മലയാളത്തിലെ പാഠശാലകളുടെ ഉപയോഗത്തിന്നായുള്ള പാട്ടുകൾ എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് വരികളോടു കൂടിയ ഒരു മ്യൂസിക്ക് നൊട്ടേഷൻ പുസ്തകമാണ്
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 248-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: മലയാളത്തിലെ പാഠശാലകളുടെ ഉപയോഗത്തിന്നായുള്ള പാട്ടുകൾ
പ്രസിദ്ധീകരണ വർഷം:1873
താളുകളുടെ എണ്ണം: ഏകദേശം 127
പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1873 – മലയാളത്തിലെ പാഠശാലകളുടെ ഉപയോഗത്തിന്നായുള്ള പാട്ടുകൾ
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
തലക്കെട്ടിൽ ഇതൊരു പൊതുപാഠപുസ്തകം ആവാം എന്നു തോന്നുമെങ്കിലും ഇത് കൂട്ടികൾക്ക് വേണ്ടിയുള്ള ഒരു ക്രൈസ്തവ പാട്ടുപുസ്തകമാണ്. പാട്ടുകളോടൊപ്പം മ്യൂസിക്ക് നൊട്ടെഷനും കൊടുത്തിട്ടുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത.
മ്യൂസിക് നൊട്ടേഷൻ ചിഹ്നങ്ങളുടേ സൂചകം തുടക്കത്തിൽ തന്നെ കൊടുത്തിട്ടൂണ്ട്. അതിന്റെ ചിത്രം താഴെ
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).
തലശ്ശേരിയിലെ വിദ്യാർത്ഥിസന്താനം അച്ചുകൂടത്തിൽ അച്ചടിച്ച ശീലാവതി എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 247-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: ശീലാവതി
രചയിതാവ്: കെ. കെ. മന്നൻ എന്നു പുസ്തകത്തിന്റെ കവർ പേജിൽ കാണുന്നു. കുഞ്ചൻ നമ്പ്യാരുടെ പേരിലും ശീലാവതി എന്ന കൃതിയുണ്ട്.
പ്രസിദ്ധീകരണ വർഷം:1876
താളുകളുടെ എണ്ണം: ഏകദേശം 37
പ്രസ്സ്: വിദ്യാർത്ഥിസന്താനം, തലശ്ശേരി
1876 – ശീലാവതി – കെ. കെ. മന്നൻ
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ശീലാവതി എന്ന കൃതിയെപറ്റിയുള്ള വൈജ്ഞാനിക ലെഖനങ്ങൾ ഒന്നും ഒറ്റ തിരച്ചലിൽ കണ്ടില്ല. അതേ പോലെ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കെ.കെ. മന്നൻ എന്ന ആളെ പറ്റിയും വിവരം ഒന്നും കാണുന്നില്ല.
കെ.കെ. മന്നൻ ഈ പുസ്തകത്തിന്റെ രചയിതാവ് ആണോ എന്ന് വ്യക്തമല്ല. ശീലവതിയുടെ രചയിതാവായി കുഞ്ചൻ നമ്പ്യാരെയും ചിലയിടങ്ങളിൽ രേഖപ്പെടുത്തി കാണുന്നു.
തലശ്ശേരിയിൽ 1876ൽ ഒരു സ്വദേശി പ്രസ്സ് ഉണ്ടായി എന്നത് ശ്രദ്ധേയമായ കാര്യമാണ്. വിദ്യാർത്ഥിസന്താനം എന്ന പ്രസ്സിൽ അച്ചാടിച്ചതിൽ നിന്ന് നമുക്ക് ലഭിക്കുന്ന ആദ്യത്തെ പുസ്തകം ആണിത്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).
ജോൺ ബന്യൻ/യോഹൻ പുനിയൻ (ജോൺ ബനിയൻ) രചിച്ച Pilgrim’s Progressഎന്ന ക്രൈസ്തവസാഹിത്യ കൃതിയുടെ മലയാള പരിഭാഷയായ സഞ്ചാരിയുടെ പ്രയാണം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആധുനിക മലയാള പരിഭാഷയിൽ ഈ കൃതി പരദേശിമോക്ഷയാത്ര എന്ന പേരിലാണ് അറിയപ്പെടുന്നത്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 246-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
രചയിതാവ്: ജോൺ ബന്യൻ (യോഹൻ പുനിയൻ എന്ന് ഈ പരിഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു)
പതിപ്പ്: മൂന്നാം പതിപ്പ്
പ്രസിദ്ധീകരണ വർഷം:1869
താളുകളുടെ എണ്ണം: ഏകദേശം 231
പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1869 – ഇഹത്തിൽ നിന്നു പരത്തിൽ പ്രവേശിക്കുന്ന സഞ്ചാരിയുടെ പ്രയാണം
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽജീവിച്ചിരുന്ന സുവിശേഷപ്രചാരകനും എഴുത്തുകാരനുമായിരുന്നു ജോൺ ബന്യൻ. അദ്ദേഹം പ്രൊട്ടസ്റ്റന്റ്കളിലെ തീക്ഷ്ണതയേറിയ കാൽവിനിസ്റ്റ് വിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ വിശ്വസിച്ച് അവ പ്രചരിപ്പിച്ചു. ആ വിശ്വാസപ്രമാണങ്ങളെ ഗ്രാമ്യ ഭാഷയുടെ ശക്തിയിലും മധുരിമയിലും അവതരിപ്പിച്ച് എഴുതിയ പിൽഗ്രിംസ് പ്രോഗ്രസ് എന്ന അന്യാപദേശകഥ (allegory) യുടെ പേരിലാണ് ബന്യൻ പ്രധാനമായും ഇന്നു സ്മരിക്കപ്പെടുന്നത്‍. രണ്ടുഭാഗങ്ങളുള്ള ഈ കൃതിയുടെ ആദ്യഭാഗം ‘ക്രിസ്ത്യാനി’യുടെ തീർഥാടനകഥയാണ്. രണ്ടാംഭാഗത്തിൽ ആ യാത്രയിൽ അയാളുടെ വഴി പിന്നീട് പിന്തുടർന്ന വന്ന ഭാര്യ ‘ക്രിസ്റ്റിയാന’യുടേയും മക്കളുടേയും കഥയുമാണ്.
ജോൺ ബന്യനെ പറ്റിയും പിൽഗ്രിംസ് പ്രോഗ്രസിനെ പറ്റിയും അത്യാവശ്യം നന്നായി മലയാളം വിക്കിപീഡിയയിൽ ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്. ജോൺ ബന്യൻ, പിൽഗ്രിംസ് പ്രോഗ്രസ് എന്നീ മലയാളം വിക്കിപീഡിയ ലേഖനങ്ങൾ വായിക്കുക.
ജോൺ ബന്യന്റെ പിൽഗ്രിംസ് പ്രോഗ്രസിന്റെ മലയാള പരിഭാഷയുടെ മൂന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1849ൽ തലശ്ശേരിയിലെ കല്ലച്ചുകൂടത്തിൽ അച്ചടിച്ച ഒന്നാം പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.
ഈ കൃതി ആരാണ് മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത് എന്ന് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. മറ്റു പല പ്രധാനക്രൈസ്തവകൃതികളും മലയാളത്തിലേക്ക് പരിഭാഷ ചെയ്ത റവ: ജോസഫ് പീറ്റ് ആണ് ഇത് ചെയ്തതെന്ന് ചിലയിടത്ത് രേഖപ്പെടുത്തി കാണുന്നെങ്കിലും അതിനെ പറ്റി പ്രത്യക്ഷ തെളിവുകൾ ഒന്നും എവിടെയും കാണുന്നില്ല. ഗുണ്ടർട്ടിനു ഇതിന്റെ പരിഭാഷയിൽ പങ്കുണ്ടോ എന്നതും വ്യക്തമല്ല. ഇതിന്റെ മലയാള പരിഭാഷയുടെ ചരിത്രം ഒരു ഗവേഷണ വിഷയമാണ്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)