പഠനത്തിനായി മനുഷ്യശരീരത്തെ കീറിമുറിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന ശരീരവ്യവച്ഛേദം – ഉത്തരശാഖ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം ആയുർവ്വേദകോളേജ് ലെക്ചറർ ആയിരുന്ന കെ. കേശവപിള്ള ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ശരിരഭാഗങ്ങളെ വിശദീകരിക്കായി പുസ്തകത്തിൽ കുറച്ചധികം രേഖാചിത്രങ്ങളും ഉണ്ട്. (ആധുനികകാലത്ത് മലയാളത്തിൽ ഈ വിഷയത്തിൽ ഒരു പുസ്തകം ഉണ്ടാകാൻ സാദ്ധ്യത വളരെ കുറവാണെന്ന് തോന്നുന്നു.)

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
You must be logged in to post a comment.