ആമുഖം
മലങ്കര ഇടവക പത്രിക, മലങ്കര സഭാതാരക എന്നീ പ്രസിദ്ധീകരണങ്ങൾ വഴി നടന്ന ആശയവിനിമയത്തിൽ കൈകാര്യം ചെയ്ത ഒരു വിഷയമായ യാക്കോബായ പാത്രിയർക്കീസ് എന്ന വിഷയത്തിലുള്ള ലേഖനങ്ങൾ ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: യാക്കോബായ പാത്രിയർക്കീസ്
- പ്രസിദ്ധീകരണ വർഷം: 1907
- താളുകളുടെ എണ്ണം: 48
- പ്രസ്സ്: ഡി.വി. പ്രസ്സ്, തിരുവല്ല
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
1889ലെ റോയൽ കോടതിയെ തുടർന്ന് ശേഷം മലങ്കരസുറിയാനി സഭയിൽ പിളർപ്പുണ്ടായതിനു ശേഷം ഇരു വിഭാഗവും (യാക്കോബായക്കാരും മാർത്തോമ്മക്കാരും) തമ്മിൽ വിവിധ വിഷയങ്ങളിൽ വിവിധ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളിലൂടെ ആശയവിനിമയം നടത്തുന്നുണ്ട്. പ്രധാനമായും മലങ്കര ഇടവകപത്രികയും മലങ്കരസഭാതാരകയും ആണ് ഈ ആശയവിനിമയത്തിനു ഉപയോഗിച്ചത്. അങ്ങനെ നടന്ന ആശയവിനിമയത്തിൽ കൈകാര്യം ചെയ്ത ഒരു വിഷയം ഇരുഭസഭകളുടേയും തലവന്മാരെ പറ്റി ഉള്ളതായിരുന്നു. ആ ലേഖനങ്ങൾ ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രധാനമായും കെ.എൻ. ദാനിയേൽ മലങ്കര സഭാതാരകയിലും, കെ.എം. സി (പൂർണ്ണനാമം എനിക്ക് അറിയില്ല) മലങ്കര ഇടകവപത്രികയിലും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്.
കക്ഷിവഴക്കുമായി ബന്ധപ്പെട്ട രേഖകൾ ആയതിനാൽ ഈ രേഖകയുടെ ഉള്ളടക്കത്തിൽ എനിക്കു ഒട്ടും താല്പര്യമില്ല. എങ്കിലും പൊതുസഞ്ചയരേഖ എന്ന നിലയിൽ അതിന്റെ പ്രാധാന്യം കൊണ്ട് ഡിജിറ്റൈസ് ചെയ്ത് രേഖ പങ്കു വെക്കുന്നു. താല്പര്യമുള്ളവർ രേഖ വിശകലനം ചെയ്യുമല്ലോ.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺ ലൈൻ വായനാകണ്ണി: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (13.2 MB )
- ഡൗൺലോഡ് കണ്ണി: ബ്ലാക്ക് ആന്റ് വൈറ്റ് സ്കാൻ (1.6 MB )
You must be logged in to post a comment.