1928 – കൊച്ചി തിരുവിതാം‌കൂർ മഹായിടവകയുടെ ൧൯൨൮-ലേക്കുള്ള റിപ്പോർട്ടു്

കൊച്ചി തിരുവിതാം‌കൂർ മഹായിടവക (Cochin-Travancore diocese) യുടെ 1928ലെ പ്രവർത്തനറിപ്പോർട്ടിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പിൽക്കാലത്ത് (1948) CSIസഭയുടെ ഭാഗമായി തീർന്ന കേരത്തിലെ ആംഗ്ലിക്കൻ/CMS സഭയുടെ റിപ്പോർട്ട് ആണിത്. സഭയുടെ അന്നത്തെ പ്രവർത്തന ചരിത്രം മനസ്സിലാക്കാൻ ഈ റിപ്പോർട്ട് സഹായിക്കും.

1928 - കൊച്ചി തിരുവിതാം‌കൂർ മഹായിടവകയുടെ ൧൯൨൮-ലേക്കുള്ള റിപ്പോർട്ടു്
1928 – കൊച്ചി തിരുവിതാം‌കൂർ മഹായിടവകയുടെ ൧൯൨൮-ലേക്കുള്ള റിപ്പോർട്ടു്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത് കോട്ടയം സി.എം.എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ആയ ബാബു ചെറിയാൻ ആണ്. അദ്ദേഹത്തിനു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കൊച്ചി തിരുവിതാം‌കൂർ മഹായിടവകയുടെ ൧൯൨൮-ലേക്കുള്ള റിപ്പോർട്ടു്
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം: 62
  • അച്ചടി: സി.എം.എസ്. പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1918 – മലയാള നാലാം പാഠപുസ്തകം – തിരുവിതാം‌കൂർ സർക്കാർ

1918ൽ തിരുവിതാം‌കൂർ രാജ്യത്ത് നാലാം ക്ലാസ് പഠിച്ചവർ ഉപയോഗിച്ച നാലാം പാഠപുസ്തകം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവിതാം‌കൂറിലെ എലിമന്ററി സ്കൂളുകളിലെ ഉപയോഗത്തിനായി തിരുവിതാം‌കൂർ പബ്ലിക്ക് ഇൻസ്ട്രക്ഷൻ ഡയറക്ടർ ആണ് ഈ പുസ്തകം  തയ്യാറാക്കിയത്. മക്മില്ലൻ ആണ് പ്രസാധകർ. കമ്പിത്തപാൽ, ദഹനപ്രക്രിയ തുടങ്ങിയ പാഠങ്ങളും ഇതിൽ കാണുന്നതിനാൽ ഇതു ഒരു പൊതുപാഠപുസ്തകം ആയിരുന്നോ എന്ന സംശയം എനിക്കുണ്ട്്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.

മലയാള നാലാം പാഠപുസ്തകം
മലയാള നാലാം പാഠപുസ്തകം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: മലയാള നാലാം പാഠപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1918
  • താളുകളുടെ എണ്ണം: 198
  • പ്രസാധനം: മൿമില്ലൻ, ബോംബെ
  • അച്ചടി: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1929 – ഭാഷാപോഷിണി – പുസ്തകം 33 ലക്കം 5, 9, 10

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1928-1929 വർഷങ്ങളിൽ പുറത്തിറങ്ങിയ 3 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ്  ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഡിജിറ്റൈസ് ചെയ്യപ്പെടാനായി ധാരാളം പൊതുസഞ്ചയ രേഖകൾ ക്യൂവിലാണ് എന്നതു മൂലമാണ് ഈ മുന്നു ലക്കങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യുന്നത്. 1928 ഡിസംബർ, 1929 ഏപ്രിൽ, 1929 മെയ് എന്നീ മാസങ്ങളിലാണ് ഈ ലക്കങ്ങൾ ഇറങ്ങിയത്.

കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഒഴിച്ചാൽ നല്ല നിലയിലുള്ള പതിപ്പാണ് ഡിജിറ്റൈസേഷനായി ലഭ്യമായത്. 9-ാം ലക്കത്തിന്റെ അവസാന 3-4 താളുകളും, 10-ാം ലക്കത്തിന്റെ കവർ പേജും നഷ്ടപ്പെട്ടിട്ടൂണ്ട്. അതൊഴിച്ചാൽ ബാക്കി ഉള്ളടക്കമെല്ലാം ലഭ്യമാണ്. ഉള്ളടക്ക വിശലകനത്തിനു ഞാൻ മുതിരുന്നില്ല. അത് താല്പര്യമുള്ളവർ ചെയ്യുമല്ലോ.

മലയാളത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യമാസികളിൽ ഒന്നാണ് ഭാഷാപോഷിണി. 1892ൽ തന്നെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ ഭാഷാപോഷിണി അച്ചടി ആരംഭിച്ചു. ഇടയ്ക്ക് പല തവണ പ്രസിദ്ധീകരണം മുടങ്ങി പോയെങ്കിലും ഇപ്പോൾ ഇത് മാസികയായി തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു. ഭാഷാപൊഷിണിയെ കുറിച്ചുള്ള ഒരു ചെറു വൈജ്ഞാനിക വിവരത്തിനു മലയാളം വിക്കിപീഡിയയിലെ ഈ ലേഖനം വായിക്കുക.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

ഭാഷാപോഷിണി - പുസ്തകം 33
ഭാഷാപോഷിണി – പുസ്തകം 33

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

ഭാഷാപോഷിണി – സ്കാൻ 1

  • പേര്: ഭാഷാപോഷിണി – പുസ്തകം 33 ലക്കം 5
  • പ്രസിദ്ധീകരണ വർഷം: 1928 ഡിസംബർ (മലയാള വർഷം 1104 ധനു)
  • താളുകളുടെ എണ്ണം: 50
  • പ്രസാധകർ:മലയാള മനോരമ കമ്പനി
  • അച്ചടി: C.M.S Press, Kottayam 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഷാപോഷിണി – സ്കാൻ 2

  • പേര്: ഭാഷാപോഷിണി – പുസ്തകം 33 ലക്കം 9
  • പ്രസിദ്ധീകരണ വർഷം: 1929 ഏപ്രിൽ (മലയാള വർഷം 1104 മേടം)
  • താളുകളുടെ എണ്ണം: 44
  • പ്രസാധകർ:മലയാള മനോരമ കമ്പനി
  • അച്ചടി: C.M.S Press, Kottayam 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഷാപോഷിണി – സ്കാൻ 3

  • പേര്: ഭാഷാപോഷിണി – പുസ്തകം 33 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1929 മെയ് (മലയാള വർഷം 1104 ഇടവം)
  • താളുകളുടെ എണ്ണം: 46
  • പ്രസാധകർ:മലയാള മനോരമ കമ്പനി
  • അച്ചടി: C.M.S Press, Kottayam 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി