1984 – ചെറുതിൽ ചെറുതും വലുതിൽ വലുതും – പി.ആർ. മാധവപ്പണിക്കർ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്കാ വിജ്ഞാനപരീക്ഷയെ ലക്ഷ്യമാക്കി പ്രസിദ്ധീകരിച്ച ചെറുതിൽ ചെറുതും വലുതിൽ വലുതും എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പി.ആർ. മാധവപ്പണിക്കർ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. സ്ഥൂലപ്രപഞ്ചത്തിലെയും സൂക്ഷ്മപ്രപഞ്ചത്തിലെയും  വസ്തുക്കളെയും ജീവികളെയും കൊച്ചുകുട്ടികൾക്ക് എളുപ്പം മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ചിരിക്കയാണ് ഈ പുസ്തകത്തിൽ. ധാരാളം വൈജ്ഞാനികവിവരങ്ങൾ ഈ പുസ്തകത്തിലൂടെ ലഭിക്കും.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള  പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ചെറുതിൽ ചെറുതും വലുതിൽ വലുതും - പി.ആർ. മാധവപ്പണിക്കർ
ചെറുതിൽ ചെറുതും വലുതിൽ വലുതും – പി.ആർ. മാധവപ്പണിക്കർ

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ കൈപുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ചെറുതിൽ ചെറുതും വലുതിൽ വലുതും
  • രചന: പി.ആർ. മാധവപ്പണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 92
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

നവ്യ മനഃപാഠം – എം.ടി. കൂത്തൂർ – പഴയകാല എഞ്ചുവടി

പൊതുസ്വത്തായിരിക്കുന്ന ഡാറ്റ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന പഴയകാല എഞ്ചുവടികളും മറ്റും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുക എന്നത് ദീർഘകാലമായുള്ള ആഗ്രഹം ആയിരുന്നു. അതിനു തുടക്കം കുറിച്ചു കൊണ്ട് ഏകദേശം 1960നോട് അടുത്ത് ഇറങ്ങിയ നവ്യ മനഃപാഠം   എന്ന എഞ്ചുവടിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ടൈറ്റിൽ പേജിൽ കാണുന്ന എം.ടി. കൂത്തൂർ, കുന്നംകുളം എന്ന പേർ മാത്രമാണ് ഇതിന്റെ ലഭ്യമായ മെറ്റാഡാറ്റ. ഉള്ളടക്കം ഏകദേശമൊക്കെ പതിവ് എഞ്ചുവടികളുടേത് തന്നെ. കുറച്ച് പഴയ എഞ്ചുവടി ആയതിനാൽ ചില പഴയകാല അളവുതൂക്കങ്ങളും മറ്റും കാണാം.

ഇത്തരം പഴയകാല എഞ്ചുവടികൾ നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ എനിക്കു മെയിൽ അയക്കുമല്ലോ.

നവ്യ മനഃപാഠം - എം.ടി. കൂത്തൂർ
നവ്യ മനഃപാഠം – എം.ടി. കൂത്തൂർ

കടപ്പാട്

ശാസ്ത്രജ്ഞനും (റിട്ടയേർഡ്) മലയാളഭാഷാ സംബന്ധിയായ ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ശ്രീ നാരായണ സ്വാമിയുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ എഞ്ചുവടി. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്:നവ്യ മനഃപാഠം
  • പ്രസിദ്ധീകരണ വർഷം: വർഷം രേഖപ്പെടുത്തിയിട്ടില്ല. ടൈറ്റിൽ പേജിലെ നാണയചിത്രത്തിൽ 1957 എന്ന് കാണുന്നതിനാൽ ഏകദേശം ആ കാലഘട്ടത്തിൽ വന്നു എന്ന് ഊഹിക്കാം.
  • താളുകളുടെ എണ്ണം: 38
  • പ്രസാധനം: എം.ടി. കൂത്തൂർ, കുന്നം‌കുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

1979 – സൂര്യന്റെ ആത്മകഥ – വി.കെ. ദാമോദരൻ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  സൂര്യന്റെ പരിണാമകഥയെ കുറിച്ച് 1979ൽ പ്രസിദ്ധീകരിച്ച സൂര്യന്റെ ആത്മകഥ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വി.കെ. ദാമോദരൻ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. കൊച്ചുകുട്ടികൾക്ക് എളുപ്പം മനസ്സിലാകുന്ന രൂപത്തിൽ സംഭാഷണശൈലിയിൽ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ലഘുലേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള  പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

സൂര്യന്റെ ആത്മകഥ - വി.കെ. ദാമോദരൻ
സൂര്യന്റെ ആത്മകഥ – വി.കെ. ദാമോദരൻ

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ കൈപുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: സൂര്യന്റെ ആത്മകഥ
  • രചന: വി.കെ. ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 44
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി