളേയും ആശ്രയിച്ചുള്ള ന്യായവാദം കൊണ്ട് തിരസ്കരിച്ച്, മനുഷ്യജാതി ഒന്നാണെന്നു ഈ രചനയിൽ സ്ഥാപിക്കുന്നു.

AD രണ്ടാം നൂറ്റാണ്ടിൽ വിഖ്യാതബുദ്ധചിന്തകനും സംസ്കൃതകവിയുമായ അശ്വഘോഷന്റെ പേരിലാണ് വജ്രസൂചി ഏറെയും അറിയപ്പെടുന്നതെങ്കിലും അദ്ദേഹമാണ് രചയിതാവെന്ന കാര്യത്തിൽ ഉറപ്പില്ല.

വജ്രസൂചിയെ പറ്റിയുള്ള കുറച്ച് വിവരങ്ങൾ മലയാളം വിക്കിപീഡിയയിലെ ഈ ലേഖനത്തിൽകാണാം.

പത്തൊൻപതാം നൂറ്റാണ്ടിൽ, ഹെർമ്മൻ ഗുണ്ടർട്ട് വജ്രസൂചി സംസ്കൃതമൂലത്തോടൊപ്പം മലയാള പരിഭാഷയും, ഒപ്പം ക്രൈസ്തവവീക്ഷണത്തിലുള്ള ഒരനുബന്ധവും കൂട്ടി ചേർത്ത് പ്രസിദ്ധീകരിച്ചു. 1851-ലും 1853-ലും ആയി രണ്ട് പതിപ്പുകൾ ഹെർമ്മൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചതായാണ് ഡോ. സ്കറിയ സക്കറിയയും കെ.എം. ഗോവി ഒക്കെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ നമുക്ക് ലഭ്യമാകുന്ന സ്കാൻ 1853ലെ രണ്ടാമത്തെ പതിപ്പാണ്. 1851ലെ ഒന്നാം പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.

ഏതാണ്ട് 33 താളുകൾ മാത്രമുള്ള ഈ പുസ്തകം തലശ്ശേരിയിൽ ഉണ്ടായിരുന്ന ബാസൽ മിഷന്റെ കല്ലച്ചിൽ ആണ് അച്ചടിച്ചിരിക്കുന്നത്. ഏതാണ്ട് 20 ഓളം പേജുകളിൽ ഇടതു വശത്ത് സംസ്കൃത മൂലവും, വലതു വശത്ത് മലയാള പരിഭാഷയുമായാണ് ഉള്ളടക്കം വികസിക്കുന്നത്. ഏറ്റവും അവസാനത്തെ 3-4 താളുകളിൽ ഗുണ്ടർട്ടിന്റെ വക ക്രൈസ്തവവീക്ഷണത്തിലുള്ള മലയാളത്തിലുള്ള അനുബന്ധവും കാണാം.

ഒന്നും രണ്ടും പതിപ്പുകൾ തമ്മിൽ ഒറ്റനോട്ടത്തിൽ വലിയ വ്യത്യാസം ഒന്നും കണ്ടില്ല. കവർ പെജിലുള്ള അല്ലറ ചില്ലറ വ്യത്യാസങ്ങളേ ഞാൻ കണ്ടുള്ളൂ.

 

ഇതിൽ കൂടുതൽ  ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

1846 – മാർപാപ്പാ

ആമുഖം

മാർപാപ്പ എന്ന പേരിൽ ഉള്ള ഒരു ക്രൈസ്തവമതപ്രചരണ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 65മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മാർപാപ്പ
  • താളുകളുടെ എണ്ണം: ഏകദേശം 23
  • വർഷം: 1846
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1846 മാർപാപ്പാ
1846 മാർപാപ്പാ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മുകളിൽ സൂചിപ്പിച്ച പോലെ ഇതൊരു ക്രൈസ്തവ മതപ്രചരണ രെഖ ആണ്. പക്ഷെ ഇതിന്റെ ലക്ഷ്യം മാർപാപ്പയോട് വിധേയം പ്രഖ്യാപിച്ചിരിക്കുന്ന വിവിധ കത്തോലിക്ക സഭാംഗങ്ങളാണ്. ഈ രെഖയുടെ വിഷയം  മാർപാപ്പ എന്ന പദവി ബൈബിളിനു അനുസരണമാണോ എന്നു പരിശോധിക്കലാണ്. സി.എം.എസ്, എൽ.എം.എസ്, ബാസൽ മിഷൻ തുടങ്ങിയ മിഷനറി സംഘങ്ങൾ പ്രൊട്ടസ്റ്റന്റ് സമൂഹങ്ങൾ ആയതിനാൽ ആ വിധത്തിലാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഇതിന്റെ തുടക്ക പേജിൽ കാണുന്ന NTMRTS എന്ന ചുരുക്കെഴുത്തിന്റെ വിപുലീകരണം  North Travancore and Cochin Malayalam Religious Tract Society എന്നാണെന്ന് ഞാൻ കരുതുന്നു. ഈ വിധത്തിലോ മറ്റോ പെരുള്ള ഒരു സംഘടനയ്ക്ക് ആയിരുന്നു മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ ട്രാക്ടുകളുടെ ചുമതല എന്നു ചിലയിടത്ത് വായിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ അവസാനം അത് രചിച്ച ആളുടെ പെരായി J.H. എന്നു കൊടുത്തിട്ടൂണ്ട്. അത് സി.എം.എസ് മിഷനറിയായിരുന്ന J. Hawksworth ആണെന്ന് ഞാൻ കരുതുന്നു. പക്ഷെ ഇക്കാര്യം എനിക്ക് ഉറപ്പില്ല.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)