ബാലമിത്രം മാസിക – പുസ്തകം 18 – എല്ലാ ലക്കങ്ങളും

ആമുഖം

ബാലമിത്രം എന്ന ബാലകീയ മാസികയുടെ 18-ാം പുസ്തകത്തിലെ എല്ലാ ലക്കങ്ങളുടേയും ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെപങ്കു വെക്കുന്നത്. ഇതിനു  മുൻപ് വിവിധ ലക്കങ്ങൾ സ്കാൻ ചെയ്യുന്നതും പ്രോസസ് ചെയ്യുന്നതും അനുസരിച്ച് വെവ്വേറെ പോസ്റ്റുകളിലൂടെ പങ്കു വെച്ചിരുന്നു എങ്കിലും ലക്കങ്ങൾ തപ്പിയെടുക്കാൻ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ് എല്ലാം കൂടെ ഒറ്റ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1941 ഡിസംബർ ലക്കത്തിലാണ് 18-ാം പുസ്തകത്തിന്റെ ഒന്നാം ലക്കം പുറത്തുവരുന്നത്. 1942 ഡിസംബറിൽ 12 ആം ലക്കത്തോടെ 18-ാം പുസ്തകം പൂർത്തിയാകുന്നു. ഇത് മൊത്തമായി നമുക്ക് ഡിജിറ്റൈസ് ചെയ്യാൻ പറ്റി എന്നതിൽ സന്തോഷിക്കാം.

ഏതാണ്ട് 250പരം താളുകൾ ആണ് ഈ എല്ലാ ലക്കങ്ങളിലും കൂടെ ഉള്ളത്. ഇത് ഡിജിറ്റൈസ് ചെയ്തത് നിരവധി തവണ (പലവിധ കാരണങ്ങളാൽ) ഈ പുസ്തകം ലഭ്യമാക്കിയ സ്ഥലം സന്ദർശിച്ചതിനു ശെഷമാണ്. ആ സമയങ്ങളിൽ ഒക്കെയും ക്ഷമയൊടെ വേണ്ട സഹായങ്ങൾ ചെയ്തു തന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിവരം

 • പേര്: ബാലമിത്രം
 • പതിപ്പ്: പുസ്തകം ൧൮ ന്റെ ൧ മുതൽ ൧൨ വരെയുള്ള ലക്കങ്ങൾ (1941 ഡിസംബർ മുതൽ 1942 ഡിസംബർ വരെയുള്ള ലക്കങ്ങൾ)
 • വർഷം: 1941/1942
 • താളുകൾ:  ഏകദേശം 36 താളുകൾ ഓരോ ലക്കത്തിനും
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1942 ഡിസംബർ - ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 12
1942 ഡിസംബർ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 12

ഉള്ളടക്കം

വിവിധ വിഷയങ്ങളിൽ ഉള്ള ചെറു ലേഖനങ്ങൾ ഓരോ ലക്കത്തിലും കാണാം. കൂടുതൽ വിശകലനം ഇത് ഉപയോഗിക്കുന്നവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

1941 ഡിസംബർ (പുസ്തകം ൧൮ ലക്കം ൧)

1942 ജനുവരി (പുസ്തകം ൧൮ ലക്കം ൨)

1942 ഫെബ്രുവരി (പുസ്തകം ൧൮ ലക്കം ൩)

1942 മാർച്ച്-ഏപ്രിൽ (പുസ്തകം ൧൮ ലക്കം ൪,൫)

1942 മെയ്-ജൂൺ (പുസ്തകം ൧൮ ലക്കം ൫,൬)

1942 ജൂലൈ-ഓഗസ്റ്റ് (പുസ്തകം ൧൮ ലക്കം ൭,൮)

1942 സെപ്റ്റംബർ (പുസ്തകം ൧൮ ലക്കം ൯)

1942 ഒക്ടോബർ (പുസ്തകം ൧൮ ലക്കം ൧൦, ൧൧)

1942 ഡിസംബർ (പുസ്തകം ൧൮ ലക്കം ൧൨)

 

ബാലമിത്രം മാസിക – 1942 ഒക്ടോബർ – പുസ്തകം 18 ലക്കം 10,11

ആമുഖം

ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1942 ഒക്ടോബർ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെയ്ക്കുന്നത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിവരം

 • പേര്: ബാലമിത്രം
 • പതിപ്പ്: പുസ്തകം ൧൮, ലക്കം ൧൦, ൧൧  (1942 ഒക്ടോബർ ലക്കം)
 • വർഷം: 1942
 • താളുകൾ: 36
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
ബാലമിത്രം മാസിക – 1942 ഒക്ടോബർ – പുസ്തകം 18 ലക്കം 10,11
ബാലമിത്രം മാസിക – 1942 ഒക്ടോബർ – പുസ്തകം 18 ലക്കം 10,11

ഉള്ളടക്കം

ഈ ലക്കത്തിൽ ധാരാളം ചിത്രങ്ങൾ ഉണ്ട്. ചിത്രങ്ങളുടെ വ്യക്തത നിലനിർത്താൻ അതൊക്കെ ഗ്രേ സ്കെയിലിലാണ് പ്രോസസ് ചെയ്തിരിക്കുന്നത്. ചിത്തിരത്തിരുനാൾ രാജാവിനു 30 വയസ്സ് തികഞ്ഞതിന്റെ ഒരു പ്രത്യേക ലേഖനം ആദ്യം തന്നെ കാണുന്നു. കുഴിയാനയെ പറ്റി നല്ല ഒരു ലേഖനം കാണുന്നു. വ്യത്യസ്ത വിഷയങ്ങളിലുള്ള വേറെയും ധാരാളം പംക്തികൾ കാണാം. കൂടുതൽ  ഉള്ളടക്ക വിശകലനം ഇത് ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ. വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഈ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനോടു കൂടി ബാലമിത്രത്തിന്റെ പുസ്തകം 18ന്റെ എല്ലാ ലക്കങ്ങളുടേയും ഡിജിറ്റൽ സ്കാൻ നമുക്ക് ലഭ്യമായിരിക്കുകയാണ്.

ഡൗൺലോഡ്

ബാലമിത്രം മാസിക – 1942 ഫെബ്രുവരി – പുസ്തകം 18 ലക്കം 3

ആമുഖം

ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1942 ഫെബ്രുവരി ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെയ്ക്കുന്നത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിവരം

 • പേര്: ബാലമിത്രം
 • പതിപ്പ്: പുസ്തകം ൧൮ (18), ലക്കം ൩ (3) (1942 ഫെബ്രുവരി ലക്കം)
 • വർഷം: 1942
 • താളുകൾ: 28
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1942 ഫെബ്രുവരി – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 3
1942 ഫെബ്രുവരി – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 3

 

ഉള്ളടക്കം

ഈ ലക്കത്തിൽ കാണുന്ന കവിതയെ കുറിച്ചുള്ള ലേഖനം, മൊട്ടുസൂചിപ്പണത്തെ കുറിച്ചുള്ള ലേഖനം, പിനോഷ്യയുടെ കഥ,  തുടങ്ങിയവ എടുത്തു പറയെണ്ടതാണ്. കൂടുതൽ  ഉള്ളടക്ക വിശകലനം ഇത് ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ. വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ്