1922 – മണിപ്രവാളശാകുന്തളം – കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

കേരളവർമ്മ വലിയകോയി തമ്പുരാൻ്റെ മണിപ്രവാളശാകുന്തളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ബി.എ. മലയാളത്തിനു ഉപയോഗിച്ച പാഠപുസ്തകം ആയിരുന്നെന്ന് ഇതിലെ കൈയെഴുത്തുകൾ സൂചിപ്പിക്കുന്നു. 1922ൽ പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിൻ്റെ കോപ്പിയാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1922 - മണിപ്രവാളശാകുന്തളം - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
1922 – മണിപ്രവാളശാകുന്തളം – കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: മണിപ്രവാളശാകുന്തളം
  • രചന/വ്യാഖ്യാനം: കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1922 (മലയാള വർഷം 1097)
  • താളുകളുടെ എണ്ണം: 180
  • അച്ചടി: കമലാലയ അച്ചുകൂടം, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

https://archive.org/ൽ മലയാളം ഒസിആർ പ്രവർത്തിച്ചു തുടങ്ങി

ആർക്കൈവ്.ഓർഗിൽ മലയാളം ഒസിആർ പ്രവർത്തിച്ചു തുടങ്ങി ആയി. ഇപ്പോൾ പുതിയ സ്കാനുകൾ അപ്‌ലൊഡ് ചെയ്യുമ്പോൾ ഗൂഗിളിൻ്റെ tesseract എന്ന ഒസിആർ ആപ്ലിക്കെഷൻ റൺ ചെയ്യുകയും മലയാളത്തിലുള്ള pure text ഔട്ട് പുട്ട് വരികയും ചെയ്യുന്നുണ്ട്. മുൻപ് ലാറ്റിൻ സ്ക്രിപ്റ്റുകൾ ഉപയോഗിക്കുന്ന ഭാഷകൾക്ക് മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. ഇപ്പോൾ അത് ഇന്ത്യൻ ഭാഷകൾക്ക് കൂടെ എക്സ്റ്റെൻ്റ് ചെയ്തതാണെന്ന് തോന്നുന്നു. പ്രമുഖ പബ്ലിക്ക് ഡൊമൈൻ ആക്ടിവിസ്റ്റ് കാൾ മലമൂദ് ആയിരിക്കാം ഇത് ചെയ്തെന്ന് ഞാൻ ഊഹിക്കുന്നു (പക്ഷെ ഇക്കാര്യം എനിക്കുറപ്പില്ല).  തിങ്കൾ (7 ഡിസംബർ 2020)  തൊട്ടാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയതെന്ന് കാണുന്നു. ഞാൻ അതിനു മുൻപ് അപ്‌ലോഡ് ചെയ്ത സ്കാനുകളിൽ ഈ ഔട്ട് പുട്ട് കാണുന്നില്ല,

ഈ വിധത്തിൽ ഒസിആർ റൺ ചെയ്ത, ഞാൻ കഴിഞ്ഞ ദിവസം അപ്‌ലൊഡ് ചെയ്ത  ശാർങ്ഗധരസംഹിത എന്ന പുസ്തകത്തിൻ്റെ ടെസ്റ്റ് ഔട്ട്പുട്ട് ഈ ലിങ്കിലൂടെ കാണാം. pure text ഔട്ട് പുട്ടിനു പുറമെ ടെസ്റ്റ് ലെയർ ഉള്ള പിഡീഫ് കൂടെ ഇനി മുതൽ ലഭ്യമാകും. പക്ഷെ ഇത് 100% കൃത്യമായ ഔട്ട് പുട്ട് ഒന്നും തരുന്നില്ല. എങ്കിലും 70-80% വരെ ശരിയായ ടെസ്റ്റ് ആണെന്നാണ് ഓടിച്ചു നോക്കിയപ്പോൾ കണ്ടത്.

 

ocr-files

 

ഈ ടെസ്റ്റ് ഔട്ട് പുട്ട് പല തരത്തിൽ സഹായകരമാകും. സ്കാനുകളുടെ ഉള്ളടക്കം യൂണിക്കൊഡ് ടെസ്റ്റാക്കി മാറ്റി ഇ ബുക്കുകളും മറ്റും നിർമ്മിക്കുന്നവർക്ക് ഈ ടെസ്റ്റ് ഫയൽ പണി തുടങ്ങാനുള്ള ഒരു ബേസ് ഫയൽ ആയി ഉപയോഗിക്കാം. അതിനു പുറമേ സേർച്ച് എഞ്ചിനുകൾക്ക് ഈ ടെസ്റ്റ് സഹായകരമാകും. അത് സ്കാനുകളെ കൂടുതൽ പേരിലേക്ക് എത്താൻ സഹായകരമാകും

മലയാളത്തിനുവേണ്ടി കൂടുതൽ കൃത്യതയാർന്ന ഒ.സി.ആർ ആപ്ലിക്കേഷനുകൾ മുൻപോട്ട് പോകുമ്പോൾ വരും എന്ന് പ്രതീക്ഷിക്കാം.

1997 – പൂവാങ്കുരുന്നില – അധ്യാപകർക്കുള്ള കൈപുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാകേളി എന്ന അവധിക്കാലവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 1997ൽ പ്രസിദ്ധീകരിച്ച പൂവാങ്കുരുന്നില എന്ന അധ്യാപകർക്കുള്ള കൈപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ലഘുലേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള  പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

 

1997 - പൂവാങ്കുരുന്നില - അധ്യാപകർക്കുള്ള കൈപുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
1997 – പൂവാങ്കുരുന്നില – അധ്യാപകർക്കുള്ള കൈപുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കടപ്പാട്

മലയാളം വിക്കിമീഡിയനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ ഷാജി അരീക്കാട് ആണ് ഈ രേഖ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പൂവാങ്കുരുന്നില – അധ്യാപകർക്കുള്ള കൈപുസ്തകം
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 76
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി