ചർച്ച് മിഷനറി സൊസൈറ്റിയുടെ ചരിത്രം – The History of the Church Missionary Society.-1899

ആമുഖം

ചർച്ച് മിഷനറി സൊസൈറ്റിയുടെ (CMS) ചരിത്രം 1799ൽ ആരംഭിക്കുന്നു എന്ന് മിക്കവർക്കും അറിയാം എന്ന് കരുതുന്നു. 1899-ൽ CMS നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അതിന്റെ നേതൃത്വം CMS ന്റെ നൂറു വർഷത്തിന്റെ ചരിത്രം ഡോക്കുമെന്റ് ചെയ്യാൻ തീരുമാനിച്ചു. ആ പണി അവർ ഏല്പിച്ചത് Eugene Stock നെ ആയിരുന്നു. അദ്ദേഹം അക്കാലത്ത് സി.എം.എസിന്റെ എല്ലാ പബ്ലിക്കെഷന്റെയും ചുമതല ഉണ്ടായിരുന്ന ഏഡിറ്റോറിയൽ സെക്രട്ടറി ആയിരുന്നു.

1899-ൽ The History of the Church Missionary Society എന്ന പേരിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ The History of the Church Missionary Society എന്ന പുസ്തക സീരീസ് പുറത്തിറങ്ങി. ഒരു പുസ്തക സീരിസ് കൊണ്ട് ഒരാൾ അനശ്വരനാകുന്നതിന്റെ ഉദാഹരണം Eugene Stock ന്റെ The History of the Church Missionary Society ലൂടെ കാണാം. ഇന്നു Eugene Stock അറിയപ്പെടുന്നത് CMS ന്റെ നൂറു വർഷചരിത്രം ഡോക്കുമെന്റ് ചെയ്ത ആൾ എന്ന നിലയിലാണ്.

പുസ്തകങ്ങളുടെ വിവരം

The History of the Church Missionary Society മൊത്തം 3 വാല്യങ്ങളായി പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചത്. അത് 1899ൽ തന്നെ പ്രസിദ്ധീകരിച്ചു. പിൽക്കാലത്ത് 1916-ൽ വാല്യം 4 സപ്ലിമെന്ററി വാല്യം എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അങ്ങനെ മൊത്തം 4 വാല്യം ആണ് ഇതിനുള്ളത്.

സിഎംഎസ്സിന്റെ ചരിത്രം,
സിഎംഎസ്സിന്റെ ചരിത്രം,

അതിനു പുറമേ ആദ്യത്തെ മൂന്നുവാല്യങ്ങളുടെ സംക്ഷിപതം One Hundred years being the short History of the Church Missionary Society എന്ന പേരിലും പ്രസിദ്ധീകരിച്ചു.

ഈ എല്ലാ വാല്യങ്ങളുടേയും സ്കാനുകൾ ഇപ്പൊൾ ലഭ്യമാണ്. അതിന്റെ കണ്ണികൾ പങ്ക് വെക്കുന്നു.

പുസ്തകങ്ങളുടെ ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ CMSന്റെ നൂറുവർഷത്തെ ചരിത്രം ആണ് ഈ 5 പുസ്തകങ്ങളിൽ പരന്നു കിടക്കുന്നത്. കേരളവും CMSന്റെ പ്രവർത്തനമേഖല ആയിരുന്നതിനാൽ കേരളത്തിലെ പ്രവർത്തനചരിത്രവും അതുമായി ബന്ധപ്പെട്ട വ്യക്തികളെ പറ്റി ഒക്കെയും ഉള്ള ധാരാളം പരാമർശങ്ങൾ ഈ ചരിത്ര രചനയിൽ കാണാം. പലരുടേയും പ്രവർത്തനവും മരണവും ഒക്കെ വിശദമായി ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. ഉദാഹരണമായി ജോസഫ് പീറ്റിനെ പറ്റി ധാരാളം വിവരങ്ങൾ ഇതിൽ കാണാം. പീറ്റിന്റെ മരണവർഷവും ഇതിൽ നിന്ന് മനസ്സിലാക്കാൻ പറ്റി. ചരിത്ര ഗവെഷണ വിദ്യാർത്ഥികൾക്ക് ഇതൊക്കെ വളരെ സഹായകരമാകും എന്ന് കരുതുന്നു.

കുറച്ച് ചിത്രങ്ങളും ഈ പുസ്തകത്തിൽ ഉണ്ട്. പുസ്തകത്തിൽ നിന്നു കിട്ടിയ തിരുവിതാംകൂറുമായി ബന്ധപ്പെട്ട ചില സി.എം.എസ്  വ്യക്തികളൂടെ ചിത്രം താഴെ. ഇതിൽ ആർച്ചുഡീക്കൻ കോശി ആണെന്ന് തോന്നുന്നു ആദ്യകാല മലയാളനോവലായ പുല്ലേലികുഞ്ചു എഴുതിയത്.

തിരുവിതാംകൂർ സി.എം.എസ്
തിരുവിതാംകൂർ സി.എം.എസ്

മിഷനറി പ്രവർത്തനം എങ്ങനെ ആണെന്നും, അത് പല മേഖലകളിലേക്ക് വ്യാപിക്കുന്നത് എങ്ങനെ ആണെന്നും, മിഷനറി ചരിത്രം അറിയണം എന്നും ഒക്കെ ഉള്ളവർ അത്യാവശ്യമായി വായിക്കേണ്ട പുസ്തകങ്ങൾ ആണ് ഇതൊക്കെ. ദൈവശാസ്ത്ര വിദ്യാർത്ഥികൾക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും.

കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി പുസ്തകത്തിന്റെ സ്കാനിലെക്കുള്ള കണ്ണികൾ പങ്ക് വെക്കുന്നു

സ്കാനുകൾ

The History of the Church Missionary Society – Volume 1

The History of the Church Missionary Society – Volume 2

The History of the Church Missionary Society – Volume 3

The History of the Church Missionary Society – Volume 4 – Supplementary Volume

One hundred years : being the short history of the Church Missionary Society

പൊതുവിലുള്ള പ്രാർത്ഥനകൾ – Common Prayers – 1898

ആമുഖം

Church Missionary Society (CMS), London Missionary Society (LMS), Basel Mission തുടങ്ങി കേരളത്തിൽ പ്രവർത്തിച്ചിരുന്ന വിവിധ മിഷനറി സംഘങ്ങളൊട് ചേർന്ന് നിന്നിരുന്നവർ ഇന്ന് Church of South India (CSI) സഭയുടെ കീഴിലാണ് ഉള്ളത്. ഇതിൽ ആഗ്ലിക്കൻ സഭയുമായി ചേർന്ന് നിന്നവരുടെ പ്രധാന പ്രാർത്ഥനാ പുസ്തകം ആണ് The Book of Common Prayer . മലയാളത്തിൽ പൊതുവിലുള്ള പ്രാർത്ഥനകൾ എന്ന് അറിയപ്പെടുന്നു. ആ പുസ്തകത്തിന്റെ 1898ലെ കോപ്പിയുടെ ഡിജിറ്റൽ പതിപ്പ് പുറത്ത് വിടുന്നു.

പൊതുവായ പ്രാർത്ഥനകൾ
പൊതുവായ പ്രാർത്ഥനകൾ

പുസ്തകത്തിന്റെ വിവരം

  • പേര്: പൊതുവിലുള്ള പ്രാർത്ഥനകൾ (Common Prayer)
  • പ്രസാധകർ : Society for Promoting Christian Knowledge (SPCK)
  • പ്രസിദ്ധീകരണ വർഷം: 1898
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം

പുസ്തകത്തിന്റെ ഉള്ളടക്കം

ആംഗ്ലിക്കൻ സഭയിൽ ഉപയോഗിക്കുന്ന വിവിധ പ്രാർത്ഥനകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം.  ഏതാണ്ട് മുപ്പതോളം വിവിധ തരത്തിലുള്ള പ്രാർത്ഥനകളാണ് ഇതിലുള്ളത്. ആയിരത്തോളം താളുകൾ ഉള്ള ബൃഹദ്‌ഗ്രന്ഥം ആണിത്. ഒരു മാതിരി എല്ലാ സന്ദർഭകളിലും ഉപയോഗിക്കാനുള്ള പ്രാർത്ഥനകൾ ഇതിൽ കാണാം. ഇന്ന് CSI സഭയുടെ മലയാളം പള്ളികൾ (പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഉള്ളവ) ഈ പ്രാർത്ഥനകൾ ആണ് അല്പസ്വല്പ വ്യത്യാ‍സങ്ങളോടെ ഉപയോഗിക്കുന്നത്.

പൊതുവായ പ്രാർത്ഥനകൾ
പൊതുവായ പ്രാർത്ഥനകൾ

സ്കാൻ ചെയ്യാൻ കിട്ടിയ പുസ്തകത്തിന്റെ സ്ഥിതി അത്ര നന്നായിരുന്നില്ല. അക്ഷരങ്ങൾ ഒന്നും ശരിക്ക് കാണുന്നൂണ്ടായിരുന്നില്ല. പല പേജുകളും നഷ്ടമായിരുന്നു. അതിൽ ചിലതൊക്കെ മൈക്രോഫിലിമിൽ നിന്ന് ഡിജിറ്റൈസ് ചെയ്തു. എങ്കിലും ഉള്ളടക്കം ഒക്കെ വായിക്കാവുന്നതാണ്. കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി സ്കാൻ പങ്ക് വെക്കുന്നു.

ഡൗൺലോഡ് വിവരം

 

ചർച്ച് മിഷനറി സൊസൈറ്റി (CMS) – The Church Missionary Gleaner – 1841-1870

ആമുഖം

ചർച്ച് മിഷൻ സൊസൈറ്റിയുടെ പൊതുസഞ്ചയത്തിലുള്ള വിവിധ പബ്ലിക്കേഷനുകൾ ശേഖരിച്ച് പുറത്തുവിടുന്നതിന്റെ ഭാഗമായി അടുത്തതായി പുറത്തുവിടുന്നത് അവരുടെ The Church Missionary Gleaner എന്ന പബ്ലിക്കേഷനാണ്.

The Church Missionary Gleaner
The Church Missionary Gleaner

The Church Missionary Gleanerന്റെ ചരിത്രം

The Church Missionary Gleaner എന്ന പബ്ലിക്കെഷൻ CMS ആരംഭിക്കുന്നത് 1841ൽ ആണ്. ഇത് 1841 തൊട്ട് 1921 വരെ തുടർച്ചയായി പ്രസിദ്ധീകരിച്ചു. ഇതിൽ 1842 തൊട്ട് 1849 വരെ ആദ്യ സീരീസ് ഓടി (ഇതിനെ നമുക്ക് നമ്മുടെ സൗകര്യത്തിനു വേണ്ടി  First Series എന്ന് വിളിക്കാം) . അതിനു ശെഷം 1850ൽ New Series എന്ന പേരിൽ പുതിയ ഒരു സീരീസ് ആരംഭിച്ചു. അന്ന് തൊട്ട് 1921 വരെ തുടർച്ചയായി ഇത് പ്രസിദ്ധീകരിക്കപ്പെട്ടു

1922 ഇതിന്റെ പേര് CM Outlook എന്നായി. ആ പേരിൽ ഇത് 1922 തൊട്ട് 1972 വരെ പ്രസിദ്ധീകരിച്ചു. 1973ൽ പിന്നെയും ഇതിന്റെ പേര് മാറി YES എന്നായി. അന്ന് തൊട്ട് ഈ പേരിലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

The Church Missionary Gleanerന്റെ ഉള്ളടക്കം

കഴിഞ്ഞ പോസ്റ്റിൽ  നമ്മൾ പരിചയപ്പെട്ട The Missionary Register, CMSന്റെ വിവിധ രാജ്യങ്ങളിലെ പ്രവർത്തന റിപ്പോർട്ട് ആണല്ലോ. എന്നാൽ  The Church Missionary Gleanerൽ അവരുടെ മിഷൻ ഫീൽഡുകളിൽ നിന്നുള്ള  കൊച്ചു കൊച്ചു ലേഖനങ്ങൾ ആണ്.

കഴിഞ്ഞ പൊസ്റ്റിൽ സൂചിപ്പിച്ച  പോലെ ഈ സ്കാനുകൾ ഓരോന്നും എടുത്ത് വിശകലനം ചെയ്യാനിരുന്നാൽ അത് തീരാൻ ആഴ്ചകളെടുക്കും. അതിനാൽ അതിനു മുതിരുന്നില്ല. അത് അതാത് മേഖലയിലെ വിദഗ്ദർ ചെയ്യട്ടെ. ഒന്ന് ഓടിച്ച് 30 സ്കാനുകളിലൂടെയും പൊയപ്പോൾ കേരളത്തെ സംബന്ധിച്ച് എന്റെ കണ്ണിൽ പെട്ട ചില ലെഖനങ്ങളുടെ കണ്ണികൾ താഴെ കൊടുക്കുന്നു.

അക്കാദമിക്കായ വിശകലനവും മറ്റും അതാത് മേഖലകളിൽ താല്പര്യവും അറിവും ഉള്ളവർ ചെയ്യുമല്ലോ.

ഈ സ്കാനുകളിലും ധാരാളം ചിത്രങ്ങൾ ഉണ്ട്. അതൊക്കെ വിവിധ ഗവേഷണപഠനങ്ങൾക്ക് മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

കോട്ടയം, തിരുവിതാംകൂർ
കോട്ടയം, തിരുവിതാംകൂർ

കഴിഞ്ഞ പോസ്റ്റിൽ സുചിപ്പിച്ചതുപോലെ ഇതിൽ കേരളത്തിലെ മിഷൻ ഫീൽഡുകളിലെ ലെഖനങ്ങൾ മാത്രമല്ല ഉള്ളത്. മറിച്ച് CMS  ന്റെ ലോകമെമ്പാടും ഉള്ള വിവിധ മിഷൻ ഫീൽഡുകളിൽ നിന്നുള്ള ധാരാളം ലേഖനങ്ങളുണ്ട്. ഇന്ത്യയിൽ തന്നെ CMS നു അനെകം മിഷൻ ഫീൽഡുകൾ ഉണ്ടായിരുന്നല്ലോ. അതിനെ പറ്റി ഒക്കെയുള്ള ലെഖനങ്ങൾ ഈ ഡിജിറ്റൽ സ്കാനുകളിൽ കാണാം. തെക്ക് തിരുനൽവേലി മിഷനെ പറ്റി ധാരാളം ലെഖനങ്ങൾ കണ്ടു. അതെ പോലെ മഹാരാഷ്ട്രയിലേയും പഞ്ചാബിലേയും മിഷനുകളെ പറ്റിയും ധാരാളം ലേഖനങ്ങൾ കണ്ടു. ഈ സ്കാനുകളിലൂടെ  ലഭിക്കുന്ന വളരെ സമ്പന്നമായ വിവരങ്ങൾ ഗവേഷകർ ഉപയൊഗപ്പെടുത്തും എന്ന് കരുതട്ടെ.

ഡൗൺലോഡ് കണ്ണികൾ

ഈ പോസ്റ്റിൽ 1841 മുതൽ 1870 വരെയുള്ള ഏകദേശം 30 വർഷത്തെ The Church Missionary Gleaner ആണ് പങ്ക് വെക്കുന്നത്. ഇതിൽ തന്നെ എല്ലാ വർഷത്തേയും പതിപ്പുകൾ നമുക്ക് കിട്ടിയിട്ടില്ല. കിട്ടാത്ത പതിപ്പുകൾ 1841, 1844, 1845, 1847 വർഷങ്ങളിലേത് ആണ്. അത് എവിടെയെങ്കിലും ലഭ്യമാണെങ്കിൽ എനിക്കൊരു കുറിപ്പിടുമല്ലൊ.

1850, 1851 വർഷങ്ങളിലെ Church Missionary Gleaner ഒരുമിച്ച് 1851 ലാണ് വന്നത് എന്ന കാര്യം ശ്രദ്ധിക്കുക.

ഓരോ വർഷത്തെ റിപ്പോർട്ടിനും 3 തരത്തിലുള്ള കണ്ണികൾ ലഭ്യമാണ്. ആദ്യത്തേത്  സ്കാൻ ലഭ്യമായിരിക്കുന്ന താളിന്റെ പ്രധാനതാളിലേക്കുള്ള കണ്ണിയാണ്. രണ്ടാമത്തേത് സ്കാൻ ഓൺലൈനായി കാണാനും വായിക്കാനും റെഫർ ചെയ്യാനും ഒക്കെ ഉള്ള കണ്ണി, മൂന്നാമത്തേത് പുസ്തകത്തിന്റെ പിഡിഎഫ് മൊത്തമായി ഡൗൺലൊഡ് ചെയ്യാനുള്ള കണ്ണി. ഓരോ ഫയലിന്റേയും ഒപ്പം അതിന്റെ ഫയൽ സൈസ് കൊടുത്തിട്ടുണ്ട്. മിക്കവാറും പേരുടേയും ആവശ്യങ്ങൾ രണ്ടാമത്തെ കണ്ണികൊണ്ട് (ഓൺലൈൻ വായനയ്ക്കുള്ള കണ്ണി) നടക്കും.

First Series (1841-1849)

New Series (1850-1870)