1981 – സൗര അടുപ്പ് – പി.ജി. പത്മനാഭൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ പി.ജി. പത്മനാഭൻ രചിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച സൗര അടുപ്പ് എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വെറും 5 ഉള്ളടക്ക പേജുകൾ മാത്രമുള്ള ഈ ചെറുപുസ്തകത്തിൽ ചെറിയൊരു സൗര അടുപ്പിന്റെ നിർമ്മാണരീതി ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. മലപ്പുറത്ത് വെച്ച് 1981ൽ നടന്ന പരിഷത്തിന്റെ 19-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഇറക്കിയ ചെറുപുസ്തകം ആണ് ഇതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്:  സൗര അടുപ്പ്
  • രചന: പി.ജി. പത്മനാഭൻ
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 12
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
1981 - സൗര അടുപ്പ് - പി.ജി. പത്മനാഭൻ
1981 – സൗര അടുപ്പ് – പി.ജി. പത്മനാഭൻ

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (< 1 MB)

 

      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 10
      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം – 7

1979 – Report on the visit to the Silent Valley area of Kerala – M S Swaminathan

ഡോ. എം.എസ്. സ്വാമിനാഥൻ സൈലന്റ്‌വാലി പ്രദേശം സന്ദർശിച്ച് അതിനെപറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്ന് അപ്പന്റിക്സുകൾ ഒഴിവാക്കി കോഴിക്കോടുള്ള Society for Protection of Silent Valley എന്ന സംഘടന പ്രസിദ്ധീകരിച്ച Report on the visit to the Silent Valley area of Kerala എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. എം. എസ്. സ്വാമിനാഥൻ തയ്യാറാക്കിയ ഈ റിപ്പോർട്ടിനെ അധികരിച്ചാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധി സൈലന്റ്‌വാലി ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിച്ചതെന്ന് ചില രേഖകളിൽ കാണുന്നു. അതിനാൽ തന്നെ സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കാൻ കാരണമായ റിപ്പോർട്ട് ഇതാണെന്ന് കരുതാം.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്:  Report on the visit to the Silent Valley area of Kerala (Appendices excluded)
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 16
  • പ്രസാധകർ: Society for Protection of Silent Valley
  • പ്രസ്സ്: അച്ചടിച്ചത് എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല
1979 - Report on the visit to the Silent Valley area of Kerala
1979 – Report on the visit to the Silent Valley area of Kerala

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (2 MB)

 

 

സൈലന്റ്‌വാലി ജലവൈദ്യുതപദ്ധതി – കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ്, പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്തുള്ള സൈലന്റ്‌വാലിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന/ഉദ്ദേശിച്ച ജലവൈദ്യുത പദ്ധതിയെ സംബന്ധിച്ച് തയ്യാറാക്കിയ സൈലന്റ്‌വാലി ജലവൈദ്യുതപദ്ധതി എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഏത് വർഷം പ്രസീദ്ധീകരിച്ച രേഖയാണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നില്ല.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്:  സൈലന്റ്‌വാലി ജലവൈദ്യുതപദ്ധതി – കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
  • പ്രസിദ്ധീകരണ വർഷം: പ്രസിദ്ധീകരണവർഷം രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 14
  • പ്രസാധകർ: പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
  • പ്രസ്സ്: പ്രോഗ്രസ്സ് പ്രിന്റേർസ്, തിരുവനന്തപുരം
സൈലന്റ്‌വാലി ജലവൈദ്യുതപദ്ധതി
സൈലന്റ്‌വാലി ജലവൈദ്യുതപദ്ധതി

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (2 MB)

,