ഗ്രാമശാസ്ത്രജാഥാ ലഘുലേഖകൾ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗ്രാമശാസ്ത്രജാഥയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വിവിധ ലഘുലേഖകളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലഘുലേഖകളിൽ പല വിഷയങ്ങളിലുള്ള കാര്യങ്ങൾ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.

ഈ ലഘുലേഖകൾ മിക്കതിലും പ്രസിദ്ധീകരിച്ച വർഷം രേഖപ്പെടുത്തിയിട്ടില്ല. ലഘുലേഖയിലെ സൂചനകളിൽ നിന്ന് അത് പരിഷത്ത് പ്രവർത്തകർക്ക് കണ്ടെടുത്ത് ഈ ലഘുലേഖകളുടെ മെറ്റാഡാറ്റ മെച്ചപ്പെടുത്താൻ സഹായിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

പഴക്കം മൂലം ഉള്ള പ്രശ്നങ്ങൾ, ബൈൻഡ് ചെയ്തവർ അരികു മുറിച്ചതു മൂലമുള്ള പ്രശ്നങ്ങൾ, ഒന്നുരണ്ടെണ്ണം ഭാഗികമായി ദ്രവിച്ചു പോയത് മൂലമുണ്ടായ പ്രശ്നങ്ങൾ തുടങ്ങിയ കുറവുകൾ ഉണ്ടെങ്കിലും ഉള്ളടക്കം ഏകദേശം മൊത്തമായി തന്നെ നമുക്ക് ലഭ്യമായിട്ടൂണ്ട്.

താഴെ പറയുന്ന 10 ലഘുലേഖകൾ ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.

  1. ഒരു മരം പറഞ്ഞ കഥ
  2. ശാസ്ത്രഗീത
  3. ഒരു കുഞ്ഞ് ജനിക്കുന്നു
  4. കലർപ്പുവസ്തുക്കളും കണ്ടുപിടിക്കുന്നതിനുള്ള മാർഗ്ഗങ്ങളും
  5. കുഷ്ഠരോഗത്തെ മനസ്സിലാക്കുക
  6. ആസ്‌ത്‌മ
  7. വയറുകടിയും വയറിളക്കവും
  8. പ്രതിരോധ കുത്തിവെപ്പുകൾ
  9. ഗ്രാമ ശാസ്ത്രജാഥ – ശാസ്ത്രം ഗ്രാമങ്ങൾക്ക്
  10. ഗ്രാമ ശാസ്ത്രജാഥ – ശാസ്ത്രം ഗ്രാമീണർക്ക്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ഗ്രാമശാസ്ത്രജാഥ - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഗ്രാമശാസ്ത്രജാഥ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

താഴെ ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്ത് archive.orgലേക്ക് അപ്‌ലോഡ് ചെയ്തതിന്റെ കണ്ണികൾ കൊടുത്തിരിക്കുന്നു.ലഘുലേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  1. ഒരു മരം പറഞ്ഞ കഥ – കണ്ണി
  2. ശാസ്ത്രഗീത – കണ്ണി
  3. ഒരു കുഞ്ഞ് ജനിക്കുന്നു – കണ്ണി
  4. കലർപ്പുവസ്തുക്കളും കണ്ടുപിടിക്കുന്നതിനുള്ള മാർഗ്ഗങ്ങളും – കണ്ണി
  5. കുഷ്ഠരോഗത്തെ മനസ്സിലാക്കുക – കണ്ണി
  6. ആസ്‌ത്‌മ – കണ്ണി
  7. വയറുകടിയും വയറിളക്കവും – കണ്ണി
  8. പ്രതിരോധ കുത്തിവെപ്പുകൾ – കണ്ണി
  9. 1982 – ഗ്രാമ ശാസ്ത്രജാഥ – ശാസ്ത്രം ഗ്രാമങ്ങൾക്ക് – കണ്ണി
  10. 1983 – ഗ്രാമ ശാസ്ത്രജാഥ –  ശാസ്ത്രം ഗ്രാമീണർക്ക് – കണ്ണി

മാപ്പിള റവ്യൂ – പുസ്തകം 1 ലക്കം 11 – 1942 മാർച്ച്

മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ ഒന്നാം വാല്യത്തിന്റെ പതിനൊന്നാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് 1942 മാർച്ചിലാണ് ഒക്ടോബറിലാണ് ഈ ലക്കം ഇറങ്ങിയത്.

പെട്ടന്നുള്ള തിരച്ചിലിൽ ഈ മാസികയെ പറ്റിയുള്ള വൈജ്ഞാനിക വിവരം എങ്ങും രേഖപ്പെടുത്തിയതായി കാണുന്നില്ല. പലയിടത്ത് നിന്നു കിട്ടിയ സംഗതികൾ കൂട്ടിചേർത്ത് എനിക്കു കിട്ടിയ വിവരങ്ങൾ താഴെ സംഗ്രഹിക്കുന്നു.

1941 – 1946 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഇറങ്ങിയിരുന്ന മാപ്പിള പശ്ചാലത്തലമുള്ള മാസികയാണ് മാപ്പിള റവ്യൂ.  ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഒറ്റ നോട്ടത്തിൽ ഈ മാസികയുടെ പ്രത്യേകതയായി ഞാൻ കണ്ടു.കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി.

വക്കം അബ്ദുൽ ഖാദർ, കെ അബൂബക്കർ എന്നിവർ വിവിധ സമയത്ത് ഇതിന്റെ പത്രാധിപർ ആയിരുന്നു. ലണ്ടനിൽ വിദ്യാഭ്യാസം ചെയ്ത ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന മുഹമ്മദ് സാഹിബ് ആയിരുന്നു ഈ മാസിക തുടങ്ങിയത് എന്ന് ചിലയിടങ്ങളിൽ പരാമർശം കണ്ടു. പക്ഷെ അദ്ദേഹത്തിന്റെ പൂർണ്ണപേർ കിട്ടിയില്ല. മാപ്പിള റവ്യൂവിനെ പറ്റി ഒരു പ്രാഥമിക വൈജ്ഞാനിക ലേഖനമെങ്കിലും വിക്കിപീഡിയയിലും മറ്റും എഴുതാൻ ഈ മേഖലകളിൽ താലപര്യം ഉള്ളവരും ഗവെഷണം ചെയ്യുന്നവരും ഒക്കെ ശ്രദ്ധിക്കുമല്ലോ.

ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടുന്ന 1942 മാർച്ച് മാസത്തിൽ പ്രസിദ്ധീകരിച്ച ഒന്നാം വാല്യത്തിന്റെ പതിനൊന്നാം ലക്കത്തിൽ കനപ്പെട്ട പല ലേഖനങ്ങളും കാണാം. സാമൂതിരിപ്പാടും മുഹമ്മദീയരും തുടങ്ങി മാപ്പിള പശ്ചാത്തലമുള്ള ചരിത്രലേഖനങ്ങളും വിൻസ്റ്റൻ ചർച്ചിലിനെ പറ്റിയുള്ള ലേഖനവും അടക്കം വിവിധ വിഷയങ്ങളിൽ ഉള്ള ഇരുപതിനടുത്ത് ലേഖനങ്ങൾ ഈ പതിപ്പിൽ കാണാം. ഓരോന്നായി എടുത്ത് വിശകലനം ചെയ്യാൻ എനിക്കു പറ്റാത്തതിനാൽ അത് താല്പര്യമുള്ളവർ ചെയ്യുമല്ലോ.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

മാപ്പിള റവ്യൂ - പുസ്തകം 1 ലക്കം 11
മാപ്പിള റവ്യൂ – പുസ്തകം 1 ലക്കം 11

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 1 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1942 മാർച്ച്
  • താളുകളുടെ എണ്ണം: 68
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

തെങ്ങും വാഴയും – ഗ്രാമശാസ്ത്രജാഥ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗ്രാമശാസ്ത്രജാഥയുടെ ഭാഗമായി പ്രസിദ്ധീകരിച്ച തെങ്ങും വാഴയും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലഘുലേഖയിൽ തെങ്ങും വാഴയും കൃഷി ചെയ്യേണ്ട വിധം ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.

ഈ ലഘുലേഖ പ്രസിദ്ധീകരിച്ച വർഷം രേഖപ്പെടുത്തിയിട്ടില്ല. ലഘുലേഖയിലെ സൂചനകളിൽ നിന്ന് അത് പരിഷത്ത് പ്രവർത്തകർക്ക് കണ്ടെടുക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

തെങ്ങും വാഴയും - ഗ്രാമശാസ്ത്രജാഥ
തെങ്ങും വാഴയും – ഗ്രാമശാസ്ത്രജാഥ

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: തെങ്ങും വാഴയും
  • പ്രസിദ്ധീകരണ വർഷം: അറിയില്ല
  • താളുകളുടെ എണ്ണം: 12
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: Social Scientist Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി