1955 – പൊതുജനാരോഗ്യം (ഒന്നാം പുസ്തകം) – നാലാം ഫാറം

1955ൽ തിരുവിതാം‌കൂർ പ്രദേശത്തെ സ്കൂളുകളിൽ നാലാം ഫാറത്തിൽ (എട്ടാം ക്ലാസ്സ്) പഠിക്കുന്നവർക്കു ഉപയോഗിക്കാനായി പ്രസിദ്ധീകരിച്ച പൊതുജനാരോഗ്യം (ഒന്നാം പുസ്തകം) എന്ന സിവിക്സ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എൻ. വിശ്വംഭരൻ എന്ന ആളാണ് ഈ പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ചിതലിൽ നിന്ന് കഷ്ടിച്ച് രക്ഷിച്ചെടുത്ത പുസ്തകമാണീത്. അതിനാൽ തന്നെ സ്ഥിതി മോശമാണ്. പക്ഷെ ഉള്ളടക്കം ഏകദേശം മൊത്തം ഉണ്ട്. ഇത്തരം കൃതികൾ എവിടെയെങ്കിലും സൂക്ഷിച്ചു വെക്കാൻ സാദ്ധ്യത കുറവായതിനാൽ കിട്ടിയ സ്ഥിതിയിൽ തന്നെ ഡിജിറ്റൈസ് ചെയ്യുന്നു. പിൽക്കാലത്ത് കൂടുതൽ നല്ല സ്ഥിതിയിലുള്ള ഒരു കോപ്പി ആരെങ്കിലും കണ്ടുപിടിച്ചു തന്നാൽ നല്ല ഒരു ഡിജിറ്റൽ കോപ്പി നിർമ്മിക്കാൻ ശ്രമിക്കാം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1955 - പൊതുജനാരോഗ്യം (ഒന്നാം പുസ്തകം) - നാലാം ഫാറം
1955 – പൊതുജനാരോഗ്യം (ഒന്നാം പുസ്തകം) – നാലാം ഫാറം

കടപ്പാട്

ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: പൊതുജനാരോഗ്യം – ഒന്നാം പുസ്തകം
  • രചന: എൻ. വിശ്വംഭരൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 70
  • പ്രസാധനം: വിദ്യാർത്ഥിമിത്രം ബുക്ക് ഡിപ്പോ, കോട്ടയം
  • അച്ചടി: സർവ്വോദയം പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1940 – പൗരജീവിതം – മൂന്നാം പുസ്തകം

1940ൽ തിരുവിതാം‌കൂർ പ്രദേശത്തെ സ്കൂളുകളിൽ പഠിക്കുന്നവർക്കു ഉപയോഗിക്കാനായി പ്രസിദ്ധീകരിച്ച പൗരജീവിതം എന്ന സിവിക്സ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ മൂന്നാം പുസ്തകം എന്നു കൊടുത്തിരിക്കുന്നതിനാൽ മൂന്നാം ഫാറത്തിൽ (ഏഴാം ക്ലാസ്സ്) പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച പുസ്തകം ആണ് ഇതെന്ന് ഊഹിക്കാം. പക്ഷെ ഇക്കാര്യം പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഉറപ്പില്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1940 - പൗരജീവിതം - മൂന്നാം പുസ്തകം
1940 – പൗരജീവിതം – മൂന്നാം പുസ്തകം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: പൗരജീവിതം
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 110
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1926 – മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്

1926ൽ തിരുവിതാം‌കൂർ പ്രദേശത്തെത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്കു ഉപയോഗിക്കാനായി മക്മില്ലൻ & കമ്പനി പ്രസിദ്ധീകരിച്ച മലയാള ഒന്നാം പാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ഈ മലയാള പാഠപുസ്തകത്തിനു നിരവധി പ്രത്യേകതകൾ ഉണ്ട്. അന്നു വരെ നിലവിലിരുന്ന രീതികളിൽ നിന്നു വ്യത്യസ്തമായ ഒരു രീതിയാണ് ഈ പാഠപുസ്തകത്തിൽ അക്ഷരപഠനത്തിനായി പരീക്ഷിച്ചിരിക്കുന്നത്. ഇതിനെ പറ്റിയുള്ള വിശദാംശങ്ങൾ പുസ്തകത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന വാധ്യാന്മാർക്കുള്ള ഉപദേശങ്ങളിൽ കൊടുത്തിട്ടൂണ്ട്.

കേവലവ്യഞ്ജനത്തെ വേറിട്ടു രേഖപ്പെടുത്തുന്നത്, കേവലവ്യഞ്ജന ചിഹ്നമായി ചന്ദ്രക്കല പരിചയപ്പെടുത്തുന്നത് ഇതൊക്കെ വ്യത്യസ്തമായി എനിക്കു തോന്നി. എന്ന വ്യഞ്ജനാക്ഷരം പുതിയ ഒരു അക്ഷരമായി ഇതിൽ പരിചയപ്പെടുത്തുണ്ട്. പക്ഷെ, മുൻപ് തന്നെ നിലവിലിരുന്ന ഒരു അക്ഷരത്തെ അങ്ങനെ പരിചയപ്പെടുത്തിയത് എതിനണെന്ന് എനിക്കു മനസ്സിലായില്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1926 - മലയാള ഒന്നാം പാഠപുസ്തകം - മക്മില്ലൻ & കമ്പനി ലിമിറ്റഡ്
1926 – മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: മലയാള ഒന്നാം പാഠപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 72
  • പ്രസാധകർ: മക്മില്ലൻ & കമ്പനി ലിമിറ്റഡ്
  • അച്ചടി: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി