1978 – കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം

പാലക്കാട് ജില്ലയിലെ കരിമ്പപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന, കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക 1978ൽ അതിൻ്റെ രജതജൂബിലിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  1954ൽ സ്ഥാപിതമായ ഈ ഇടവക എൻ്റെ വ്യക്തിജീവിതത്തിൻ്റെ ഭാഗം കൂടാണ്. ഈ സ്മാരകഗ്രന്ഥത്തിൽ ഇതിൻ്റെ രൂപീകരണസംബന്ധായും മറ്റുമുള്ള ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഇടവകയെ സംബന്ധിച്ച് ചരിത്രപ്രാധാന്യമുള്ള ചില ചിത്രങ്ങളും ഉണ്ട്.

നമ്മുടെ പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1978 - കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം
1978 – കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം (St. Thomas Marthoma Church Karimba Silver Jubilee Souvenir)
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 116
  • അച്ചടി: C.M.C. പ്രസ്സ്, കുന്നംകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1963 – Anniversary of The Government Press, Shoranur

ഷൊർണ്ണൂരിലെ സർക്കാർ പ്രസ്സിന്റെ വാർഷികത്തോടനുബന്ധിച്ച് 1963ൽ പ്രസിദ്ധീകരിച്ച Anniversary of The Government Press, Shoranur എന്ന സുവനീറിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ വാർഷികം നടക്കുന്ന സമയത്ത് ആർ. ശങ്കർ ആണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേതതടക്കം ഭരണതലത്തിലുള്ള പല പ്രമുഖരുടേയും ഫോട്ടോകൾ ഈ ചെറിയ സുവനീറിൽ കാണാം. ഷൊർണ്ണൂർ പ്രസ്സിന്റെ ഒരു ലഘുചരിത്രത്തിന്റെ ഈ വാർഷികം നടക്കുന്ന സമയത്തെ സ്ഥിതിയും ഇതിൽ രേഖപ്പെടുത്തിയിട്ടൂണ്ട്. പ്രസ്സുകളുടെ ചരിത്രം പഠിക്കുന്നവർക്ക് ഇത്തരം പുസ്തകങ്ങൾ പ്രയോജനപ്രദമാകും എന്ന് തോന്നുന്നു.

ഒറ്റത്തവണ പ്രസിദ്ധീകരിച്ച് പിന്നീട് വിസ്മരിക്കപ്പെട്ടും എന്നന്നേക്കുമായി നഷ്ടപ്പെട്ടും പോകുന്ന വിവിധ സുവനീറുകൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സുവനീർ ഡിജിറ്റൈസ് ചെയ്യുന്നത്. ഈ പദ്ധതിയെ പറ്റി ഞാൻ താമസിയാതെ വിശദമായി എഴുതാം.

Anniversary of The Government Press, Shoranur
Anniversary of The Government Press, Shoranur

കടപ്പാട്

തിരുവനന്തപുരം സർക്കാർ പ്രസ്സ് ഉദ്യോഗസ്ഥനായ അനൂബ് കെ.എ.യുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അദ്ദേഹത്തിനു ഇത് സർക്കാർ പ്രസ്സിന്റെ മുൻ സൂപ്രണ്ടായ ശ്രീ പി.കെ. ടൈറ്റസില്‍ നിന്നാണ് ലഭിച്ചത്. ഡിജിറ്റൈസേഷനായി ഇത് ലഭ്യമാക്കിയ രണ്ടു പേർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: Anniversary of The Government Press, Shoranur
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 16
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി