1898 – ക്രിസ്തീയ ഗീതങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട് – ബാസൽ മിഷൻ

ആമുഖം

ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത് ഹെർമ്മൻ ഗുണ്ടർട്ടുമായി ബന്ധമുള്ള ഒരു ബാസൽ മിഷൻ പുസ്തകമാണ്.

പുസ്തകത്തിന്റെ വിവരം

 • പേര്: ക്രിസ്തീയ ഗീതങ്ങൾ, Malayalam Hymn Book
 • പതിപ്പ്: എഴാം പതിപ്പ്
 • താളുകൾ: 358
 • രചയിതാവ്: ഒരു സംഘം രചയിതാക്കൾ
 • പ്രസിദ്ധീകരണ വർഷം: 1898
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

 

1898 – ക്രിസ്തീയ ഗീതങ്ങൾ – ബാസൽ മിഷൻ
1898 – ക്രിസ്തീയ ഗീതങ്ങൾ – ബാസൽ മിഷൻ

ഉള്ളടക്കം

മലയാളത്തിലുള്ള ക്രിസ്തീയ കീർത്തനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിലെ ഭൂരിപക്ഷം പാട്ടുകളും ജർമ്മൻ, ഇംഗ്ലീഷ് പാട്ടുകൾ മലയാളത്തിലാക്കിയതാണ്.

രചയിതാക്കളുടെ കാര്യമാണ് കൗതുകം. പുസ്തകത്തിലെ പാട്ടുകളിൽ നല്ലൊരു ഭാഗം രചിച്ചിരിക്കുന്നത് ഹെർമ്മൻ ഗുണ്ടർട്ടാണ്. മറ്റു എനിക്കു പരിചയമുള്ള രചയിതാക്കൾ താഴെ പറയുന്നു. A Progressive Grammar Of The Malayalam Language For Europeans എന്ന ഗ്രന്ഥത്തിന്റെ കർത്താവായ L.J. Frohnmeyerഇംഗ്ലീഷു മലയാള ശബ്ദകോശത്തിന്റെ രചിതാവായ തോബിയാസ് സക്കറിയാസ്, E Diez എന്നിവരും പിന്നെ പേരു കേട്ടു പരിചയമില്ലാത്ത മറ്റു പലരേയും രചയിതാക്കളായി കാണാം . ഏതാണ്ട് 300 പാട്ടുകൾ ആണ് പുസ്തകത്തിൽ ഉള്ളത്.

പുസ്തകത്തിന്റെ അവസാനം പുസ്തകത്തിലെ പാട്ടുകളുമായി ബന്ധപ്പെട്ട വേദപുസ്തകവാക്യങ്ങളും, രചയിതാക്കളുടെ പട്ടികയും, മറ്റും കാണാം.

ഡിജിറ്റൈസ് ചെയ്തതിന്റെ വിവരം

പതിവുപോലെ ബൈജു രാമകൃഷ്ണണൻ ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു.

ഡൗൺലോഡ് വിവരം

ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.

 

ബാലമിത്രം – 1942 ജനുവരി ലക്കം

ആമുഖം

കഴിഞ്ഞ ദിവസം ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1941 ഡിസംബർ ലക്കം പരിചയപ്പെട്ടിരുന്നല്ലോ. ആ പൊസ്റ്റിൽ സൂചിപ്പിച്ചിരുന്ന പോലെ ഡിജിറ്റൈസ് ചെയ്യാനായി ഞങ്ങളുടെ കൈയ്യിൽ കിട്ടിയത് ഈ പ്രസിദ്ധീകരണത്തിന്റെ വിവിധ ലക്കങ്ങൾ കൂട്ടി ചേർത്ത് ബൈന്റ് ചെയ്ത ഒരു വലിയ പുസ്തകമാണ്. അതിലെ 2 ലക്കങ്ങൾ മാത്രമാണ് തൽക്കാലം ഡിജിറ്റൈസ് ചെയ്യാനായി ഫോട്ടോ എടുത്തത്. ആദ്യ ലക്കം മുൻപത്തെ പൊസ്റ്റിൽ പങ്കുവെച്ചിരുന്നല്ലോ. രണ്ടാമത്തെ ലക്കം 1942 ജനുവരി ലക്കത്തിന്റെ സ്കാൻ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നു.

പുസ്തകത്തിന്റെ വിവരം

പേര്: ബാലമിത്രം
പതിപ്പ്: 1942 ജനുവരി ലക്കം
താളുകൾ: 28
പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം

ബാലമിത്രം-1942-ജനുവരി – കവർ പേജ്
ബാലമിത്രം-1942-ജനുവരി – കവർ പേജ്

ഉള്ളടക്കം

മുൻ ലക്കത്തിലെ പോലെ തന്നെ ഉള്ളടക്കത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള ചെറു ലേഖനങ്ങൾ കാണുന്നു. ഈ ലക്കത്തിൽ പ്രത്യെകതയായി തോന്നിയത് ടി.കെ. ജോസഫ് നക്ഷത്ര ശാസ്ത്രത്തെ പറ്റിയുള്ള ലേഖനവും വൈക്കം എൻ.എസ്. പൈയുടെ ഹിന്ദി പാഠമാലയും ആണ്. കൂടുതൽ വിശകലനത്തിനായി സ്കാൻ പങ്കു വെക്കുന്നു.

ഈ കൃതി ഡിജിറ്റൈസ് ചെയ്യാൻ സഹായിച്ചത് പതിവുപോലെ ബൈജു രാമകൃഷ്ണൻ ആണ്.

ഡൗൺലോഡ്

ഡൗൺലോഡ് കണ്ണി

 

 

ഒരു എബ്രായ-മലയാളകൃതിയുടെ കൈയെഴുത്തുപ്രതി-1892

ആമുഖം

The Jewish Theological Seminaryയുടെ ശേഖരത്തിൽ നിന്ന് തപ്പിയെടുത്ത മലയാളവുമായി ബന്ധമുള്ള ഒരു രേഖയാണ് ഇന്ന് പങ്കുവെക്കുന്നത്. ഇതുവരെ പങ്കുവെച്ച മറ്റു പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് അച്ചടി പുസ്തകം അല്ല. ഇത് ഒരു ഒരു എബ്രായ-മലയാളം കൈയെഴുത്തുപ്രതിയാണ്. പുസ്തകത്തെപറ്റിയുള്ള മെറ്റാഡാറ്റയിൽ നിന്ന് മനസ്സിലാക്കിയ വിവരങ്ങൾ താഴെ.

പുസ്തകത്തിന്റെ വിവരം

 • പേര്: Pirḳe avot, Shir ha-shirim, Ekhah u-fiyuṭim, im targum maleyalami.
 • ഉള്ളടക്കം: Ethics of the Fathers, Lamentations, Song of Songs and liturgical poems, Hebrew text with Malayalam translation, phrase by phrase, in parallel columns
 • താളുകൾ: 226
 • വർഷം: ഏകദേശം 1892
 • രചയിതാവ്: Ḥaligoʾah, Eliyah Ḥayim
ഹീബ്രു-മലയാളം കൈയെഴുത്ത് പ്രതി - 1892
ഹീബ്രു-മലയാളം കൈയെഴുത്ത് പ്രതി – 1892

ഉള്ളടക്കം

ജൂതമതവുമായി ബന്ധപ്പെട്ട എബ്രായ കൃതികളുടെ മലയാളപരിഭാഷ ആണ് ഉള്ളടക്കം. മെറ്റാഡാറ്റയിൽ കൊടുത്തിരിക്കുന്നത് Ethics of the Fathers, Lamentations, Song of Songs and liturgical poems എന്നാണ്. ഇതിൽ വിലാപങ്ങൾ (Lamentations), ഉത്തമഗീതം (Song of Songs) എന്നിവ ബൈബിളിലെ പുസ്തകങ്ങൾ ആണല്ലോ. ഉള്ളടക്കത്തെ പറ്റി കൂടുതൽ വിശകലനം അറിവുള്ളവർ ചെയ്യുമല്ലോ

ഡൗൺലൊഡ്