1908 – The Fourth Reader – Longman’s Ship Literary Readers

Longmans, Green, and Co എന്ന പ്രസാധകർ 1908ൽ Longman’s Ship Literary Readers എന്ന സീരീസ്തിൽ പ്രസിദ്ധീകരിച്ച The Fourth Reader എന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പാഠപുസ്തകത്തിന്റെ പേര് The Fourth Reader എന്നായതിനാൽ ഇത് നാലാം ക്ലാസ്സ് പാഠപുസ്തകം ആണെന്ന് ഊഹിക്കാം. പക്ഷെ ഇത് കേരളത്തിൽ ഉപയൊഗിച്ചതാണൊ എന്നത് വ്യക്തല്ല. ആണെങ്കിൽ തന്നെ ഏത് സിലബസ്?  ഒരു പക്ഷെ കേരളത്തിൽ പഠിച്ച യൂറോപ്യൻ കുട്ടികൾ ഉപയോഗിച്ചതാകാം. സ്കോട്ട് ലാന്റിലെ Aberdeen University press ലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1908 - The Fourth Reader - Longman's Ship Literary Readers
1908 – The Fourth Reader – Longman’s Ship Literary Readers

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: The Fourth Reader – Longman’s Ship Literary Readers
  • പ്രസിദ്ധീകരണ വർഷം: 1908
  • താളുകളുടെ എണ്ണം: 196
  • പ്രസാധകർ: Longmans, Green, and Co
  • അച്ചടി: Aberdeen University press
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1950 – മിഡിൽ സ്കൂൾ പൗരധർമ്മം (For the Form I, II, and III)

1950ൽ മിഡിൽ സ്കൂളിൽ (ഒന്ന്, രണ്ട്, മൂന്ന് ഫാറങ്ങൾ – ഇന്നത്തെ 5,6,7 ക്ലാസ്സുകൾ) പഠിക്കുന്നവർക്കായി ചങ്ങനാശ്ശേരി എസ്.ബി, ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർ ആയ കെ.ഇ. ജോബ് പ്രസിദ്ധീകരിച്ച മിഡിൽ സ്കൂൾ പൗരധർമ്മം  എന്ന സിവിക്സ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് തിരുവിതാംകൂർ പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് കരുതുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1950 - മിഡിൽ സ്കൂൾ പൗരധർമ്മം
1950 – മിഡിൽ സ്കൂൾ പൗരധർമ്മം

കടപ്പാട്

ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: മിഡിൽ സ്കൂൾ പൗരധർമ്മം (For the Form I, II, and III)
  • രചന: K E Job, Headmaster, SB School, Changanasserry
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 72
  • അച്ചടി: St. Francis Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1954 – ശ്രീ വൃത്തമഞ്ജരി എന്ന ഛന്ദശ്ശാസ്ത്രം – എ.ആർ. രാജരാജവർമ്മ

എ.ആർ. രാജരാജവർമ്മ രചിച്ച ശ്രീ വൃത്തമഞ്ജരി എന്ന ഛന്ദശ്ശാസ്ത്രം എന്ന പുസ്തകത്തിന്റെ 1954ൽ ഇറങ്ങിയ കോപ്പിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതിയെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമായി കരുതപ്പെടുന്നു.

ശ്രീ വൃത്തമഞ്ജരി എന്ന ഛന്ദശ്ശാസ്ത്രം - എ.ആർ. രാജരാജവർമ്മ
ശ്രീ വൃത്തമഞ്ജരി എന്ന ഛന്ദശ്ശാസ്ത്രം – എ.ആർ. രാജരാജവർമ്മ

കടപ്പാട്

സ്കൂൾ അദ്ധ്യാപിക കൂടിയായ ജയശ്രീടീച്ചറുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ടീച്ചർക്കു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ശ്രീ വൃത്തമഞ്ജരി എന്ന ഛന്ദശ്ശാസ്ത്രം
  • രചന: എ.ആർ. രാജരാജവർമ്മ
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 90
  • അച്ചടി: കമലാലയ ബുക്ക് ഡിപ്പോട്ട്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി