സോവിയറ്റു് യൂണിയൻ്റെ ധനമന്ത്രിയായിരുന്ന വാസിലി ഗർബുസോവു് രചിച്ച സോവിയറ്റു് യൂണിയൻ്റെ ദേശീയവരുമാനവും വിതരണവും എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശീതയുദ്ധക്കാലത്ത് സോവിയറ്റു് യൂണിയനും അമേരിക്കയും ലോകവ്യാപകമായി നടത്തിയിരുന്ന പരിപാടികളുടെ ഭാഗമായിരിക്കണം ഇത്തരം രേഖകൾ,
സോവിയറ്റു് നാടു് ഗ്രന്ഥമാല എന്ന സീരീസിൻ്റെ ഭാഗമാണ് ഈ പുസ്തകം.
ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഇന്‍ഡ്യൻ നാഷണല്‍ ആർമി രൂപീകരിച്ചതിന്റെയും വളര്‍ച്ചയുടേയും കഥ പറയുന്ന ഈ പുസ്തകം ചരിത്രാന്വേഷികൾക്ക് വിലപ്പെട്ട ഒന്നായിരിക്കും എന്ന് കരുതുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ക്യാപ്റ്റൻ ഷാ നവാസിനും സെഹ്ഗാളിനും ലഫ്റ്റനന്റ് ധില്ലനുമയച്ച കത്തിടപാടുകൾ, പ്രസിദ്ധമായ ഐ എൻ എ വിചാരണക്ക് നല്‍കിയ രേഖകൾ തുടങ്ങിയവ ഈ പുസ്തകത്തിൽ കാണുന്നു.ദുര്‍ലഭ് സിംഹ്എഡിറ്റ് ചെയ്ത് ലാഹോറിലെ ഹീറോ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തക പരമ്പരയിൽ നിലവിൽ ലഭ്യമായ ഒരു പുസ്തകമാണ് ഇത്.
1946-The Indian National Army
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ വാരികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
പേര്: 1946-The Indian National Army(azad hind fauj)
പ്രസിദ്ധീകരണ വർഷം: 1946
താളുകളുടെ എണ്ണം: 172
അച്ചടി: Hero Publications
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
തിരുവല്ലയിൽ നിന്ന് 1930കളുടെ അവസാനത്തിലും 1940കളുടെ തുടക്കത്തിലുമായി പ്രസിദ്ധീകരിച്ചിരുന്ന ഭാഷാപോഷിണി ചിത്രമാസികയുടെ ആഭിമുഖ്യത്തിൽ തിരുവിതാംകൂർ രാജവംശത്തിൻ്റെ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധികരിച്ച മൂന്നു വിശേഷാൽ പ്രതികളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ രണ്ടെണ്ണം ഭാഷാപോഷിണി ചിത്രമാസികയുടെ ലക്കങ്ങൾ വിശേഷാൽ പ്രതികൾ ആക്കി മാറ്റിയതാണ്. ഒരെണ്ണം സപ്ലിമെൻ്റായും പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഈ മാസികയുടെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ പ്രസിദ്ധീകരണം അല്ല. ഭാഷാപോഷിണി ചിത്രമാസികയെ കുറിച്ചുള്ള അധികം വിവരങ്ങൾ പൊതുവിടത്തിൽ ലഭ്യമല്ല. പുസ്തകങ്ങളിലും മറ്റുമായി ലഭ്യമായ കുറച്ചു വിവരങ്ങൾ ഞാൻ ഈ പൊസ്റ്റിൽ ചേർത്തിട്ടുണ്ട്.
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
അതിനു പുറമേ മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
1939 – ഭാഷാപോഷിണി ചിത്രമാസിക – വിശേഷാൽ പ്രതി – പുസ്തകം 44 ലക്കം 3
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
രേഖകളുടെ തനിമ നിലനിർത്താനായി താഴെ മൂന്നു വിശേഷാൽ പ്രതികളും വെവ്വേറെ തന്നെ ഡിജിറ്റൈസ് ചെയ്ത് രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും ചേർത്ത് കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
വിശേഷാൽ പ്രതി 1
പേര്: ഭാഷാപോഷിണി ചിത്രമാസിക – വിശേഷാൽ പ്രതി – പുസ്തകം 44 ലക്കം 3
രേഖയുടെ ചെറു വിവരണം: തിരുവിതാംകൂർ മഹാരാജാവിവിൻ്റെ 27-ാമത് ആട്ടത്തിരുനാളും സർ സി.പി. രാമസ്വാമി അയ്യരുടെ ഷഷ്ട്യബ്ദപൂർത്തിയും പ്രമാണിച്ച് ഇറക്കിയ വിശേഷാൽ പ്രതി.
പ്രസിദ്ധീകരണ വർഷം: 1939 (കൊല്ലവർഷം 1115 തുലാം)
താളുകളുടെ എണ്ണം: 30
പ്രസാധകർ: K.C. Itty
അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
വിശേഷാൽ പ്രതി 2
പേര്: ഭാഷാപോഷിണി ചിത്രമാസിക – ശ്രീ ചിത്രോത്സവ പ്രസിദ്ധീകരണം
രേഖയുടെ ചെറു വിവരണം: 28-ാമത് വയസ്സിലേയ്ക്കു് പ്രവേശിക്കുന്നതിരുവിതാംകൂർ മഹാരാജാവിവിൻ്റെ തിരുനാളിനോട് അനുബന്ധിച്ച് ഇറക്കിയ സപ്ലിമെൻ്റ്.
പ്രസിദ്ധീകരണ വർഷം: 1939 (കൊല്ലവർഷം 1115 തുലാം)
താളുകളുടെ എണ്ണം: 12
പ്രസാധകർ: K.C. Itty
അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
വിശേഷാൽ പ്രതി 3
പേര്: ഭാഷാപോഷിണി ചിത്രമാസിക – തിരുനാൾ വിശേഷാൽപ്രതി – പുസ്തകം 45 ലക്കം 3
രേഖയുടെ ചെറു വിവരണം: തിരുവിതാംകൂർ മഹാരാജാവിവിൻ്റെ 28-ാമത് ജന്മദിനം പ്രമാണിച്ച് ഇറക്കിയ വിശേഷാൽ പ്രതി.
പ്രസിദ്ധീകരണ വർഷം: 1940 (കൊല്ലവർഷം 1116 തുലാം)
താളുകളുടെ എണ്ണം: 30
പ്രസാധകർ: K.C. Itty
അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
You must be logged in to post a comment.