1947 വിജ്ഞാനരഞ്ജനി

ആമുഖം

ബ്ലോഗ് തിരിച്ചു ലഭിച്ചതിന്നു ശേഷമുള്ള ആദ്യത്തെ പുസ്തകം റിലീസ് ചെയ്യുകയാണ്. കഴിഞ്ഞ വട്ടം നാട്ടിൽ പൊയപ്പോൾ ലഭിച്ച പുസ്തകങ്ങളിൽ ഒന്നാണിത്.

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള രചിച്ച ഗദ്യങ്ങളുടെ സമാഹരമായ വിജ്ഞാനരഞ്ജനി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്.

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ ഒക്കെയും ഡിജിറ്റൈസ് ചെയ്ത് ജനങ്ങൾക്ക് (പ്രത്യേകിച്ച് ഗവേഷകർക്ക്) എപ്പോഴും സൗജ്യന്യമായി ലഭ്യമായിക്കിയിക്കുണം എന്ന് ആഗ്രഹിക്കുന്ന (അജ്ഞാതയായി ഇരിക്കാൻ ആഗ്രഹിക്കുന്ന) ഒരു ടീച്ചറാണ്. അവരോടു കടപ്പാടുണ്ട്.

പൊതുസഞ്ചയ നില

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള 1938 ഫെബ്രുവരി 10നു മരിച്ചു. അതിനാൽ അദ്ദേഹത്തിന്റെ രചനകളൊക്കെ 1999 മുതൽ പൊതുസഞ്ചയത്തിൽ ആണ്. നിലവിൽ (2017ൽ) അദ്ദേഹത്തിന്റെ 1956ന്നു മുൻപ് പ്രിന്റ് ചെയ്ത പുസ്തകങ്ങൾ ഒക്കെ ഡിജിറ്റൈസ് ചെയ്ത് പൊതുസഞ്ചയത്തിൽ കൊണ്ടു വരാൻ പറ്റും.

പൊതുസഞ്ചയരേഖയുടെ വിവരം

  • പേര്: വിജ്ഞാനരഞ്ജനി
  • താളുകളുടെ എണ്ണം: ഏകദേശം 160
  • പ്രസിദ്ധീകരണ വർഷം: 1947 (കൊല്ലവർഷം 1122)
  • പ്രസ്സ്: എസ്സ്. ആർ. പ്രസ്സ്, തിരുവനന്തപുരം
1947 വിജ്ഞാനരഞ്ജനി
1947 വിജ്ഞാനരഞ്ജനി

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള രചിച്ച പതിനഞ്ചോളം ഗദ്യങ്ങളുടെ സമാഹാരം ആണ് ഈ പുസ്തകം. വിവിധവിഷയങ്ങളിലുള്ള ഗദ്യങ്ങൾ ഈ പുസ്തകത്തിൽ കാണാം.

കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാനും ഈ പുസ്തകം വിശകലനം ചെയ്യാനും ഈ വിഷയത്തിൽ ജ്ഞാനം കുറയായതിനാൽ മുതിരുന്നില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകം സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പുത്രനും കവിയും നാടക കൃത്തുമായ ടി.എൻ. ഗോപിനാഥൻ നായർ ആണ്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: