കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ 17 സാഹിത്യകൃതികൾ

കോന്നിയൂർ ആർ. നരേന്ദ്രനാഥ്, 1950കൾ തൊട്ട് വിവിധ ആനുകാലികങ്ങളിൽ എഴുതിയ 17 സാഹിത്യ കൃതികളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ ചെറുകഥകളും, നാടങ്ങളും, ഏകാങ്കങ്ങളും ഉൾപ്പെടുന്നു. മനോരമ, മാതൃഭൂമി, കുങ്കുമം, തനിനിറം തുടങ്ങി വിവിധ ആനുകാലികളിലാണ് ഈ കൃതികൾ അച്ചടിച്ചു വന്നിട്ടുള്ളത്.

കോന്നിയൂർ ആർ. നരേന്ദ്രനാഥ് - ചെറുകഥകൾ
കോന്നിയൂർ ആർ. നരേന്ദ്രനാഥ് – ചെറുകഥകൾ

കടപ്പാട്

കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ കൃതികളുടെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്ത കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ സാഹിത്യകൃതിയുടെ പേരും അത്  ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

 1. വൈരുദ്ധ്യങ്ങൾ – കണ്ണി
 2. വെളിച്ചത്തിലേക്കു് – കണ്ണി
 3. തെറ്റുതിരുത്തൽ – കണ്ണി
 4. തപാലാപ്പീസിൽ – കണ്ണി
 5. സ്വാതന്ത്ര്യത്തിലേയ്ക്കു് – കണ്ണി
 6. പുതിയപിറവി – കണ്ണി
 7. പുനർജ്ജന്മം – കണ്ണി
 8. പ്രതിഷേധം – കണ്ണി
 9. ഒരു സോപ്പുകുമിള പൊട്ടി – കണ്ണി
 10. ഒരു തകർച്ചയുടെ കഥ – കണ്ണി
 11. ഒരു നല്ല മനുഷ്യൻ – കണ്ണി
 12. മനുഷ്യബന്ധങ്ങൾ – കണ്ണി
 13. നന്ദികേടു് – കണ്ണി
 14. കുഞ്ഞുങ്ങളെ ആറ്റിലെറിയുന്ന അമ്മ – കണ്ണി
 15. ഇരുട്ടു നീങ്ങുന്നു – കണ്ണി
 16. ചക്രവാളത്തിനപ്പുറം – കണ്ണി
 17. ജലദേവത – കണ്ണി

 

Google+ Comments

1987 – പരിഷത്തും സ്ത്രീപ്രശ്നവും – വനിതാരേഖ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സ്ത്രീ സംബന്ധിയായ വിവിധ വിഷയങ്ങളിൽ പ്രസിദ്ധികരിച്ച പരിഷത്തും സ്ത്രീപ്രശ്നവും – വനിതാരേഖ എന്ന   ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1987 - പരിഷത്തും സ്തീപ്രശ്നവും - വനിതാരേഖ
1987 – പരിഷത്തും സ്ത്രീപ്രശ്നവും – വനിതാരേഖ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

താഴെ ഈ  ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണികളും കൊടുത്തിരിക്കുന്നു

രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ ഓരോ സ്കാൻ പേജിലും വലതുവശത്ത് കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നത് ക്ലിക്ക് ചെയ്യുക

 • പേര്: പരിഷത്തും സ്ത്രീപ്രശ്നവും – വനിതാരേഖ
 • പ്രസിദ്ധീകരണ വർഷം: 1987
 • താളുകളുടെ എണ്ണം: 8
 • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
 • പ്രസ്സ്: രേഖപ്പെടുത്തിയിട്ടില്ല
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

   • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം –  86
   • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം – 61

 

Google+ Comments

1975 – ഒറ്റപ്പെട്ട മനുഷ്യർ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1975ൽ പ്രസിദ്ധീകരിച്ച നോവലായ ഒറ്റപ്പെട്ട മനുഷ്യർ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. 430 ഓളം പേജുകൾ ഉള്ള അത്യാവശ്യം വലിയ മലയാളനോവൽ ആണിത്. ഈ നോവൽ വായിക്കാൻ തുടങ്ങുന്നതിനു മുൻപ് കോന്നിയൂർ ആർ. നരേന്ദ്രനാഥ് തന്നെ എഴുതിയ കന്നിമണ്ണ്, നിക്കോബാർ ദ്വീപുകളിൽ എന്നീ പുസ്തകങ്ങൾ വായിക്കണം എന്നു അദ്ദേഹം ആമുഖത്തിൽ പറയുന്നതിനാൽ, ഈ നോവലിനു ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പശ്ചാത്തലം ഉണ്ടെന്നു ഊഹിക്കാം.

കവർ പേജും അകത്തെ 2 പേജുകളും നഷ്ടപ്പെട്ടതും, നാലുപേജുകൾ ഭാഗികമായി കീറിയ പ്രശ്നവും ഒഴിച്ചു നിർത്തിയാൽ 432 പേജുകൾ ഉള്ള ഈ പുസ്തകം ഏകദേശം മൊത്തത്തിൽ നല്ല നിലയിൽ ഡിജിറ്റൈസ് ചെയ്യാൻ പറ്റി.

ഒറ്റപ്പെട്ട മനുഷ്യർ - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
ഒറ്റപ്പെട്ട മനുഷ്യർ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

 • പേര്: ഒറ്റപ്പെട്ട മനുഷ്യർ
 • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ വർഷം: 1975
 • താളുകളുടെ എണ്ണം: 430
 • പ്രസാധകർ: സാഹിത്യപ്രവർത്തക സഹകരണ സംഘം
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Google+ Comments