2002 – കളിവേള – ബാലവേദി കൈപുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിൽ കുട്ടികൾക്കായുള്ള ബാലവേദിയുടെ പ്രവർത്തനങ്ങളെ സഹായിക്കായി പ്രസിദ്ധീകരിച്ച കളിവേള എന്ന കൈപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ കൈപുസ്തകത്തിൽ കുട്ടികൾക്ക് വലിയ ഉപകരണസാമഗ്രികൾ ഒന്നും ഇല്ലാതെ കളിക്കാവുന്ന വിവിധ തരം ചെറു കളികളെ പറ്റി ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. ചിലതൊക്കെ നാടൻ കളികൾ എന്ന വിഭാഗത്തിൽ പെടുത്താവുന്നവ ആണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

കളിവേള - ബാലവേദി കൈപുസ്തകം
കളിവേള – ബാലവേദി കൈപുസ്തകം

കടപ്പാട്

മലയാളം വിക്കിമീഡിയനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ ഷാജി അരീക്കാട് ആണ് ഈ രേഖ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ കൈപുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കളിവേള – ബാലവേദി കൈപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 2002
  • താളുകളുടെ എണ്ണം: 16
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാരത വിജ്ഞാൻ സമിതിയുമായി ബന്ധപ്പെട്ട ലഘുലേഖകൾ

ഭാരത വിജ്ഞാൻ സമിതിയൂടെ കേരളഘടകത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മൂന്ന് ലഘുലേഖകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലഘുലേഖകളിൽ ഭാരത വിജ്ഞാൻ സമിതിയൂടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. താഴെ പറയുന്ന ലഘുലേഖകൾ ആണ് ഈ പ്പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്:

  • പേനകൾ കഥ പറയുന്നു – സംഗീത ശിൽപങ്ങളും നാടകങ്ങളും
  • കന്യാഭൂമി – സംഗീത ശിൽപങ്ങളും നാടകങ്ങളും
  • സമത വിജ്ഞാനോത്സവം – പരിശീലകർക്കുള്ള കൈപുസ്തകം

കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

പേനകൾ കഥ പറയുന്നു - സംഗീത ശിൽപങ്ങളും നാടകങ്ങളും
പേനകൾ കഥ പറയുന്നു – സംഗീത ശിൽപങ്ങളും നാടകങ്ങളും

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

താഴെ ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്ത് archive.orgലേക്ക് അപ്‌ലോഡ് ചെയ്തതിന്റെ കണ്ണികൾ കൊടുത്തിരിക്കുന്നു.ലഘുലേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  1. പേനകൾ കഥ പറയുന്നു – സംഗീത ശിൽപങ്ങളും നാടകങ്ങളും – കണ്ണി
  2. കന്യാഭൂമി – സംഗീത ശിൽപങ്ങളും നാടകങ്ങളും – കണ്ണി
  3. സമത വിജ്ഞാനോത്സവം – പരിശീലകർക്കുള്ള കൈപുസ്തകം – കണ്ണി

1995 – ഇന്ത്യൻ ബഹിരാകാശ ഗവേഷണം ചാരവൃത്തിക്കു മുമ്പും പിമ്പും

ഐ എസ് ആർ ഒ ചാരക്കേസിനെ സംബന്ധിച്ച് 1995ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണം ചാരവൃത്തിക്കു മുമ്പും പിമ്പും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഐ എസ് ആർ ഒ ചാരക്കേസ് അക്കാലത്ത് (1995ൽ) ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഘുലേഖ രചിച്ച കെ. ആർ. ജനാർദ്ദനൻ വിശകലനം ചെയ്യുന്നു. ഇന്ത്യൻ ബഹിരാകാശഗവേഷണത്തെ സംബന്ധിച്ചുള്ള നല്ല ഒരു ആമുഖവും ഈ ലഘുലേഖയുടെ ഭാഗ്മാണ്. ഇപ്പോൾ 2019ൽ ഐ എസ് ആർ ഒ ചാരക്കേസിനെ സംബന്ധിച്ചുള്ള നിർണ്ണായികമായ പല വിധികളും വന്ന അവസരത്തിൽ 1995ലെ ഈ രേഖ വിശകലനം ചെയ്യുന്നത് ഈ വിഷയം പഠിക്കുന്നവർക്ക് താല്പര്യമുള്ള സംഗതി ആയിരിക്കും എന്നു കരുതുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ഇന്ത്യൻ ബഹിരാകാശ ഗവേഷണം ചാരവൃത്തിക്കു മുമ്പും പിമ്പും
ഇന്ത്യൻ ബഹിരാകാശ ഗവേഷണം ചാരവൃത്തിക്കു മുമ്പും പിമ്പും

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ഇന്ത്യൻ ബഹിരാകാശ ഗവേഷണം ചാരവൃത്തിക്കു മുമ്പും പിമ്പും
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 54
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: KTC Offset പ്രിന്റേഴ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി