വിജ്ഞാനകൈരളി – 1969 ഡിസംബർ – വാല്യം 1 ലക്കം 7

വിജ്ഞാനത്തെ ബഹുജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക; ബഹുജനങ്ങളെ വിജ്ഞാനത്തിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച വിജ്ഞാനകൈരളി എന്ന ആനുകാലികത്തിൻ്റെ 1969 ഡിസംബർ ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിനു മുൻപ് ഈ മാസികയുടെ ഒന്നാം ലക്കം നമുക്ക് ലഭിച്ചിരുന്നു. അത് ഇവിടെ കാണാം.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

വിജ്ഞാനകൈരളി - 1969 ഡിസംബർ - വാല്യം 1 ലക്കം 7
വിജ്ഞാനകൈരളി – 1969 ഡിസംബർ – വാല്യം 1 ലക്കം 7

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: വിജ്ഞാനകൈരളി – 1969 ഡിസംബർ – വാല്യം 1 ലക്കം 7
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 100
  • അച്ചടി: St. Joseph’s Press, Trivandrum
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1981 – പാലക്കാട് – ഇന്ന്, നാളെ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ഷാജി അരിക്കാട്)

1962 മുതൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ വാർഷികങ്ങളിൽ ഓരോ പ്രത്യക വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മരണികകൾ പുറത്തിറക്കാറുണ്ട്. 1981ൽ പാലക്കാട് വെച്ച് നടന്ന വാർഷികവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ സ്മരണികയാണ് പാലക്കാട്-ഇന്ന്, നാളെ എന്നത്. ആ കാലഘട്ടത്തിലെ പാലക്കാട് ജില്ലയുടെ സമഗ്രമായ വിവരങ്ങളും ഭാവിസാദ്ധ്യതകളും ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. തുടർന്നുള്ള വർഷങ്ങളിലും വാർഷിക സമ്മേളനങ്ങൾ നടക്കുന്ന ജില്ലയെ കുറിച്ചുള്ള ഇത്തരം പഠനങ്ങളായിരിക്കും സ്മരണികകളായി പുറത്തിറക്കുക എന്ന തീരുമാനത്തെ കുറിച്ചു ഇതിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ മറ്റു ജില്ലകളെ കുറിച്ച് ഇങ്ങനെയുള്ള പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ടോ എന്ന് അറിയില്ല.

1981 - പാലക്കാട് - ഇന്ന്, നാളെ - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
1981 – പാലക്കാട് – ഇന്ന്, നാളെ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പാലക്കാട്-ഇന്ന്, നാളെ
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 177
  • അച്ചടി: ശാരദാ പ്രിന്റിങ് പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1968-സാമൂഹ്യപാഠങ്ങള്‍-ക്ലാസ്സ്6-സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1968ൽ പാഠപുസ്തകപരിഷ്കരണത്തിന്റെ മുന്നോടിയായി പാഠപുസ്തകങ്ങളുടെ സിലബസിനനുസരിച്ച് ചില ഡ്രാഫ്റ്റു പുസ്തകങ്ങള്‍ തയാറാക്കുകയുണ്ടായി. അതില്‍ ആറാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം ഡ്രാഫ്റ്റിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വിരസമായ ആഖ്യാനത്തിനു പകരം രാജാക്കന്മാരേക്കുറിച്ചും മറ്റ് ചരിത്രസംഭവങ്ങളെക്കുറിച്ചുമുള്ള കഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണുന്നു. വളച്ചൊടിക്കലുകള്‍ ഇല്ലാതെ ഋജുവായി ചരിത്രസംഭവങ്ങള്‍ എങ്ങനെ രേഖപ്പെടുത്തണം എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു മാതൃകയാവും ഈ പുസ്തകം എന്ന് കരുതുന്നു.

1968 - സാമൂഹ്യപാഠങ്ങൾ - സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്
1968 – സാമൂഹ്യപാഠങ്ങൾ – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: 1968-സാമൂഹ്യപാഠങ്ങള്‍-ക്ലാസ്സ്6-സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്
  • പ്രസിദ്ധീകരണ വർഷം : 1968
  • താളുകളുടെ എണ്ണം : 108
  • അച്ചടി: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി