1879 – അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു

ആമുഖം

നെയ്യാറ്റുങ്കരെ കൃഷ്ണപിള്ള രചിച്ച അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്:  അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു
 • രചന: നെയ്യാറ്റുങ്കരെ കൃഷ്ണപിള്ള
 • പ്രസിദ്ധീകരണ വർഷം: 1879
 • താളുകളുടെ എണ്ണം:  80
 • പ്രസ്സ്:സി.എം.എസ്. പ്രസ്സ്, കോട്ടയം  
1879 - അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു
1879 – അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് ആർക്കൈവ്.ഓർഗിന്റെ ഡിജിറ്റൈസേഷൻ പദ്ധതി പ്രകാരം വിവിധ വിദേശലൈബ്രറികളിലെ പുസ്തകങ്ങൾ മൊത്തമായി ഡിജിറ്റൈസ് ചെയ്യുമ്പോൾ ഇടയിൽ പെട്ടു പോകുന്ന മലയാളപുസ്തകങ്ങൾ ഒന്നിന്റെ ഡിജിറ്റൽ പതിപ്പാണിത്. ഈ പുസ്തകം

ഔഷധങ്ങളുമായി ബന്ധപ്പെട്ട വാക്കുകളും അവയുടെ അർത്ഥവും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോട്ടയം സി.എം.എസ്. പ്രസ്സിലാണ് ഏകദേേശം 80 പേജുകൾ മാത്രമുള്ള ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഡോക്കുമെന്റ് ചെയ്തതാണ് എന്നത് ഈ കൃതിയുടെ മൂല്യം കൂട്ടുന്നു. ഒന്ന് ഓടിച്ചു തിരഞ്ഞപ്പോൾ പുസ്തകത്തെ പറ്റിയോ രചയിതാവായ നെയ്യാറ്റുങ്കരെ കൃഷ്ണപിള്ളയെ പറ്റിയോ ഇതു വരെ ഡോക്കുമെന്റേഷൻ ഒന്നും ലഭ്യമല്ല എന്ന് കാണുന്നു. മാത്രമല്ല ഗ്രന്ഥസൂചിയിലും ഈ പുസ്തകം കണ്ടില്ല.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൽ പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1860 – ഇംഗ്ലീഷിലും മലയാളത്തിലും ഇംഗ്ലീഷ മലയാള അക്ഷരങ്ങളിലും എഴുതിയതായ വാക്കുപുസ്തകവും വാചകങ്ങളും – അയ്മനം പി. ജോൺ

ആമുഖം

ഇംഗ്ലീഷ് മലയാള ഭാഷകളിലും, ഇംഗ്ലീഷ മലയാള അക്ഷരങ്ങളിലും എഴുതിയതായ വാക്കുപുസ്തകവും വാചകങ്ങളും എന്ന ഒരു സവിശേഷപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോഴിക്കോട് ഗവൺമെന്റ് പാഠശാലയിലെ മുൻഷിയായിരുന്ന അയ്മനം പി. ജോൺ എന്ന ആളാൽ ഉണ്ടാക്കപ്പെട്ട ഈ പുസ്തകം ഈ വിഷയത്തിൽ കേരളത്തിൽ ഇറങ്ങിയ ആദ്യത്തെ പുസ്തകം ആയിരിക്കും എന്നു കരുതപ്പെടുന്നു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്:  An Anglo Malayalam Vocabulary And Phrase Book – ഇംഗ്ലീഷിലും മലയാളത്തിലും ഇംഗ്ലീഷ മലയാള അക്ഷരങ്ങളിലും എഴുതിയതായ വാക്കുപുസ്തകവും വാചകങ്ങളും
 • രചന: അയ്മനം പി. ജോൺ
 • പ്രസിദ്ധീകരണ വർഷം: 1860
 • താളുകളുടെ എണ്ണം:  67
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1860 - ഇംഗ്ലീഷിലും മലയാളത്തിലും ഇംഗ്ലീഷ മലയാള അക്ഷരങ്ങളിലും എഴുതിയതായ വാക്കുപുസ്തകവും വാചകങ്ങളും - അയ്മനം പി. ജോൺ
1860 – ഇംഗ്ലീഷിലും മലയാളത്തിലും ഇംഗ്ലീഷ മലയാള അക്ഷരങ്ങളിലും എഴുതിയതായ വാക്കുപുസ്തകവും വാചകങ്ങളും – അയ്മനം പി. ജോൺ

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇംഗ്ലീഷ് വാക്കുകളുടെ മലയാള ഉച്ചാരണവും, ഇംഗ്ലീഷ് വാക്കിന്റെ മലയാള അർത്ഥവും ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അയ്മനം പി. ജോൺ ആണ് ഇതിന്റെ രചന.

സമാനമായി മലയാളവാക്കുകളുടെ ഇംഗ്ലീഷ് അർത്ഥവും, ഇംഗ്ലീഷ് വാക്കിന്റെ മലയാള ഉച്ചാരണവും ഉള്ള വേറൊരു പുസ്തകം (കല്ലാടി തയ്യൻ രാമുണ്ണി  തയ്യാറാക്കിയത്) നമ്മൾ ഇതിനകം കണ്ടതാണ്.

ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ പുസ്തകവും ഇത് തന്നെ ആയിരിക്കും എന്ന് എനിക്കു തോന്നുന്നു.

പുസ്തകത്തിന്റെ തുടക്കത്തിലെ മുഖവരയിൽ മലയാള ലിപി പരിണാമത്തിന്റെ ചില സൂചനകൾ കാണാം.

 1. ചന്ദ്രക്കല ചിഹ്നം പുസ്തകത്തിൽ കണ്ടാൽ അത് എങ്ങനെ വായിക്കണം എന്ന സൂചന പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ കാണാം.
 2. ഇതുവരെയുള്ള തെളിവ് വെച്ച് ചന്ദ്രക്കലയുടെ ലെറ്റർ പ്രസ്സ് അച്ചടിയുടെ ഏറ്റവും  പഴയ തെളിവ് ഈ പുസ്തകം ആണ്.
 3. സി.എം.എസിന്റെ ഒരു പുസ്കകങ്ങളിൽ ചന്ദ്രക്കലയുടെ ഉപയോഗം കണ്ട ഏറ്റവും പഴക്കമുള്ള പുസ്തകവും ഇതാണ്.
 4. ന്റ എന്ന കൂട്ടക്ഷരത്തിന്റെ സ്റ്റാക്ക് ചെയ്ത രൂപം ഇതിൽ കാണാം (പക്ഷെ ഇംഗ്ലീഷ് വാക്കുകളുടെ ട്രാൻസ്‌ലിറ്ററെഷനു മാത്രമാണ് അത് ഉപയോഗിച്ചിരിക്കുന്നത്). ന്റയുടെ സ്റ്റാക്ക് ചെയ്ത രൂപം കണ്ട ഏറ്റവും പഴയ ലെറ്റർ പ്രസ്സ് അച്ചടിയും ഈ പുസ്തകം തന്നെ.

ധാരാളം ട്രാൻസ്‌ലിറ്ററെറ്റഡ് പദങ്ങൾ ഉണ്ട് എന്നതിനാൽ ലിപിപരിണാമവുമായി ബന്ധപ്പെട്ട പല സംഗതികളും ഈ പുസ്തകത്തിൽ നിന്ന് ലഭിച്ചേക്കാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1836 – ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ

ആമുഖം

സി.എം.എസ്. മിഷനറിമാർ പ്രസിദ്ധീകരിച്ച പ്രാർത്ഥനാപുസ്തകമായ ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്:  ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ
 • രചന: ആദ്യകാല സി.എം.എസ്. മിഷനറിമാരായ ബെഞ്ചമിൻ ബെയിലി, ഹെൻറി ബേക്കർ സീനിയറും ഒക്കെ ആയിരിക്കാം  
 • പ്രസിദ്ധീകരണ വർഷം: 1836
 • താളുകളുടെ എണ്ണം:  56
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1836 - ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ
1836 – ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബെഞ്ചമിൻ ബെയിലി ആയിരിക്കാം ഈ പ്രാർത്ഥാ[ഉസ്തകം ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്തതെന്ന് ഊഹിക്കാം. വ്യക്തിഗതമായി ചെയ്യേണ്ടുന്ന പൊതുപ്രാർത്ഥനകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കുറച്ചു കൂടെ വിവരത്തിനു മനോജ് എബനെസർ എഴുതിയ ഈ ബ്ലോഗ് പൊസ്റ്റ് വായിക്കുക.