1678 – ഹോർത്തൂസ് മലബാറിക്കസ്

മലയാളലിപി ആദ്യമായി അച്ചടി മഷി പുരണ്ട ഹോർത്തൂസ് മലബാറിക്കസിന്റെ സ്കാൻ ഉണ്ടോ/കിട്ടുമോ എന്നൊക്കെ ചോദിച്ച് പലരും മെയിലും മെസ്സേജും അയക്കുന്നുണ്ട്. 12 വാല്യങ്ങൾ ഉള്ള ഹോർത്തൂസ് മലബാറിക്കസിന്റെ സ്കാനുകൾ എല്ലാം 2007 തൊട്ടെങ്കിലും ലഭ്യമാണ് എന്നതിലാണ് അതിനായി പ്രത്യേക പോസ്റ്റ് ഇടാഞ്ഞത്. അതിനാൽ ഈ ലിസ്റ്റിൽ സ്കാനുകളുടെ വിവരം മാത്രം ചേർത്ത് ഇരിക്കുകയായിരുന്നു. എന്നാൽ പിന്നെയും ഇതിനെ പറ്റി ചൊദ്യങ്ങൾ ഉയരുന്നതിനാൽ  ഹോർത്തൂസ് മലബാറിക്കസിന്റെ സ്കാനുകൾ എവിടെ കിട്ടും എന്നതിന്റെ വിവരവുമായി പ്രത്യേക പൊസ്റ്റ് ഇടുന്നു.

(ഒരു പ്രധാനകാര്യം. ഹോർത്തൂസിൽ മലയാള ലിപി അച്ചു വാർത്തല്ല അച്ചടിച്ചിരിക്കുന്നത്. പകരം ചിത്രമായാണ്. എങ്കിലും മലയാളലിപി അദ്യമായി അച്ചടി മഷി പുരണ്ട ഗ്രന്ഥം ഇത് തന്നെ.)

ആമുഖം

മലയാളം വിക്കിപീഡിയയിലെ ഹോർത്തൂസ് മലബാറിക്കസിനെ കുറിച്ചുള്ള ലേഖനം ഇങ്ങനെ പറയുന്നു

കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ അച്ചടിക്കപ്പെട്ട ഒരു ഗ്രന്ഥമാണ്  ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌. ഡച്ചുകാരനായ അഡ്‌മിറൽ വാൻ റീഡിന്റെ നേതൃത്വത്തിലാണ്‌ പുസ്തക രചന നടന്നത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ ഒരു സസ്യശാസ്ത്രപുസ്തകമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥവും ഇതാണ്‌. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിനു വേണ്ടിയാണ്‌.

സ്കാൻ

ഹോർത്തൂസ് മലബാറിക്കസിന്റെ സ്കാൻ വർഷങ്ങളായി (കുറഞ്ഞത് 2007 തൊട്ടെങ്കിലും) http://www.botanicus.org/ എന്ന സൈറ്റിൽ ലഭ്യമാണ്. ആ സൈറ്റിൽ നിന്നത് ആർക്കൈവ്.ഓർഗിലും മറ്റും ഭാഗികമായി ലഭ്യമായിട്ടൂണ്ട്. എന്നാൽ വാല്യങ്ങളായി വിഭജിച്ചും മറ്റുമല്ല ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സംഗതി റെഫർ ചെയ്യാൻ പ്രശ്നം ഉണ്ട്. ഇപ്പോൾ ആ പ്രശ്നം ആർക്കൈവ്.ഓർഗിൽ പരിഹരിച്ചിട്ടുണ്ട്. ഒരോ വാല്യത്തിലേക്കുമുള്ള ലിങ്കുകളും മറ്റും താഴെ ഹോർത്തൂസ് മലബാറിക്കസിന്റെ സ്കാനിലേക്കുള്ള കണ്ണികൾ എന്ന വിഭാഗത്തിൽ ലഭ്യമാക്കിയിരിക്കുന്നു.

ഹോർത്തൂസ് മലബാറിക്കസ് പരിഭാഷകൾ

ഈ പുസ്തകം ലത്തീനിൽ നിന്നും ഇംഗ്ളീഷിലേക്കും പിന്നീട് മലയാളത്തിലേക്കും വിവർത്തനം ചെയ്തത് ഡോ.കെ.എസ്. മണിലാൽ ആണ്. കേരള സർവ്വകലാശാല 12 വാല്യങ്ങളിലായി ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഇംഗ്ലീഷ് പരിഭാഷ മുഴുവൻ വിറ്റു പൊയി എന്ന് കേട്ടു. മലയാളം പരിഭാഷ ഇപ്പോഴും കേരള സർവ്വകലാശാലയിൽ ലഭ്യമാണെന്ന് തോന്നുന്നു.

ഹോർത്തൂസ് മലബാറിക്കസിനെ പറ്റിയുള്ള പുസ്തകം

ഹോർത്തൂസ് മലബാറിക്കസിനെ പറ്റിയും ആ പുസ്തകം സ്വന്തം ജീവിതത്തിന്റെ ഭാഗമായി മാറ്റിയ പ്രൊഫസർ മണിലാലിനെ പറ്റിയും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളെ പറ്റിയും മാതൃഭൂമി പത്രപ്രവർത്തകൻ ആയ ജോസഫ് ആന്റണി “ഹരിത ഭൂപടം” എന്ന പേരിൽ  ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഹോർത്തൂസ് മലബാറിക്കസിൽ താല്പര്യമുള്ള എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം ആണത്. ആ പുസ്തകത്തെ പറ്റി ഒരു ബ്ലോഗർ എഴുതിയ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കുക. ജോസഫ് ആന്റണിയുടെ ഈ ലെഖനവും വായിക്കുക.

ഹോർത്തൂസ് മലബാറിക്കസിനെ പറ്റിയുള്ള വെബ്ബ് സൈറ്റ്

ഹോർത്തൂസ് മലബാറിക്കസിനെ പറ്റിയുള്ള വിവിധ സംഗതികൾ ക്രോഡീകരിച്ച് ചെയ്യുന്ന ഒരു സൈറ്റാണ്. http://hortusmalabaricus.net/ ഡച്ചുകാരിയായ Renée Ridgway ആണ് ഈ സൈറ്റിന്റെ പിറകിൽ. Dutch in Kerala എന്ന സൈറ്റിലും ഇതുമായി ബന്ധപ്പെട്ട കുറച്ച് വിവരങ്ങൾ കാണാം.

ഹോർത്തൂസ് മലബാറിക്കസിന്റെ സ്കാനിലേക്കുള്ള കണ്ണികൾ

കുറിപ്പ്

ഈ സ്കാനുകളിൽ 12-ാം വാല്യത്തിന്റെ പ്രസിദ്ധീകരണവർഷത്തെ കുറിച്ച് നുറ്റാണ്ടുകളായി ദുരൂഹത നിലനിന്നിരുന്നു എന്ന് ജോസഫ് ആന്റണി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ഹോര്‍ത്തൂസിന്റെ 12-ാം വോള്യം 1703 ലാണ് പ്രസിദ്ധീകരിച്ചത് എന്നാണ് ചരിത്രകാരന്‍മാര്‍ ഏറെക്കാലം വിശ്വസിച്ചിരുന്നത്. എന്നാല്‍, ബ്രിട്ടീഷ് ജേര്‍ണലായ ‘ഫിലോസൊഫിക്കല്‍ ട്രാന്‍സാക്ഷന്‍സി’ന്റെ 1694 ലെ ലക്കത്തില്‍ (P.T.18: 276-280) ഹോര്‍ത്തൂസിന്റെ 10, 11, 12 വോള്യങ്ങളുടെ നിരൂപണം ടാന്‍ഗ്രഡ് റോബിന്‍സണ്‍ (1655-1748) എന്നൊരാള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് കണ്ടെത്തിയതോടെ ആ തെറ്റിദ്ധാരണ മാറി. ചരിത്രകാരന്‍മാരെ തെറ്റിദ്ധരിപ്പിച്ച 1703 ലെ ആ 12-ാം വോള്യം അടുത്ത ഹോര്‍ത്തൂസ് പതിപ്പിന്റെ ഭാഗമായിരുന്നു.

ഹോര്‍ത്തൂസ് മലബാറിക്കൂസ് ആദ്യപതിപ്പ് 12 വോള്യങ്ങളും പുറത്തിറങ്ങിയ സമയക്രമം ഇങ്ങനെ –
Vol 1 – 1678, Vol 2 – 1679, Vol 3 – 1682, Vol 4 – 1683, Vol 5 – 1685, Vol 6 – 1686, Vol 7 & 8 – 1688, Vol 9 – 1689, Vol 10 – 1690, Vol 11 – 1692, Vol 12 – 1693.

അദ്ദേഹം സൂചിപ്പിച്ച ഫിലോസൊഫിക്കല്‍ ട്രാന്‍സാക്ഷന്‍സി’ന്റെ ലക്കം ഇവിടെ ലഭ്യമാണ്.
http://rstl.royalsocietypublishing.org/content/18/207-214.toc

അദ്ദേഹം സൂചിപ്പിച്ച നിരൂപണം ഇവിടെയും http://rstl.royalsocietypublishing.org/content/18/207-214/264.2.full.pdf

ചുരുക്കത്തിൽ ഫിലോസൊഫിക്കല്‍ ട്രാന്‍സാക്ഷന്‍സിലെ തെളിവ് വെച്ച് 1693ൽ 12-ാം വാല്യം ഇറങ്ങി എന്ന് പറയാം. എന്നാൽ 1693ലെ 12-ാം വാല്യം ഇത് വരെ കണ്ടു കിട്ടിയിട്ടില്ല. അത് കണ്ടെത്തി സ്കാൻ ചെയ്ത് എടുത്താൽ അത് സംബന്ധിച്ച പ്രഹേളികയ്ക്ക് അവസാനമാകും

ഹോർത്തൂസ് മലബാറിക്കസിന്റെ സ്കാനിലേക്കുള്ള കണ്ണികൾ

പ്രസിദ്ധീകരണ വർഷം
Publication year
വാല്യത്തിന്റെ വിവരം/
Book Name
സ്കാനിന്റെ പ്രധാന താൾ/
Link to main page of the scan
പിഡിഎഫ് ഡൗൺലോഡ് കണ്ണി/
PDF Download link
ഓൺലൈനായി കാണാനുള്ള കണ്ണി/
Link to read the book online
1678ഹോർത്തൂസ് മലബാറിക്കസ് - വാല്യം 1
Hortus Malabaricus - Volume 1
ഒന്നാം വാല്യം സ്കാൻ/First Volume scan പിഡിഫ് സൈസ് 27 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1679ഹോർത്തൂസ് മലബാറിക്കസ് - വാല്യം 2
Hortus Malabaricus - Volume 2
രണ്ടാം വാല്യം സ്കാൻ/Second Volume scan പിഡിഫ് സൈസ് 22 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1682ഹോർത്തൂസ് മലബാറിക്കസ് - വാല്യം 3
Hortus Malabaricus - Volume 3
മൂന്നാം വാല്യം സ്കാൻ/Third Volume scan പിഡിഫ് സൈസ് 27 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1683ഹോർത്തൂസ് മലബാറിക്കസ് - വാല്യം 4
Hortus Malabaricus - Volume 4
നാലാം വാല്യം സ്കാൻ/Fourth Volume scan പിഡിഫ് സൈസ് 26 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1685ഹോർത്തൂസ് മലബാറിക്കസ് - വാല്യം 5
Hortus Malabaricus - Volume 5
അഞ്ചാം വാല്യം സ്കാൻ/Fifth Volume scan പിഡിഫ് സൈസ് 14 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1686ഹോർത്തൂസ് മലബാറിക്കസ് - വാല്യം 6
Hortus Malabaricus - Volume 6
ആറാം വാല്യം സ്കാൻ/Sixth Volume scan പിഡിഫ് സൈസ് 14 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1686ഹോർത്തൂസ് മലബാറിക്കസ് - വാല്യം 7
Hortus Malabaricus - Volume 7
ഏഴാം വാല്യം സ്കാൻ/Seveth Volume scan പിഡിഫ് സൈസ് 21 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1688ഹോർത്തൂസ് മലബാറിക്കസ് - വാല്യം 8
Hortus Malabaricus - Volume 8
എട്ടാം വാല്യം സ്കാൻ/Eigth Volume scan പിഡിഫ് സൈസ് 20 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1689ഹോർത്തൂസ് മലബാറിക്കസ് - വാല്യം 9
Hortus Malabaricus - Volume 9
ഒൻപതാം വാല്യം സ്കാൻ/Nineth Volume scan പിഡിഫ് സൈസ് 45 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1690ഹോർത്തൂസ് മലബാറിക്കസ് - വാല്യം 10
Hortus Malabaricus - Volume 10
പത്താം വാല്യം സ്കാൻ/Tenth Volume scan പിഡിഫ് സൈസ് 44 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1692ഹോർത്തൂസ് മലബാറിക്കസ് - വാല്യം 11
Hortus Malabaricus - Volume 11
പതിനൊന്നാം വാല്യം സ്കാൻ/Eleventh Volume scan പിഡിഫ് സൈസ് 45 MBഓൺലൈനായി വായിക്കാനുള്ള കണ്ണി
1703ഹോർത്തൂസ് മലബാറിക്കസ് - വാല്യം 12
Hortus Malabaricus - Volume 12
പന്ത്രണ്ടാം വാല്യം സ്കാൻ/Twelvth Volume scan പിഡിഫ് സൈസ് 43 MBഓൺലൈനായി വായിക്കാനുള്ള കണ്ണി