ബട്ട്ളര്‍ പപ്പന്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

സാഹിത്യകുശലന്‍ സി വി രാമന്‍ പിള്ള അവര്‍കള്‍ എഴുതിയ ബട്ട്ളര്‍ പപ്പന്‍ എന്ന പ്രഹസനത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവന്തപുരം നാഷണല്‍ ക്ലബ്കാര്‍ ആദ്യം അവതരിപ്പിച്ച നാടകം തുടര്‍ന്ന് തിരുവിതാംകൂറില്‍ വന്‍ ജനപ്രീതി നേടിയതായി കരുതുന്നു. തെക്കന്‍കേരളത്തിലെ പ്രാദേശികഭാഷാപ്രയോഗങ്ങള്‍ ഈ പ്രഹസനത്തില്‍ ഉടനീളം കാണാവുന്നതാണ്. വളരെ രസകരമായ  ഈ നാടകം അന്നത്തെ സാമൂഹ്യജീവിതത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്ന് കരുതുന്നു.

1949-ബട്ളര്‍ പപ്പന്‍-സീ വീ രാമന്‍പിള്ള
1949-ബട്ട്ളര്‍ പപ്പന്‍-സീ വീ രാമന്‍പിള്ള

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1949-ബട്ട്ളര്‍ പപ്പന്‍-സീ വീ രാമന്‍പിള്ള
  • പ്രസിദ്ധീകരണ വർഷം : 1949
  • താളുകളുടെ എണ്ണം :78
  • അച്ചടി:‍ശ്രീരാമവിലാസം പ്രസ്സ് കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി : കണ്ണി

1941- ഗ്രാമീണഗായകന്‍-എം കെ രാഘവന്‍ പിള്ള

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

പറവൂര്‍ എം കെ രാഘവന്‍ പിള്ള എഴുതിയ ഗ്രാമീണഗായകന്‍ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. 14 കവിതകളും അവയുടെ വൃത്തങ്ങളും സൂചിപ്പിച്ചിരിക്കുന്നു

1941- ഗ്രാമീണഗായകന്‍-എം കെ രാഘവന്‍ പിള്ള

1941- ഗ്രാമീണഗായകന്‍-എം കെ രാഘവന്‍ പിള്ള

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1941- ഗ്രാമീണഗായകന്‍-എം കെ രാഘവന്‍ പിള്ള
  • പ്രസിദ്ധീകരണ വർഷം : 1941
  • താളുകളുടെ എണ്ണം :56
  • അച്ചടി:‍ശ്രീരാമവിലാസം പ്രസ്സ് കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി : കണ്ണി

1920 ബ്രഹ്മരഹസ്യം

ആമുഖം

ബ്രഹ്മരഹസ്യം എന്ന പേരിൽ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട്, അലശക്കോടത്തു ശങ്കരപ്പിള്ള തമിഴിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്.

ഈ പുസ്തകത്തിന്റെ സ്കാൻ നമുക്ക് ശരത്ത് സുന്ദർ  വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.

ഈ പുസ്തകം സ്കാൻ ചെയ്ത റെസലൂഷൻ കുറവായിരുന്നതിനാൽ ഇതിന്റെ ഔട്ട്പുട്ട് അത്ര നന്നായിട്ടില്ല. എങ്കിലും ഉള്ളടക്കം വായിക്കാവുന്നത്. ടൈറ്റിൽ പേജ് അടക്കം ചില താളുകൾ നഷ്ടപ്പെട്ടിരുന്നതിനാൽ പ്രസിദ്ധീകരണത്തീയതിയും മറ്റും ഊഹിച്ചെടുക്കാനേ സാധിക്കുന്നുള്ളൂ.

പുസ്തകത്തിന്റെ വിവരം

  • പേര്: ബ്രഹ്മരഹസ്യം 
  • താളുകൾ: 60
  • രചയിതാവ്: അലശക്കോടത്തു ശങ്കരപ്പിള്ള
  • പ്രസ്സ്:ശ്രീരാമവിലാസം പ്രസ്സ്, വലിയകട, കൊല്ലം
  • പ്രസിദ്ധീകരണ വർഷം: 1920
1920 ബ്രഹ്മരഹസ്യം
1920 ബ്രഹ്മരഹസ്യം

ഉള്ളടക്കം

വൈദ്യശാസ്ത്ര സംബന്ധിയായ പുസ്തകമാണിത്. പുസ്തകം മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നു.  ഇതിലെ വിഷയം പഠിച്ച് പൊസ്റ്റെഴുതാൻ എനിക്കു അറിവില്ല. അത് ഈ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

പുസ്തകം ഇറങ്ങിയത് 1920 ആണ് എന്നത് പുസ്തകത്തിന്റെ ആദ്യത്തെ താളുകളിൽ കാണുന്ന നാരായണൻപരമെശ്വരൻ മൂസ്സിന്റെ കുറിപ്പിലെ തീയതിയിൽ നിന്നും ഊഹിച്ചെടുത്തതാണ്. മാത്രമല്ല സംവൃതോകാരത്തിനുപയോഗിച്ചിരിക്കുന്ന ചിഹ്നവും (ഉകാരചന്ദ്രക്കല) പ്രസിദ്ധീകരണ വർഷം ഏകദേശം 1920 ആണെന്ന സൂചന നൽകുന്നു.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ