1874 – മലയാള പഞ്ചാംഗം

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1874ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 202-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള പഞ്ചാംഗം
  • പ്രസാധകർ: ബാസൽ മിഷൻ
  • പ്രസിദ്ധീകരണ വർഷം:1874
  • താളുകളുടെ എണ്ണം:  ഏകദേശം 85
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1874 – മലയാള പഞ്ചാംഗം
1874 – മലയാള പഞ്ചാംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പ്രധാനമായും 1874ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം.  ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1874ലെ പഞ്ചാംഗത്തിൽ കാണാം.

പഞ്ചാംഗത്തിന്നു പുറമേ പുകവണ്ടി സമയക്രമ പട്ടിക ഈ പഞ്ചാംഗത്തിൽ കാണാം.

ഇതിനു തൊട്ടു മുൻപ് നമുക്ക് കിട്ടിയത് 1872ലെ പഞ്ചാംഗമാണ്. ഇത് 1874ലേതും. അതിനാൽ 1873ലെ പഞ്ചാംഗം ട്യൂബിങ്ങനിൽ ഇല്ല.

ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭ്യമാകുന്ന  എട്ടാമത്തെ മലയാളപഞ്ചാംഗം ആണിത്. ഇതിനു മുൻപ് താഴെ പറയുന്ന ഏഴു പഞ്ചാംഗങ്ങൾ നമുക്ക് ലഭിച്ചിരുന്നു:

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1846 – മലയാളം – ഇംഗ്ലീഷ് നിഘണ്ടു – ബെഞ്ചമിൻ ബെയിലി

ആമുഖം

ബെഞ്ചമിൻ ബെയിലി രചിച്ച അച്ചടിച്ച ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു ആയ  A DICTIONARY OF HIGH AND COLLOQUIAL MALAYALIM AND ENGLISH എന്ന മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 201-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: A DICTIONARY OF HIGH AND COLLOQUIAL MALAYALIM AND ENGLISH
  • രചന: റവ: ബെഞ്ചമിൻ ബെയിലി
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:  1846
  • താളുകളുടെ എണ്ണം:  ഏകദേശം 875
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1846 - മലയാളം - ഇംഗ്ലീഷ് നിഘണ്ടു - ബെഞ്ചമിൻ ബെയിലി
1846 – മലയാളം – ഇംഗ്ലീഷ് നിഘണ്ടു – ബെഞ്ചമിൻ ബെയിലി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനെ പറ്റി ആവശ്യത്തിനു ഡോക്കുമെന്റേഷൻ ലഭ്യമാണ്. എന്റെ ശ്രദ്ധയിൽ പെട്ട ഒരെണ്ണം ഡോ: ബാബു ചെറിയാൻ രചിച്ച “ബെഞ്ചമിൻ ബെയിലി” എന്ന പുസ്തകമാണ്. ഇതിനെ പറ്റിയുള്ള വിവരത്തിനും അതും മറ്റു പുസ്തകങ്ങളും റെഫർ ചെയ്യുമല്ലോ.

പുസ്ത്കത്തിന്നു 870ഓളം താളുകൾ ഉണ്ട്. അതിനാൽ സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 1.6 GB വലിപ്പമുണ്ട്. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകവും മലയാള അച്ചടി ചരിത്രത്തിൽ സവിശേഷ പ്രാധാന്യവുമുള്ള ഒരു സി.എം.എസ് പ്രസ്സ് അച്ചടി പുസ്തകമായ മൃഗചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 200-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 200 എന്ന കടമ്പ കടന്നിരിക്കുന്ന അവസരത്തിൽ ഈ പദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി അദ്ധ്യാപകരായ ഹൈക്കെ ഒബർലിൻ (മൊസർ), ഗബ്രിയേല സെല്ലർ എന്നിവരോട് ഈ പദ്ധതിയുടെ പങ്കാളി ആവാൻ കഴിഞ്ഞു എന്ന അനുഭവം വെച്ച് എന്റെ കടപ്പാട് രേഖപ്പെടുത്തട്ടെ. അവരുടെ വമ്പിച്ച പിന്തുണ ഇല്ലായിരുന്നു എങ്കിൽ ഈ സ്കാനുകൾ ഒന്നും തന്നെ ഈ രൂപത്തിൽ നമുക്ക് കിട്ടിമായിരുന്നില്ല. അതിനാൽ കുറഞ്ഞ പക്ഷം കേരളപഠനത്തിൽ ശ്രദ്ധിക്കുന്ന ഗവേഷകർ എങ്കിലും അവരോട് കടപ്പെട്ടിരിക്കുന്നു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മൃഗചരിതം – ആയത മൃഗ പക്ഷി മീന പുഴുക്കളെക്കുറിച്ചുള്ള വൎണ്ണനം തന്നെ.
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: ഒന്നാം പതിപ്പിനു 1858 മുതൽ 1860 വരെ പരന്നു കിടക്കുന്ന പ്രസിദ്ധീകരണ ചരിത്രം
  • താളുകളുടെ എണ്ണം:  ഏകദേശം 167
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ
1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മൃഗങ്ങൾ, പക്ഷികൾ, മീനുകൾ, പുഴുക്കൾ എന്നിവയെ പറ്റിയുള്ള വൈജ്ഞാനിക സാഹിത്യം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഉള്ളടക്കം താഴെ പറയുന്ന 6 പർവ്വങ്ങളായി തിരിച്ചിരിക്കുന്നു:

  • മുലകുടിപ്പിക്കുന്ന ജന്തുക്കൾ
  • പക്ഷികൾ
  • ഇഴജന്തുക്കൾ
  • മത്സ്യങ്ങൾ
  • രക്തമില്ലാത്ത ജന്തുക്കൾ
  • ഇറുക്കുന്ന പുഴുക്കൾ

ഈ പുസ്തകത്തിനായി ഗ്രന്ഥകാരനായ റവ. ജെ.ജി. ബ്യൂട്ട്‌ലർ ധാരാളം മൃഗങ്ങളുടെ ഗ്രാമ്യപദങ്ങളും മറ്റുള്ള നാടൻ പദങ്ങളും കണ്ടെടുത്ത് ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ പിൽക്കാലത്ത് ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ മൃഗചരിതം എന്ന പുസ്തകത്തെ ധാരാളം ക്വോട്ട് ചെയ്യുന്നത് കാണാം.

ഗ്രന്ഥകാരനായ റവ. ജെ.ജി. ബ്യൂട്ട്‌ലർ തൃശൂരിനടുത്തുള്ള കുന്നംകുളംകേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഒരു സി.എം.എസ്. മിഷനറി ആയിരുന്നു. ജനനം 1824-ൽ ജർമനിയിലെ wurtemburghൽ. ചർച്ച്മിഷൻ സൊസൈറ്റിയുടെ ലണ്ടനിലെ ഐലിങ്ടണിലെ കോളേജിൽ പഠിച്ചു. 1850-ൽ കോട്ടയത്തെത്തി. മലയാളഭാഷ വശമാക്കിയതിനുശേഷം കുന്നംകുളംകേന്ദ്രമാക്കി സി.എം.എസിന്റെ മിഷൻ പ്രവർത്തനം ആരംഭിച്ചു. കുന്നംകുളത്തെ ആദ്യത്തെ ആംഗ്ലിക്കൻപള്ളിയുടെ നിർമാണം ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. മലയാളംബൈബിൾ പരിഭാഷാകമ്മറ്റിയിൽ അംഗമായിരുന്നു. പല ക്രൈസ്തവമതപ്രചാരണ/മതബോധന പുസ്തകങ്ങളും സെക്കുലർവിദ്യാഭ്യാസ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1862-ൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. 1877ൽ അവിടെവെച്ചുതന്നെ അന്തരിച്ചു.

പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ തരഗതി എന്ന പേരിൽ മൃഗജാതികളുടെ വലിയ ഒരു പട്ടിക കാണാം. അതിൽ മലയാളത്തിലും ഇംഗ്ലീഷിലും പേരുകൾ കൊടുത്തിരിക്കുന്നു. ഇത് ഇത്തരത്തിൽ മലയാളത്തിൽ ഉണ്ടാക്കി അച്ചടിച്ച ആദ്യത്തെ പട്ടിക ആവണം.

ബ്യൂട്ട്ലറുടെ സവിശേഷ ഉള്ളടക്കത്തിനു ഒപ്പം തന്നെ നിൽക്കുന്നതാണ് ഈ പുസ്ത്കത്തിലെ ലിത്തോഗ്രഫി ചിത്രങ്ങൾ. മൃഗചരിതത്തിലെ ലിത്തോഗ്രഫി ചിത്രങ്ങളുടെ പ്രത്യ്രേകത അത് ലിത്തോഗ്രഫി ചിത്രങ്ങൾ ആണ് എന്നത് മാത്രം ഒതുങ്ങുന്നില്ല, ഇത് കളർ ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ കൂടെയാണ്. അതായാത് മലയാളം അച്ചടിയിൽ കളർ ചിത്രങ്ങൾ ഉൾപ്പെട്ട ആദ്യത്തെ പുസ്തകമാണ് മൃഗചരിതം. ഇതിനു മുൻപ് റിലീസ് ചെയ്ത വിദ്യാമൂലങ്ങൾ എന്ന പുസ്തകത്തിലും വിശേഷ ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ ഉണ്ടെന്ന് നാം കണ്ടു. ഈ വിശെഷപ്പെട്ട ലിത്തോഗ്രഫിക്ക് ചിത്രങ്ങളെ കുറിച്ച് വേറൊരു ലേഖനത്തിൽ പരാമർശിക്കാൻ ഉദ്ദേശിക്കുന്നതിനാൽ ഈ പൊസ്റ്റിന്റെ വിഷയം നീട്ടുന്നില്ല. തൽക്കാലം മൃഗചരിതത്തിലെ ഒരു കളർ ചിത്രം മാത്രം പൊസ്റ്റിൽ ചേർക്കുന്നു.

1860 – മൃഗചരിതം – കളർച്ചിത്രം
1860 – മൃഗചരിതം – കളർച്ചിത്രം

ഈ കൃതിയെ പറ്റിയുള്ള കുറച്ചു വിവരങ്ങൾ ഡോ: ബാബു ചെറിയാൻ, ഡോ: സ്കറിയ സക്കറിയ എന്നിവരുടെ വിവിധ ലേഖനങ്ങളിൽ നിന്ന് ലഭിക്കും. ലിത്തോഗ്രഫി ചിത്രങ്ങളെ പറ്റിയുള്ള വിവരങ്ങളും ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചരിത്രവും അനുബന്ധമായ മറ്റു സുപ്രധാന വിവരങ്ങളും സിബുവും, സുനിലും, ഷിജുവും ചേർന്ന് എഴുതിയ മുണ്ടക്കയം – മലയാള അച്ചടിയിലെ അറിയപ്പെടാത്ത ചരിത്രം എന്ന ലേഖനത്തിൽ വിശദമാക്കിയിട്ടുണ്ട്. ആ ലേഖനം ഇവിടെ ( [2018-Mundakayam-press-Malayalam_research-journal-issue-32.pdf – Google Drive]) കാണാം. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.