1992 – കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1992ൽ കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെ കുറിച്ചും കായം‌കുളം താപനിലയത്തെ  സംബന്ധിച്ചും തയ്യാറാക്കിയ കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്:  കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും
  • പ്രസിദ്ധീകരണ വർഷം: 1992 ഡിസംബർ
  • താളുകളുടെ എണ്ണം: 20
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും
കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (2 MB)

      • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 5
      • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം – 2

1959 – ജനറൽ സയൻസ് – പുസ്തകം 3

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

ഏതു ക്ലാസ്സിലെ ഉപയോഗത്തിനെന്നു വ്യക്തമല്ലാത്ത ജനറൽ സയൻസ് – പുസ്തകം 3 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. കോഴിക്കോട് മാതൃഭൂമി പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകം ഏത് ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയത് ആണെന്ന് വ്യക്തമല്ല.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: ജനറൽ സയൻസ് – പുസ്തകം 3
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 100
  • അച്ചടി: മാതൃഭൂമി പ്രസ്സ്, കോഴിക്കോട്
1959 - ജനറൽ സയൻസ് - പുസ്തകം 3
1959 – ജനറൽ സയൻസ് – പുസ്തകം 3

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (6 MB)

ശാസ്ത്രകേരളം – സയൻസു മാസിക – ലക്കം 1 – 1969 ജൂൺ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ച് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസികയായ ശാസ്ത്രകേരളത്തിന്റെ ആദ്യ ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പത്രാധിപരുടെ പ്രസ്താവനയോ മറ്റോ ആദ്യത്തെ ലക്കത്തിൽ ഇല്ല. ഉള്ളടക്ക താളിൽ ശാസ്ത്രകേരളം “ഇതാ നിങ്ങളുടെ കൈയിലേക്ക് തരുന്നു…“ എന്നു തുടങ്ങുന്ന ഒരു പരസ്യം ഉണ്ട്. അതിൽ നിന്ന് ഇത് ഒന്നാം ലക്കം ആണെന്ന് ഊഹിച്ചെടുക്കാം എന്ന് മാത്രം. വിവിധ വിഷയങ്ങളിൽ ഉള്ള ശാസ്ത്രലേഖനങ്ങൾ ഈ പതിപ്പിൽ കാണാം.

പൂമ്പാറ്റ പ്രസ്സിൽ (തിരുവനന്തപുരം ആയിരിക്കണം) നിന്നാണ് ശാസ്ത്രകേരളത്തിന്റെ ആദ്യത്തെ ലക്കം അച്ചടിച്ച് ഇറക്കിയിരിക്കുന്നത്.

കാലപ്പഴക്കം മൂലം ചില താളുകളുടെ നിറം മങ്ങുകയും മറ്റും ഉണ്ടായ ചില ചെറുപ്രശ്നങ്ങൾ ഉണ്ടെങ്കിലും പൊതുവെ നല്ല നിലയിൽ ഉള്ള പതിപ്പ് ആണ് ഡിജിറ്റൈസേഷനായി എന്റെ കൈയിൽ കിട്ടിയത്.

ശാസ്ത്രകേരളത്തിന്റെ ഈ ആദ്യത്തെ ലക്കം ഇറങ്ങിയത് 1969 ജൂണിലാണ്. ഇപ്പോൾ ഇത് ഡിജിറ്റൈസ് ചെയ്ത് നിങ്ങളുടെ മുന്നിൽ എത്തുന്നത് 2019 ജൂണിലും. അതായാത് ശാസ്ത്രകേരളം 50 വയസ്സ് പൂർത്തിയാക്കിയിരിക്കുന്നു. ശാസ്ത്രകേരളം 50 വയസ്സു പൂർത്തിയാക്കിയ ഈ ഘട്ടത്തിൽ തന്നെ അത് ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കു അഭിമാനമുണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: ശാസ്ത്രകേരളം – സയൻസു മാസിക
  • പ്രസിദ്ധീകരണ വർഷം: 1969 ജൂൺ  (ലക്കം 1)
  • താളുകളുടെ എണ്ണം: 48
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: പൂമ്പാറ്റ പ്രസ്സ്
ശാസ്ത്രകേരളം - സയൻസു മാസിക - ലക്കം 1 - 1969 ജൂൺ
ശാസ്ത്രകേരളം – സയൻസു മാസിക – ലക്കം 1 – 1969 ജൂൺ

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (5 MB)

      • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 4
      • ശാസ്ത്രകേരളം മാസിക: എണ്ണം – 1