1930 – മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ഹാശാ ആഴ്ചയിലെ നമസ്കാരക്രമം

ആമുഖം

മാർത്തോമ്മാ സഭയുമായി ബന്ധപ്പെട്ട മറ്റൊരു പുസ്തകം കൂടി. ഹാശാ ആഴ്ചയിൽ (passion week) സഭയിൽ ഉപയോഗിക്കുന്ന പ്രാർത്ഥനകൾ അടങ്ങിയ ഹാശാക്രമം എന്ന പുസ്തകം 1930ൽ ആണ് ആദ്യമായി ക്രോഡീകരിച്ച് അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതുവരെ  ഹാശാ ആഴ്ചയിലെ ശുശൂഷകൾ പലപള്ളികളിലും പല വിധത്തിൽ ആയിരുന്നു. 1930ൽ ഹാശാ ആഴ്ചയിൽ ഉപയോഗിക്കേണ്ട പ്രാർത്ഥകൾ ക്രോഡീകരിച്ച് അച്ചടിച്ചതൊടെ ഈ പ്രാർത്ഥനകൾക്ക് സഭയിൽ അടുക്കും ചിട്ടയും വന്നു. ഈ ഹാശാക്രമത്തിന്റെ 1930ലെ ഒന്നാമത്തെ പതിപ്പ് തന്നെയാണ് നമുക്ക് ഈ വട്ടം ലഭ്യമായിരിക്കുന്നത്. ഈ പതിപ്പ് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ  ശ്രീ. ജയിംസ് പാറമേലിനു നന്ദി

പുസ്തകത്തിന്റെ വിവരം

  • പേര്: മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ഹാശാ ആഴ്ചയിലെ നമസ്കാരക്രമം
  • വർഷം: 1930
  • പതിപ്പ്: ഒന്നാം പതിപ്പ്
  • താളുകൾ:  144
  • പ്രസ്സ്:TAM Press, Tiruvalla
മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ഹാശാ ആഴ്ചയിലെ നമസ്കാരക്രമം
മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ഹാശാ ആഴ്ചയിലെ നമസ്കാരക്രമം

ഉള്ളടക്കം

ശീർഷകം സൂചിപ്പിക്കുന്ന പോലെ ഹാശാ ആഴ്ചയിൽ ഓരോ ദിവസവും ഉപയോഗിക്കേണ്ട പ്രാർത്ഥനകൾ ആണ് പുസ്തകത്തിലെ ഉള്ളടക്കം. ഈ പുസ്തകം  പുറത്തിറക്കാൻ ഉലശേരിൽ യൗസേഫ് കശീശാ ആണ് മുൻകൈ എടുത്തതെന്ന് ആമുഖ പ്രസ്താവന സൂചിപ്പിക്കുന്നു.  ഓരോ ദിവസവും ഓരോ നേരത്തും ചൊല്ലേണ്ട പ്രാർത്ഥനകൾ   ഇംഗ്ലീഷ് ചുരുക്കെഴുത്ത് ഉപയോഗിച്ച് വേർ തിരിച്ച് കാണിച്ചിട്ടുണ്ട്. ഈ ആദ്യത്തെ പതിപ്പിൽ കാണുന്ന പല നേരത്തെ പ്രാർത്ഥനകളും (ഉദാ: തിങ്കളാഴ്ച ഉച്ചയ്ക്കത്തെ പ്രാർത്ഥന) ഇപ്പോൾ ഇറങ്ങുന്ന പുതിയ പതിപ്പുകളിൽ വിട്ടു കളഞ്ഞതായി കാണുന്നു.  കൂടുതൽ  ഉള്ളടക്ക വിശകലനം ഈ വിഷയത്തിൽ അവഗാഹം ഉള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ