1942 – കൊച്ചി ഭൂമിശാസ്ത്രം – കെ. രാമവർമ്മതിരൂപ്പാട്, തൃപ്പൂണിത്തറ

കെ. രാമവർമ്മതിരൂപ്പാട്, തൃപ്പൂണിത്തറ രചിച്ച കൊച്ചി ഭൂമിശാസ്ത്രം എന്ന കൃതിയുടെ ചെയ്തതിന്റെ ഡിജിറ്റൽ സ്കാൻ.

മെറ്റാഡാറ്റ

  • പേര്: കൊച്ചി ഭൂമിശാസ്ത്രം
  • രചന: കെ. രാമവർമ്മതിരൂപ്പാട്, തൃപ്പൂണിത്തറ
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 112
1942 - കൊച്ചി ഭൂമിശാസ്ത്രം
1942 – കൊച്ചി ഭൂമിശാസ്ത്രം

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (10 MB)

1945 – കപടകേളി (ഒരു പ്രഹസനം) – മഹാമാന്യവത്സരാജൻ – വള്ളത്തോൾ നാരായണമേനോൻ

ക്രിസ്തുവർഷം 1168 മുതൽ 1203 വരെ കാലഞ്ജര രാജ്യം ഭരിച്ച പരമർദ്ദിരാജാവിന്റെ പ്രധാനമന്ത്രിയും സഭാകവിയും ആയിരുന്ന വത്സരാജന്റെ ഹാസ്യചൂഡാമണി എന്ന കൃതി, വള്ളത്തോൾ നാരായണമേനോൻ കപടകേളി എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷ ചെയ്തതിന്റെ ഡിജിറ്റൽ സ്കാൻ.

മെറ്റാഡാറ്റ

  • പേര്: കപടകേളി (ഒരു പ്രഹസനം)
  • രചന: മഹാമാന്യവത്സരാജൻ
  • പരിഭാഷ: വള്ളത്തോൾ നാരായണമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 54
  • അച്ചടി: മംഗളോദയം  പ്രസ്സ്, തൃശൂർ
1945 - കപടകേളി (ഒരു പ്രഹസനം)
1945 – കപടകേളി (ഒരു പ്രഹസനം)

ലൈസൻസ്:

വത്സരാജൻ 12ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നയാൾ ആയതിനാൽ മൂലകൃതി സ്വാഭാവികമായി പൊതുസഞ്ചയത്തിലാണ്. വിവർത്തനം ചെയ്ത വള്ളത്തോൾ നാരായണമേനോൻ 1958ൽ മരിച്ചതിനാൽ അദ്ദേഹത്തിന്റെ കൃതികൾ 2019 തൊട്ട് പൊതുസഞ്ചയത്തിലാണ്.

ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ പ്രതിയെ പറ്റി

പുസ്തകത്തിലെ 17,18 എന്നീ താളുകൾ നഷ്ടപ്പെട്ടിരിക്കുന്നു.

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത് കോട്ടയം സി.എം.എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ആയ ബാബു ചെറിയാൻ ആണ്. കേരളത്തിലെ പഴയ ഒരു ലൈബ്രറിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഈ പുസ്തകം അദ്ദേഹം ശേഖരിച്ച് സൂക്ഷിച്ച് വെച്ചതായിരുന്നു. അദ്ദേഹത്തിനു വളരെ നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (5 MB)

1965 – പുതുമയിലേക്ക് – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

ആമുഖം

കോന്നിയൂർ ആർ. നരേന്ദ്രനാഥ് ശാസ്ത്രീയ വിഷയങ്ങളെ അടിസ്ഥാനമാക്കി 1965ൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ പുതുമയിലേക്ക് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: പുതുമയിലേക്ക്
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 102
  • പ്രസാധകർ: പി. കെ. ബ്രദേഴ്സ്, കോഴിക്കോട്
  • അച്ചടി: എം എ എം  പ്രസ്സ്, കോഴിക്കോട്
1965 - പുതുമയിലേക്ക് - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
1965 – പുതുമയിലേക്ക് – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

പുസ്തക ഉള്ളടക്കം, കടപ്പാട്

1965ൽ എഴുതിയ ശാസ്ത്ര ലേഖനങ്ങൾ ആയതിനാൽ മലയാളശാസ്ത്രമെഴുത്തിന്റെ പരിണാമത്തിൽ ഈ പുസ്തകം പ്രയോജനപ്പെടും. ഇതിന്റെ പ്രസാധനം കോഴിക്കോട് ആയതിനാൽ അക്കാലത്ത് കോന്നിയൂർ ആർ. നരേന്ദ്രനാഥ് കോഴിക്കോട് ആകാശവാണിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് എന്ന് ഊഹിക്കാം. ഏതാണ്ട് ഇതോട് അടുത്താണ് ശാസ്ത്രസാഹിത്യപരിഷത്ത് സ്ഥാപിക്കപ്പെടുന്നത് എന്നത് കണക്കിലെടുത്താൽ അക്കാലത്ത് തന്നെ കോന്നിയൂർ ആർ. നരേന്ദ്രനാഥ് ശാസ്ത്രപ്രചാരകൻ ആയിരുന്നു എന്ന് മനസ്സിലാക്കാം. സൂര്യനെ പറ്റിയും ന്യൂയ്യ്റ്റിനോയെ പറ്റിയും ഒക്കെയുള്ള ലേഖനങ്ങൾ ഇതിൽ കാണുന്നു.

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (6 MB)