ഓഷ്യാനോഗ്രാഫി സംബന്ധിയായ ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അറബിക്കടൽ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത്, ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്ഞനായിരുന്ന മലയാളിയായ ജി. നാരായണ സ്വാമി ആണ്. പി.ടി. ഭാസ്കരപ്പണിക്കരാണ് ഈ പുസ്തകരചനയ്ക്കു പ്രചോദനമായതെന്ന് രചയിതാവായ ജി. നാരായണസ്വാമി ആമുഖത്തിൽ പറയുന്നു. അറബിക്കടലിനെ പറ്റിയുള്ള ധാരാളം വൈജ്ഞാനികവിവരങ്ങൾ ഈ പുസ്തകത്തിൽ നിന്നു ലഭിക്കുന്നു. ഇത്തരം വിഷയങ്ങളിലുള്ള പുസ്തകങ്ങൾ മലയാളത്തിൽ അത്യപൂർവ്വം ആണ് എന്നത് ഈ പുസ്തകത്തിന്റെ പകിട്ട് കൂട്ടുകയും ചെയ്യുന്നു.
കടപ്പാട്
രചയിതാവായ നാരായണ സ്വാമിയുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്ത അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: അറബിക്കടൽ
- രചന: ജി. നാരായണസ്വാമി
- പ്രസിദ്ധീകരണ വർഷം: 1978
- താളുകളുടെ എണ്ണം: 66
- പ്രസാധനം: Scientific Technical and Educational Co-operative Publishing Society Ltd (STEPS), Trivandrum
- അച്ചടി: ജോണീസ് പ്രസ്സ്, തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി