ആദ്യക്രിസ്തുസഭയുടെ ജീവദശ – 1928 – Rev. Ch.Renz

ആമുഖം

ഇത് ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവദൈവശാസ്ത്ര ഗ്രന്ഥമാണ്.

പുസ്തകത്തിന്റെ വിവരം

പേര്: ആദ്യക്രിസ്തുസഭയുടെ ജീവദശ
പതിപ്പ്: ഒന്നാം പതിപ്പ്
താളുകൾ: 138
രചയിതാവ്: Rev. Ch.Renz
പ്രസാധകൻ: Basel Mission
പ്രസിദ്ധീകരണ വർഷം: 1928
പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

ആദ്യക്രിസ്തുസഭയുടെ ജീവദശ
ആദ്യക്രിസ്തുസഭയുടെ ജീവിതദശ

ഉള്ളടക്കം

ശീർഷകം സൂചിപ്പിക്കുന്ന പോലെ ആദ്യകാലത്തെ ക്രിസ്തുസഭയെ കുറിച്ചുള്ള ചെറിയ ലേഖനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. മലയാളരാജ്യത്തിലെ ക്രിസ്തീയസഭകളെ ശുശ്രൂഷിപ്പാനും ആത്മീയജീവതത്തെ വർദ്ധിപ്പാനും വേണ്ടിയാണ് ഈ പുസ്തകം എഴുതിയതെന്ന് ഗ്രന്ഥകർത്താവ് മുഖവുരയിൽ പറയുന്നുണ്ട്.

ഗ്രന്ഥകർത്താവായ Rev. Renz മലബാർ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു ബാസൽ മിഷൻ മിഷനറി ആയിരുന്നെന്ന് വിവിധ ഓൺലൈൻ ലിങ്കുകളിലൂടെ പോയതിൽ നിന്ന് കാണുന്നു. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഇവിടെ കാണാം.  ഗ്രന്ഥകർത്താവിനെ പറ്റി കൂടുതൽ വിവരങ്ങൾ തപ്പിയെടുക്കേണ്ടതുണ്ട്.  കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡിജിറ്റൈസ് ചെയ്തതിന്റെ വിവരം

ബൈജു രാമകൃഷ്ണണൻ ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു.

ഡൗൺലോഡ് വിവരം

https://archive.org/details/life-in-early-churches1928Rev-Renz

1898 – ക്രിസ്തീയ ഗീതങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട് – ബാസൽ മിഷൻ

ആമുഖം

ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത് ഹെർമ്മൻ ഗുണ്ടർട്ടുമായി ബന്ധമുള്ള ഒരു ബാസൽ മിഷൻ പുസ്തകമാണ്.

പുസ്തകത്തിന്റെ വിവരം

  • പേര്: ക്രിസ്തീയ ഗീതങ്ങൾ, Malayalam Hymn Book
  • പതിപ്പ്: എഴാം പതിപ്പ്
  • താളുകൾ: 358
  • രചയിതാവ്: ഒരു സംഘം രചയിതാക്കൾ
  • പ്രസിദ്ധീകരണ വർഷം: 1898
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

 

1898 – ക്രിസ്തീയ ഗീതങ്ങൾ – ബാസൽ മിഷൻ
1898 – ക്രിസ്തീയ ഗീതങ്ങൾ – ബാസൽ മിഷൻ

ഉള്ളടക്കം

മലയാളത്തിലുള്ള ക്രിസ്തീയ കീർത്തനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിലെ ഭൂരിപക്ഷം പാട്ടുകളും ജർമ്മൻ, ഇംഗ്ലീഷ് പാട്ടുകൾ മലയാളത്തിലാക്കിയതാണ്.

രചയിതാക്കളുടെ കാര്യമാണ് കൗതുകം. പുസ്തകത്തിലെ പാട്ടുകളിൽ നല്ലൊരു ഭാഗം രചിച്ചിരിക്കുന്നത് ഹെർമ്മൻ ഗുണ്ടർട്ടാണ്. മറ്റു എനിക്കു പരിചയമുള്ള രചയിതാക്കൾ താഴെ പറയുന്നു. A Progressive Grammar Of The Malayalam Language For Europeans എന്ന ഗ്രന്ഥത്തിന്റെ കർത്താവായ L.J. Frohnmeyerഇംഗ്ലീഷു മലയാള ശബ്ദകോശത്തിന്റെ രചിതാവായ തോബിയാസ് സക്കറിയാസ്, E Diez എന്നിവരും പിന്നെ പേരു കേട്ടു പരിചയമില്ലാത്ത മറ്റു പലരേയും രചയിതാക്കളായി കാണാം . ഏതാണ്ട് 300 പാട്ടുകൾ ആണ് പുസ്തകത്തിൽ ഉള്ളത്.

പുസ്തകത്തിന്റെ അവസാനം പുസ്തകത്തിലെ പാട്ടുകളുമായി ബന്ധപ്പെട്ട വേദപുസ്തകവാക്യങ്ങളും, രചയിതാക്കളുടെ പട്ടികയും, മറ്റും കാണാം.

ഡിജിറ്റൈസ് ചെയ്തതിന്റെ വിവരം

പതിവുപോലെ ബൈജു രാമകൃഷ്ണണൻ ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു.

ഡൗൺലോഡ് വിവരം

ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.

 

ക്രിസ്തീയ ഗീതങ്ങൾക്കുള്ള രാഗങ്ങൾ – 1891

ആമുഖം

ഇതിനു മുൻപ് ജ്ഞാനകീർത്തനങ്ങൾ എന്ന പേരിൽ 2 ക്രിസ്തീയ കീർത്തനപുസ്തകങ്ങൾ നമ്മൾ കണ്ടതാണ്. താഴെ പറയുന്നവ ആണത്.

മേൽപറഞ്ഞ പാട്ടുപുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമായ ഒരു മലയാള ക്രിസ്തീയ പാട്ടുപുസ്തകം ആണ് ഇന്നു പങ്കുവെക്കുന്നത്. ക്രിസ്തീയ ഗീതങ്ങളുടെ ഈണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണിത്.  ഇക്കാലത്ത് മലയാളത്തിൽ ഇത്തരത്തിലുള്ള പുസ്തകങ്ങൾ അങ്ങനെ കണ്ടിട്ടില്ല.

ക്രിസ്തീയഗീതങ്ങൾക്കുള്ള രാഗങ്ങൾ
ക്രിസ്തീയഗീതങ്ങൾക്കുള്ള രാഗങ്ങൾ

 

പുസ്തകത്തിന്റെ വിവരം

  • പേര്: ക്രിസ്തീയ ഗീതങ്ങൾക്കുള്ള രാഗങ്ങൾ (Malayalam Christian Tune Book)
  • പ്രസാധകർ: Basel Mission Book and Tract Depository, Mangalore
  • പ്രസ്സ്: Basel Mission Press, Mangalore
  • പ്രസിദ്ധീകരണ വർഷം: 1891

പുസ്തകത്തിന്റെ ഉള്ളടക്കം

ക്രിസ്തീയ കീർത്തനങ്ങളുടെ ഈണങ്ങൾ ആണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തനതു മലയാളം ക്രിസ്തീയ ഗീതങ്ങൾ അങ്ങനെ ഇതിൽ കണ്ടില്ല. മിക്കവാറും ഒക്കെ ജർമ്മൻ, ഇംഗ്ലീഷ് പാട്ടുകളുടെ മലയാളം ഭാഷാന്തരം ആണ്. ബാസൽ മിഷൻ ആയതിനാൽ ജർമ്മൻ സ്വാധീനം ഉണ്ടാവുക സ്വാഭാവികവും ആണല്ലോ. ഏതാണ്ട് 230 പാട്ടുകൾ ആണ് ഇത്തരത്തിൽ ഇതിൽ കൊടുത്തിരിക്കുന്നത്.

ഈ പുസ്തകം മൈക്രോഫിലിമിൽ നിന്ന് പിഡിഎഫ് ആയി മാറ്റിയതാണ്. അതിനാൽ അത്ര മികച്ച ഔട്ട്പുട്ടല്ല ഇതിനുള്ളത്. എങ്കിലും വായനാ യോഗ്യമാണ്.

കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി പുസ്തകം പങ്ക് വെക്കുന്നു.

ഡൗൺലോഡ് വിവരം