1870 പ്രബൊധിനി പികെ തൊമ്മന്‍ പി ജെ കുര്യന്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

1870 ല്‍ പ്രസിദ്ധീകരിച്ച പ്രബൊധിനി എന്ന പുസ്തകത്തിന്റെ ഡിജിറ്റല്‍ സ്ക്കാനാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അമരകോശത്തിന്റെ വ്യാഖ്യാനം പള്ളിക്കൂടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാക്കുന്നതിന് വേണ്ടി രചിച്ചതാണെന്നു മുഖവുരയില്‍ വ്യക്തമാക്കുന്നു. ആദ്യകാല അച്ചടി ആയതിനാല്‍ അക്ഷരങ്ങളുടേയും മറ്റും രൂപത്തിനു കാണുന്ന പ്രത്യേകതകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഈ പുസ്തകം തയാറാക്കുന്നതില്‍ അച്ചങ്കണ്ടത്തു വാസു നമ്പിയാരും പെരിയ പട്ടണത്തുകാരന്‍വെങ്കിടരമണാചാര്യരും സഹായിച്ചിട്ടുണ്ട്.

 

 1870 പ്രബൊധിനി പികെ തൊമ്മന്‍ പി ജെ കുര്യന്‍

1870- പ്രബൊധിനി പികെ തൊമ്മന്‍ പി ജെ കുര്യന്‍

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും  സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്:1870 പ്രബൊധിനി പികെ തൊമ്മന്‍ പി ജെ കുര്യന്‍
 • പ്രസിദ്ധീകരണ വർഷം: 1870
 • താളുകളുടെ എണ്ണം:226
 • അച്ചടി: വെസ്റ്റേൺ സ്റ്റാർ കൊച്ചി by B Fernandez
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1878- ഭൂമിശാസ്ത്രം തിരുവിതാംകൊട്ടു സംസ്ഥാനം

ആമുഖം

ഈ വർഷത്തെ വാർഷിക അവധി സമയത്ത് (2016 ഡിസംബർ 22 തൊട്ടു – 2017 ജനുവരി 2 വരെ) കേരളത്തിൽ ആയിരുന്നപ്പോൾ ഞങ്ങളുടെ സ്വകാര്യപരിപാടികളിൽ നിന്നു മോഷ്ടിച്ചെടുക്കുന്ന സമയം പൊതുസഞ്ചയ പുസ്തകങ്ങൾ തിരഞ്ഞ് കൊണ്ട് വിവിധ സ്ഥലങ്ങളിൽ പോകാനും പല വ്യക്തികളെ കാണാനും ശ്രമിച്ചു. ആ യാത്രകളിൽ പലരുടേയും സഹായം കൊണ്ട് ലഭ്യമായ പൊതുസഞ്ചയ പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഇനി കുറച്ച് പോസ്റ്റുകളിലൂടെ പങ്ക് വെക്കുന്നത്. ഈ സീരീസിൽ ആദ്യമായി പങ്കു വെക്കുന്നത് 1878 ൽ അച്ചടിക്കപ്പെട്ട തിരുവിതാംകൊട്ടു സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം എന്ന പുസ്തകമാണ്. ഈ പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്.

പുസ്തകത്തിന്റെ വിവരം

 • പേര്: ഭൂമിശാസ്ത്രം – തിരുവിതാംകൊട്ടു സംസ്ഥാനം
 • താളുകൾ: 96
 • രചയിതാവ്: റവറന്ത് ടി. ഫൈക്സ് സായ്പ്
 • മലയാള പരിഭാഷ: മുൻഷി രാമൻ തമ്പി
 • പ്രസിദ്ധീകരണ വർഷം: 1878
 • പ്രസ്സ്: വെസ്റ്റേൺ സ്റ്റാർ, കൊച്ചി
1878 The Geography Of Travancore
1878 The Geography Of Travancore

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്ന പോലെ തിരുവിതാംകൊട്ടു സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഓരോ വരിയിലും വൈജ്ഞാനിക വിവരങ്ങളാണ്. ചരിത്രം എനിക്ക് താല്പര്യമുള്ള വിഷയങ്ങളാണെങ്കിലും ഈ പുസ്തകത്തിലെ ഓരോ വിശെഷവിവരങ്ങളും എടുത്തുഎഴുതാൻ നിന്നാൽ ഡിജിറ്റൈസേഷൻ എന്ന പരിപാടി മന്ദഗതിയിലാകും. അതിനാൽ അതിനു മുതിരുന്നില്ല. പുസ്തകം വിശകലനം ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ.

കൊച്ചിയിലെ വെസ്റ്റേൺ സ്റ്റാർ ഓഫീസിൽ അച്ചടിച്ചതിൽ നമുക്ക് ലഭിക്കുന്ന ആദ്യത്തെ പുസ്തകമാണിത്. 1878 ആയത് കൊണ്ട് ചന്ദ്രക്കല മദ്ധ്യ-തെക്കൻ കേരളത്തിലേക്ക് എത്താത്തത് കൊണ്ടാവണം ഈ പുസ്തകത്തിൽ സംവൃതോകാരത്തിനായോ മറ്റു ആവശ്യത്തിനായോ ചന്ദ്രക്കല ഉപയോഗിച്ചു കാണുന്നില്ല.

പുസ്റ്റകത്തിന്റെ ഒറിജിനൽ ഇംഗ്ലീഷാണെന്ന് ശീർഷകത്താളിൽ നിന്ന് വ്യക്തമാണ്. അത് എഴുതിയത് തിരുവനന്തപുരത്തെ ചാപ്ലെയിൻ ആയിരുന്ന റവറന്ത് ടി. ഫൈക്സ് സായ്പ് ആണ്. ഈ മലയാള പരിഭാഷ ചെയ്തിരിക്കുന്നത് തിരുവനന്തപുരം ഇംഗ്ലീഷ് ഹൈസ്കൂൾ മുൻഷി ആയിരുന്ന മുൻഷി രാമൻ തമ്പി ആണ്.

പുസ്തകത്തിനു ഉള്ളടക്ക പട്ടികയും മറ്റും ഇല്ലാത്തതിനാൽ ഉള്ളടം മൊത്തം വ്യക്തമല്ല. 96 മത്തെ പേജോടെ എനിക്കു കിട്ടിയ പതിപ്പിൽ പുസ്തകം അവസാനിക്കുകയാണ്. അതു തന്നെയാണൊ പുസ്തകത്തിന്റെ അവസാനത്തെ പേജ് എന്നും വ്യക്തമല്ല. പക്ഷെ ലഭ്യമായ ഉള്ളടക്കം ഏകദേശം മൊത്തമായിട്ടൂണ്ട്.
ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു. ഗ്രേസ്കെയിൽ പതിപ്പിനു പുറമേ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പു കൂടെ ലഭ്യക്കിയിട്ടുണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: