1980 – വ്യവസായ സുവനീർ – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 17-ാം വാർഷികം

1980ൽ തൃശൂരിൽ വെച്ചു നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 17-ാം വാർഷികത്തോടു അനുബന്ധിച്ച് പ്രസിദ്ധീകരിച്ച  വ്യവസായ സുവനീർ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള  പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

1980 - വ്യവസായ സുവനീർ - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 17-ാം വാർഷികം
1980 – വ്യവസായ സുവനീർ – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 17-ാം വാർഷികം

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 17-ാം വാർഷികം – വ്യവസായ സുവനീർ
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം: 114
  • പ്രസാധനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: Lumiere Printing Works, Trichur
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1939 – ഭൂമിശാസ്ത്രം – ഒന്നാം ഭാഗം – ഒന്നാം ഫാറത്തിലേക്ക്

1939ൽ ഒന്നാം ഫാറത്തിൽ പഠിച്ചവർ ഉപയോഗിച്ച ഇന്ത്യാ ഭൂമിശാസ്ത്രം (Lower Secondary Geography) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കൊച്ചി രാജ്യത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്നാണ് പുസ്തകത്തിലെ സൂചനകളിൽ നിന്നു മനസ്സിലാകുന്നത്. കൊച്ചിയിലെ ഡപ്യൂട്ടി സ്കൂൾ ഇൻസ്പെക്ടർ ആയിരുന്ന കെ. കരുണാകരൻ നായർ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.

ഒന്നാം ഫാറം എന്നത് എകദേശം ഇന്നത്തെ അഞ്ചാം ക്ലാസ്സിനു തുല്യമായ ക്ലാസ്സ് ആണെന്ന് വിവിധ ഇടങ്ങളിൽ നടന്ന ചർച്ചയിൽ നിന്നു എനിക്കു മനസ്സിലായത്. അത് ശരിയെന്നു കരുതുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.

1939 - ഭൂമിശാസ്ത്രം - ഒന്നാം ഭാഗം - ഒന്നാം ഫാറത്തിലേക്ക്
1939 – ഭൂമിശാസ്ത്രം – ഒന്നാം ഭാഗം – ഒന്നാം ഫാറത്തിലേക്ക്

കടപ്പാട്

ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ത്യാ ഭൂമിശാസ്ത്രം (Lower Secondary Geography)
  • രചന: K Karunakaran Nair
  • പ്രസിദ്ധീകരണ വർഷം: 1939 (കൊല്ലവർഷം 1114)
  • താളുകളുടെ എണ്ണം: 154
  • അച്ചടി: മോഡേൺ പ്രിന്റിങ് പ്രസ്സ്, കൊച്ചി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1962 – കേരള പാഠാവലി – മലയാളം – സ്റ്റാൻഡേർഡു് 8

കേരള സർക്കാർ 1962ൽ എട്ടാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കേരളപാഠാവലി – മലയാളം എന്ന മലയാളപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1962 - കേരള പാഠാവലി - മലയാളം - സ്റ്റാൻഡേർഡു് 8
1962 – കേരള പാഠാവലി – മലയാളം – സ്റ്റാൻഡേർഡു് 8

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡു് 8
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 160
  • അച്ചടി: സർക്കാർ പ്രസ്സ്, എറണാകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി