സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം – യുനൈറ്റഡ് സ്റ്റേറ്റ്സ് ഇൻഫർമേഷൻ സർവ്വീസ്

സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം എന്ന പേരിൽ യുനൈറ്റഡ് സ്റ്റേറ്റ്സ് ഇൻഫർമേഷൻ സർവ്വീസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പ്രസിദ്ധീകരണ വർഷം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല,

പുസ്തകത്തിൽ അമേരിക്കൻ വിദ്യാഭ്യാസ സമ്പ്രദായം ആണ് പരിചയപ്പെടുത്തുന്നത്. ഇതിൽ കൂടുതൽ യാതൊരു വിവരവും ഈ പുസ്തക പ്രസിദ്ധീകരണത്തെ പറ്റി ലഭ്യമല്ല. ഒരു പക്ഷെ സൊവിയറ്റ് യൂണിയൻ മലയാളത്തിൽ നടത്തിയിരുന്ന പ്രസിദ്ധീകരണങ്ങൾക്ക് സമാന്തരമായി അമേരിക്ക നടത്തിയിരുന്ന പ്രസിദ്ധീകരണ സംരംഭം ആവാം ഇത്. കൂടുതൽ വിവരം എനിക്കു അറിയില്ല,

സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം
സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം
  • പ്രസിദ്ധീകരണ വർഷം: രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 36
  • പ്രസാധനം: യുനൈറ്റഡ് സ്റ്റേറ്റ്സ് ഇൻഫർമേഷൻ സർവ്വീസ്
  • അച്ചടി: ജനതാ പ്രസ്സ്, മദ്രാസ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1912 – കാർൽ മാർക്ക്സ് – കെ. രാമകൃഷ്ണപിള്ള

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ലോകോപകാരികൾ എന്ന ജീവചരിത്രമാലയുടെ ഭാഗമായി 1912ൽ പ്രസിദ്ധീകരിച്ച കാർൽ മാർക്ക്സ് എന്ന ജീവചിത്രപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ധർമ്മപ്രമാണങ്ങളെ ജീവിത ദർശനമായി കൈക്കൊണ്ടു ലോകത്തിന്റെ അഭ്യുദയത്തിനും ശ്രേയസ്സിനുമായി പ്രവർത്തിച്ച ലോകോപകാരികളുടെ ജീവചരിത്രങ്ങൾ ആവശ്യത്തിനു മലയാളത്തിൽ ലഭ്യമല്ല എന്ന കുറവു നികത്താനാണ് ലോകോപകാരികൾ എന്ന ജീവചരിത്രമാല പ്രസിദ്ധീകരിക്കാൻ താൻ മുതിർന്നതെന്നു ഈ പുസ്തകത്തിന്റെ വിജ്ഞാപനത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പറയുന്നു. ഈ പുസ്തകത്തിലെ സൂചന അനുസരിച്ച് ആ കാലഘട്ടത്തിൽ അദ്ദേഹം സൊക്രട്ടീസ്, ക്രിസ്തഫർ കൊളം‌ബസ്, ബെഞ്ജമിൻ ഫ്രാക്ലിൻ, ലിയൊ ടാൾസ്റ്റായ്, വില്യം ഇവ്വാർട്ട് ഗ്ലാഡ്സ്റ്റൻ, ഡാൿടർ ബെർണ്ണാർഡോ തുടങ്ങിയ ലോകോപകാരികളുടെ എങ്കിലും പുസ്തകങ്ങൾ അദ്ദേഹം അക്കാലത്ത് പ്രസിദ്ധീകരിച്ചിട്ടൂണ്ട്. അതൊക്കെ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വരേണ്ടതുണ്ട്.

1912 - കാർൽ മാർക്ക്സ് - കെ. രാമകൃഷ്ണപിള്ള
1912 – കാർൽ മാർക്ക്സ് – കെ. രാമകൃഷ്ണപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്:കാർൽ മാർക്ക്സ്
  • രചന: കെ. രാമകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1912
  • താളുകളുടെ എണ്ണം: 42
  • അച്ചടി: അക്ഷരരത്നപ്രകാശികാ പ്രസ്സ്, കുന്നം‌കുളം
    • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ശാസ്ത്രകേരളം – 1974 മേയ് ലക്കം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ച് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസികയായ ശാസ്ത്രകേരളത്തിന്റെ 1974 മേയ് മാസത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്..

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള  പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ശാസ്ത്രകേരളം - സയൻസു മാസിക - 1974 മെയ്
ശാസ്ത്രകേരളം – സയൻസു മാസിക – 1974 മെയ്

കടപ്പാട്

ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണി

രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ ഓരോ സ്കാനിലും വലതുവശത്ത് കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നത് ക്ലിക്ക് ചെയ്യുക.

  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി