1944 – സഹോദരി മാസിക – വാല്യം 3 ലക്കം 5

സഹോദരി എന്ന മാസികയുടെ മൂന്നാം വാല്യത്തിന്റെ അഞ്ചാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് 1944 ഒക്ടോബറിലാണ് ഇറങ്ങിയത്. ഈ മാസിക 1925ൽ കൊല്ലത്ത് പി.ആര്‍.മന്ദാകിനി ആരംഭിച്ച സഹോദരി എന്ന വനിതാ മാസിക തന്നെയാണോ എന്നു വ്യക്തമല്ല. അങ്ങനെയെങ്കിൽ 20 വർഷം ആയിട്ടും വാല്യം മൂന്നേ ആയുള്ളു എന്നത് സംശയമുണർത്തുന്നു. ചില ലേഖനങ്ങൾക്ക് വനിതാപക്ഷെ ലേഖനങ്ങളുടെ സ്വഭാവമൂണ്ടെങ്കിലും പൊതുവായ ലേഖനങ്ങൾ ആണ് കൂടുതൽ. അതിനാൽ പേരിൽ മാത്രമേ സഹോദരി എന്ന വനിതാമാസിക ആണോ എന്ന് സംശയമുണ്ട്. എന്നാൽ പ്രസിദ്ധീകരണം കൊല്ലത്തു നിന്ന് തന്നെ ആയതിനാൽ പി.ആര്‍.മന്ദാകിനി ആരംഭിച്ച മാസിക പരിണമിച്ചതാണോ എന്നതും വ്യക്തമല്ല. അതിനാലൊക്കെ ഈ മാസികയുടെ മെറ്റാഡാറ്റയെ പറ്റി കൂടുതൽ അന്വേഷണം ആവശ്യമാണ്.

1944ൽ പ്രസിദ്ധീകരിച്ച മാസിക ആയതിനാൽ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനോട് അനുബന്ധിച്ച് നടക്കുന്ന ചില സംഗതികളുടെ ഡോക്കുമെന്റേഷൻ ഇതിൽ കാണാം. ഉദാഹരണത്തിനു ഗാന്ധിജിയും ജിന്നയും നടത്തിയ കൂടിക്കാഴ്ചയെ പറ്റിയുള്ള ഒരു കുറിപ്പ് കാണുന്നുണ്ട്. താല്പര്യമുള്ളവർ കൂടുതൽ വിശകലനം നടത്തുമല്ലോ.

ബൈൻഡ് ചെയ്തവർ അരികു കൂട്ടി മുറിച്ചത് കാരണം ഉള്ളടക്കം ചിലയിടത്ത് മുറിഞ്ഞിട്ടൂണ്ട്. കാലപ്പഴക്കം മൂലം പേജുകൾ ചെറുതായി മങ്ങിയിട്ടും ഉണ്ട്. എങ്കിലും എല്ലാ പേജുകളും അതിലെ ഉള്ളടക്കവും ലഭ്യമാണ്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

സഹോദരി മാസിക - വാല്യം 3 ലക്കം 5
സഹോദരി മാസിക – വാല്യം 3 ലക്കം 5

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്:  സഹോദരി മാസിക – വാല്യം 3 ലക്കം 5
  • പ്രസിദ്ധീകരണ വർഷം: 1944 ഒക്ടോബർ
  • താളുകളുടെ എണ്ണം: 60
  • പ്രസാധകർ:പി. ആർ. നാരായണൻ
  • അച്ചടി: ശ്രീരാമ വിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1917 – ഭാഷാപോഷിണി – പുസ്തകം 21 ലക്കം 10

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1917 മെയ്  മാസത്തിൽ പുറത്തിറങ്ങിയ ലക്കമാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലക്കത്തിന്റെ കവർ പേജും പുറകിലെ പല താളുകളും നഷ്ടപ്പെട്ടിരിക്കുന്നു.

എല്ലാ പേജുകളും ഉള്ള ഒരു പതിപ്പ് കിട്ടാനുള്ള സാദ്ധ്യത വിദൂരമായതിനാൽ എന്റെ കൈയ്യിൽ ലഭ്യമായ ലക്കം അത് ആയിരിക്കുന്ന സ്ഥിതിയിൽ അതേ പോലെ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നു.  കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഉണ്ട്. ഈ ലക്കത്തിന്റെ ബാക്കിയായ താളുകളിൽ ഐ.സി. ചാക്കോ എഴുതിയ ആര്യഭടന്റെ ഗണിതം, പന്തളത്തു കേരളവർമ്മതമ്പുരാൻ എഴുതിയ ശബരിഗിരിയാത്ര എന്ന കവിത, മെസ്മരശാസ്ത്രം തുടങ്ങി ശ്രദ്ധേയമായ ചില ലേഖനങ്ങൾ കാണുന്നൂണ്ട്

മലയാളത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യമാസികളിൽ ഒന്നാണ് ഭാഷാപോഷിണി. 1892ൽ തന്നെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ ഭാഷാപോഷിണി അച്ചടി ആരംഭിച്ചു. ഇടയ്ക്ക് പല തവണ പ്രസിദ്ധീകരണം മുടങ്ങി പോയെങ്കിലും ഇപ്പോൾ ഇത് മാസികയായി തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു. ഭാഷാപൊഷിണിയെ കുറിച്ചുള്ള ഒരു ചെറു വൈജ്ഞാനിക വിവരത്തിനു മലയാളം വിക്കിപീഡിയയിലെ ഈ ലേഖനം വായിക്കുക.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

ഭാഷാപോഷിണി - പുസ്തകം 21 ലക്കം 10
ഭാഷാപോഷിണി – പുസ്തകം 21 ലക്കം 10

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ഭാഷാപോഷിണി – പുസ്തകം 21 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1917 മെയ് (മലയാള വർഷം 1092 ഇടവം)
  • താളുകളുടെ എണ്ണം: 24
  • പ്രസാധകർ:മലയാള മനോരമ കമ്പനി
  • അച്ചടി: C.M.S Press, Kottayam 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

അമ്മ പറയുന്നു – നവോത്ഥാന ജാഥാസ്ക്രിപ്റ്റുകൾ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 1990കളിൽ നടന്ന നവോത്ഥാന ജാഥകളിൽ ഉപയൊഗിക്കാനായി നിർമ്മിച്ച ഗാനങ്ങളുടേയും ചെറുനാടകളുടുയേയും ശെഖരമായ അമ്മ പറയുന്നു  എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

അമ്മ പറയുന്നു - നവോത്ഥാന ജാഥാസ്ക്രിപ്റ്റുകൾ
അമ്മ പറയുന്നു – നവോത്ഥാന ജാഥാസ്ക്രിപ്റ്റുകൾ

കടപ്പാട്

മലയാളം വിക്കിമീഡിയനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ ഷാജി അരീക്കാട് ആണ് ഈ രേഖ ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: അമ്മ പറയുന്നു
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 16
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: KTC Offset Printers, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി