1967 – സോവിയറ്റു് യൂണിയൻ്റെ ദേശീയവരുമാനവും വിതരണവും – വാസിലി ഗർബുസോവു്

സോവിയറ്റു് യൂണിയൻ്റെ ധനമന്ത്രിയായിരുന്ന വാസിലി ഗർബുസോവു് രചിച്ച സോവിയറ്റു് യൂണിയൻ്റെ ദേശീയവരുമാനവും വിതരണവും എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശീതയുദ്ധക്കാലത്ത് സോവിയറ്റു് യൂണിയനും അമേരിക്കയും ലോകവ്യാപകമായി നടത്തിയിരുന്ന പരിപാടികളുടെ ഭാഗമായിരിക്കണം ഇത്തരം രേഖകൾ,

സോവിയറ്റു് നാടു് ഗ്രന്ഥമാല എന്ന സീരീസിൻ്റെ ഭാഗമാണ് ഈ പുസ്തകം.

1967 - സോവിയറ്റു് യൂണിയൻ്റെ ദേശീയവരുമാനവും വിതരണവും
1967 – സോവിയറ്റു് യൂണിയൻ്റെ ദേശീയവരുമാനവും വിതരണവും

കടപ്പാട്

ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സോവിയറ്റു് യൂണിയൻ്റെ ദേശീയവരുമാനവും വിതരണവും
  • രചന: വാസിലി ഗർബുസോവു്
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 112
  • പ്രസാധനം:  USSR Consulate, Madras
  • അച്ചടി: Janatha Press, Madras
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1967 – സോവിയറ്റു സമീക്ഷ – പുസ്തകം 2 ലക്കം 8

സോവിയറ്റു സമീക്ഷ എന്ന മാസികയുടെ 1967 ഫെബ്രുവരി ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  1966ൽ നടന്ന വിവിധ സോവിയറ്റ് – ഇന്ത്യാ സൗഹൃദസഹകരണങ്ങളുടെ വിശദാംശങ്ങൾ ആണ് ഈ ലക്കത്തിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട കുറച്ചു ചിത്രങ്ങളും ഈ ലക്കത്തിൽ കാണാം.

1967 - സോവിയറ്റു സമീക്ഷ - പുസ്തകം 2 ലക്കം 8
1967 – സോവിയറ്റു സമീക്ഷ – പുസ്തകം 2 ലക്കം 8

കടപ്പാട്

ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: 1967 ഫെബ്രുവരി – സോവിയറ്റു സമീക്ഷ – പുസ്തകം 2 ലക്കം 8 (ഡയറി 1966 – സോവിയറ്റ് – ഇന്ത്യാ സൗഹൃദസഹകരണങ്ങളുടെ ഡയറി)
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 76
  • പ്രസാധകർ: USSR Consulate
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1961 – കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക

കേരള കൃഷി ഡിപ്പാർട്ട്മെന്റ് 1961ൽ കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സർക്കാരുമായി ബന്ധപ്പെട്ട രേഖകളിൽ ഗവെഷണം ചെയ്യുന്നവർക്കും കേരളത്തിലെ കാർഷികവൃത്തിയുടെ ചരിത്രം പഠിക്കുന്നവർക്കും ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വളരെ പ്രയോജനം ചെയ്യുമെന്ന് തോന്നുന്നു. പുസ്തകം സൂക്ഷിച്ച ആൾ ചെയ്ത ചില ചെറിയ ചിത്രപ്പണികൾ പുസ്തകത്തിന്റെ ആദ്യത്തെ കുറച്ചു താളുകളിൽ കാണാം.

കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഒരു കുറവ് എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭിച്ച ഈ പുസ്തകത്തിനുണ്ട്. പക്ഷെ ഇത്തരം പുസ്തകങ്ങൾ മറ്റു എവിടെയെങ്കിലും സൂക്ഷിച്ചു വെക്കാൻ ഒക്കെ ഉള്ള സാദ്ധ്യത വളരെ കുറവായതിനാൽ ഈ പുസ്തകം കിട്ടിയിരിക്കുന്ന അവസ്ഥയിൽ തന്നെ ഡിജിറ്റൈസ് ചെയ്ത് ആർക്കൈവ് ചെയ്യുന്നു. മറ്റൊരു നല്ല പതിപ്പ് പിന്നിട് കിട്ടിയാൽ കൂടുതൽ മെച്ചപ്പെട്ട കോപ്പി നിർമ്മിക്കാം.

1961 - കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക
1961 – കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക

കടപ്പാട്

ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 250
  • പ്രസാധകർ: കേരള കൃഷി ഡിപ്പാർട്ടുമെന്റ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി