(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ പിരിച്ചു വിട്ടതിന്റെ കാരണങ്ങളെക്കുറിച്ച് വിശദമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലഘു ലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.1960 ലെ ആഭ്യന്തര മന്ത്രി ആയിരുന്ന ജി ബി പന്ത് പാര്‍ലമെന്റില്‍ നല്‍കിയ മറുപടികള്‍ ക്രോഡീകരിച്ച പുസ്തകരൂപത്തില്‍ ഇറക്കിയതാണ് എന്ന് കരുതുന്നു. ഇതില്‍ വാസുപിള്ളയുടെ കാര്യം പറയുന്നുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട വാസുപിള്ളയുടെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റിയതെന്തിന് എന്ന രസാവഹമായ ഒരു സംഭവം വിവരിക്കുന്നുണ്ട്.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്:1960-കേരളത്തില്‍ ഇടപെട്ടതെന്തിന് ?-ജി വി പാന്ത്
- പ്രസിദ്ധീകരണ വർഷം : 1960
- താളുകളുടെ എണ്ണം :26
- അച്ചടി:ഡെമോക്രാറ്റിക് പ്രിന്റേഴ്സ് എറണാകുളം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി : കണ്ണി