ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും – കേരള ഗ്രന്ഥശാലാസംഘം

കേരളത്തിലെ ഗ്രന്ഥശാലപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വിവിധ ഇടങ്ങളിൽ വന്ന വാർത്തകൾ സമാഹരിച്ച് കേരള ഗ്രന്ഥശാലാസംഘം പ്രസിദ്ധീകരിച്ച ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും എന്ന ലഘുലേഖയുടെ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പ്രസിദ്ധീകരിച്ച വർഷം ഈ രേഖയിൽ കാണുന്നില്ല. എങ്കിലും ഉള്ളടക്കത്തിലെ വർഷസൂചനകൾ വെച്ച് ഏകദേശം 1962-1963 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചത് ആയിരിക്കുമെന്ന് ഊഹിക്കുന്നു.

ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും - കേരള ഗ്രന്ഥശാലാസംഘം
ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും – കേരള ഗ്രന്ഥശാലാസംഘം

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • താളുകളുടെ എണ്ണം: 30
  • പ്രസാധനം: കേരള ഗ്രന്ഥശാലാസംഘം, തിരുവനന്തപുരം
  • അച്ചടി: India Press, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

2021 – പഴയകാല നോട്ടീസുകളുടേയും ബ്രോഷറുകളുടേയും മറ്റും ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

നമ്മുടെ നിത്യജീവിതത്തിൻ്റെ ഇടപെടലുകളുടെ തെളിവുകൾ ആണ് നിത്യജീവിതത്തിലെ വിവിധ പരിപാടികൾക്കായും പഠനത്തിനായും റെഫറൻസിനായും നമ്മൾ പ്രസിദ്ധികരിക്കുന്ന വിവിധ രേഖകൾ.

 

പഴയകാല നോട്ടീസുകളുടേയും അറിയിപ്പുകളുടേയും മറ്റും ഡിജിറ്റൈസേഷൻ
പഴയകാല നോട്ടീസുകളുടേയും അറിയിപ്പുകളുടേയും മറ്റും ഡിജിറ്റൈസേഷൻ

 

വിവിധ പരിപാടികളുടെ അറിയിപ്പു നോട്ടീസുകൾ, ചോദ്യ പേപ്പറുകൾ, സിനിമാ പരസ്യ നോട്ടീസുകൾ, സിനിമാ പാട്ടുപുസ്തകങ്ങൾ, സിനിമാ പൊസ്റ്ററുകൾ, എഞ്ചുവടികൾ, റെസീറ്റ് ബുക്കുകൾ, യാത്രാ (ബസ്/ട്രെയിൻ/ഫ്ലൈറ്റ്/കപ്പൽ, ബോട്ട്) ടിക്കറ്റുകൾ, തീപ്പട്ടിയുടെ മേൽ ഒട്ടിക്കുന്ന ചിത്രങ്ങൾ, വിവിധ സാധങ്ങളുടെ മേൽ ഒട്ടിക്കുന്ന അറിയിപ്പുകൾ,   കൈയെഴുത്തിലുള്ള വിവിധ കുറിപ്പുകൾ (ഉദാഹരണം: പലചരക്ക് വാങ്ങിയതിൻ്റെ ലിസ്റ്റ്), രസീതികൾ, എഴുത്തുകൾ, ബ്രോഷറുകൾ, പോസ്റ്റ് കാർഡുകൾ, വിവിധ പരിപാടികളുടെ വിവിധ ചെറു റിപ്പോർട്ടുകൾ  തുടങ്ങി ഒട്ടനവധി  രേഖകളിലൂടെ നമ്മുടെ അതത് കാലത്തെ നിത്യജീവിതം നമ്മൾ രേഖപ്പെടുത്തുന്നു.

ഉദാഹരണത്തിനു എൻ്റെ ചെറുപ്പത്തിൽ ഞങ്ങളുടെ ഗ്രാമത്തിലെ തിയേറ്ററിൽ ഓരോ സിനിമയും ഇറങ്ങുമ്പോൾ അതിൻ്റെ പരസ്യത്തിനായി തിയേറ്ററുകാർ ലോക്കലായി സിനിമാ പരസ്യ നോട്ടീസ് ഇറക്കുമായിരുന്നു. ഈ നോട്ടീസുകൾ ശേഖരിക്കാനുള്ള വിവേകം അക്കാലത്ത് എനിക്കുണ്ടായിരുന്നുവെങ്കിൽ അത് ഏതൊക്കെ തരത്തിൽ അക്കാലത്തെ ഞങ്ങളുടെ ഗ്രാമത്തെ/ സിനിമാ  തിയേറ്റർ സംവിധാനത്തെ രേഖപ്പെടുത്തുമായിരുന്നു എന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്.  അതേ പോലെ മറ്റൊരു സംഗതി ആയിരുന്നു എൻ്റെ ചെറുപ്പത്തിൽ പലചരക്കുകടകളിലും മറ്റും ലഭ്യമായിരുന്ന എഞ്ചുവടികൾ. ഈ സംഗതികൾ ഒക്കെ ഇപ്പോൾ ഞാൻ തപ്പിയിട്ട് ഒറ്റയിടത്തും ലഭ്യമല്ല.

ഞാൻ മുകളിൽ സൂചിപ്പിച്ച ഈ വക രേഖകളുടെ ഒക്കെ ആയുസ്സ് പരമാവധി ഒരു ദിവസമോ മറ്റോ ആയിരിക്കും. അതിനു ശേഷം ഈ വക സംഗതികൾ കുപ്പതൊട്ടിയിലേക്ക് പോവാറാണ് പതിവ്. അതിനാൽ തന്നെ ഈ വക രേഖകൾ  മിക്കതും ഇതിനകം തന്നെ നഷ്ടപ്പെട്ടു പോയി.

എന്നാൽ ചില രേഖകൾ എങ്കിലും നമ്മുടെ ഏതെങ്കിലും പുസ്തകങ്ങൾക്ക് ഇടയിൽ ഇരുന്നോ, അല്ലെങ്കിൽ കളയാനായി മാറ്റി വെച്ച സംഗതികൾക്ക് ഇടയിലോ മറ്റോ പെട്ടത് മൂലം രക്ഷപ്പെട്ടിരിക്കാം.  അതുമല്ലെങ്കിൽ ചിലർക്ക് തീപ്പട്ടി ചിത്രങ്ങൾ സിനിമാ നൊട്ടീസുകൾ എന്നിവ ശേഖരിക്കുന്ന ശീലമുണ്ട്. അങ്ങനെയും ചിലത് രക്ഷപ്പെട്ടിരിക്കാം.

ഈ വിധത്തിൽ ഏതെങ്കിലും തരത്തിൽ നശീകരണത്തിൽ നിന്ന് രക്ഷപ്പെട്ട 2000ത്തിനു മുൻപുള്ള എല്ലാ രേഖകളും ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനുള്ള ഒരു പദ്ധതി ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി തുടങ്ങുകയാണ്. എന്നാൽ ഈ രേഖകൾ സംരക്ഷിക്കുന്നതിനു നിങ്ങളുടെ സേവനവും ആവശ്യമാണ്.

വെറും ഫ്ലാറ്റായ രേഖകളാണ് ഇതിൽ മിക്കതും എന്നതിനാൽ  ഗ്രന്ഥപ്പുര കൂട്ടായ്മയുടെ മറ്റു പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ഓരോത്തർക്കും ഈ പദ്ധതിയുടെ ഭാഗമായി മാറാവുന്നതാണ്.   നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം രേഖ നല്ല ഒരു ഫ്ലാറ്റ് ബെഡ് സ്കാനറിൽ വെച്ച്  കുറഞ്ഞത് 300 dpi യിൽ (പരമാബധി 600 dpi) കളർ സ്കാൻ ചെയ്ത് എനിക്ക് അയച്ചു തരിക. ഇതിനായി നിങ്ങൾക്ക് keralaopenarchives.org@gmail.com എന്ന വിലാസം ഉപയോഗിക്കാവുന്നതാണ്. രേഖകൾ TIFF/JPG/PDF എന്നീ ഫോർമാറ്റുകളിൽ അയക്കാവുന്നതാണ്. സൈസ് കൂടുതൽ ആണെങ്കിൽ ഗൂഗിൾ ഡ്രൈവിലിട്ട് ഷെയർ ചെയ്യുക. അയച്ചു കിട്ടുന്ന രേഖകൾ  പ്രോസസ് ചെയ്ത് ഗ്രന്ഥപ്പുരയിലും archive.org ലും തക്കതായ കടപ്പാടോടെ പ്രസിദ്ധീകരിക്കും. സർക്കാർ സഹകരിക്കുക ആണെങ്കിൽ ഭാവിയിൽ മറ്റ് ഇടങ്ങളിലും പ്രസിദ്ധീകരിക്കും. ഇക്കാര്യത്തിനായി മൈബൈൽ ഫോട്ടോകൾ ഒഴിവാക്കുക. ഒരു മിനിമം ലെവൽ ഗുണനിലവാരം ഉറപ്പിക്കുന്നതാണ് ഇത്തരം സംഗതികൾ  ഫ്ലാറ്റ് ബെഡ് സ്കാനറിൽ വെച്ച് 300 dpi (പരമാബധി 600 dpi) യിൽ കളർ സ്കാൻ ചെയ്യണം എന്ന നിബന്ധന വെക്കുന്നത്. (യാതൊരു വിധത്തിലുള്ള വാട്ടർ മാർക്കും ഇത്തരം രേഖകളിൽ ചേർക്കരുത്)

മറ്റ് ഇടങ്ങളിൽ ഇങ്ങനെ ഒരു പദ്ധതി കേട്ടിട്ടില്ലല്ലോ എന്ന് വിചാരിക്കേണ്ട. ഇങ്ങനെ ഒരു പദ്ധതി നമ്മൾ തുടങ്ങുന്നു, ബാക്കിയുള്ളവർ പിറകേ വന്നോളും. എന്തായാലും ഇത്തരം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ടത് ഗവേഷണ ആാവശ്യവും കാലഘട്ടത്തിൻ്റെ സാദ്ധ്യതകളുടെ പ്രയോജനപ്പെടുത്തലും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.

 

നളചരിതം ഓട്ടന്‍ തുള്ളല്‍ – വിദ്യാഭിവർദ്ധിനി അച്ചുകൂടം

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

കുഞ്ചൻ നമ്പ്യാരുടെ നളചരിതം ഓട്ടൻ തുള്ളൽ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.കൊല്ലം എസ്. റ്റി. റെഡ്യാറുടെ ഉടമസ്ഥതയിൽ വിദ്യാഭിവർദ്ധിനി അച്ചുകൂടത്തിൽ നിന്നും പ്രസിദ്ധീകരിച്ചതാണ് ഈ 32പേജുകൾ ഉള്ള പുസ്തകം. കവർ പേജ് നഷ്ടപ്പെട്ടതിനാൽ അച്ചടിച്ച വർഷവും മറ്റ് വിവരങ്ങളും ലഭ്യമല്ല.

നളചരിതം ഓട്ടൻ തുള്ളൽ - വിദ്യാഭിവർദ്ധിനി അച്ചുകൂടം
നളചരിതം ഓട്ടൻ തുള്ളൽ – വിദ്യാഭിവർദ്ധിനി അച്ചുകൂടം

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും  മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: നളചരിതം ഓട്ടൻ തുള്ളൽ
  • രചന/വ്യാഖ്യാനം: കുഞ്ചൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം:ലഭ്യമല്ല
  • താളുകളുടെ എണ്ണം: 32
  • അച്ചടി: വിദ്യാഭിവർദ്ധിനി അച്ചുകൂടം, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി