1787 – ആകാശങ്ങളിൽ ഇരിക്കുന്ന ഞങ്ങളുടെ വാവ…

കഴിഞ്ഞ പോസ്റ്റിൽ നമ്മൾ മലയാളം, അറബി-മലയാളം ലിപിയിൽ എഴുതിയ ഒരു പുസ്തകം പരിചയപ്പെട്ടു.

മലയാളത്തിലുള്ള കർത്തൃപ്രാർത്ഥന റോമൻ ലിപിയിൽ എഴുതിയിരിക്കുന്ന ഒരു പുസ്തകം ആണ് ഇന്ന്  പരിചയപ്പെടുത്തുന്നത്. തെക്കേ ഇന്ത്യയിലെ ഭാഷകൾ റോമൻ ലിപിയിൽ എഴുതിക്കാൻ ബാസൽ മിഷൻകാർ നടത്തിയ ശ്രമത്തെകുറിച്ചുള്ള ഒരു പുസ്തകം ഇതിനു മുൻപ് നമ്മൾ പരിചയപ്പെട്ടിരുന്നല്ലോ.

ഈ  പുസ്തകത്തിന്റെ ഔദ്യോഗിക നാമം Saggio pratico – delle lingue എന്നാണ്.  1787-ൽ ആണ് ഈ പുസ്തകം ഇറങ്ങിയിരിക്കുന്നത്. 250നു മേൽ താളുകൾ.
ml_roman

 

വിവിധ ലോകഭാഷകളിൽ ഉള്ള കർത്തൃപ്രാർത്ഥന റോമൻ ലിപിയിൽ എഴുതിയിരിക്കുകയാണ്  ഈ പുസ്തകത്തിൽ. എന്നാൽ അതത് ഭാഷകളിലെ ലിപികൾ ഇതിനായി ഉപയോഗിച്ചിട്ടല്ല താനും.

  • ഭാരതത്തിൽ നിന്ന് മലബാറെ (മലയാളം), തമുലിക (തമിഴ്), തെലുങിക (തെലുങ്ക്), സംസ്കൃതം, കനാറി (കന്നഡ), ഗുസറാത്ത (ഗുജറാത്തി), മരസ്ട്ട (മാറാഠി), തുടങ്ങി കുറച്ചധികം ഭാഷകളിലെ റോമൻ ലിപിയിൽ എഴുതിയ കർത്തൃപ്രാർത്ഥന കാണാം. ഇതിൽ മലയാളം എന്തിനാണ് ആദ്യം കൊടുത്തിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
  • മലയാളത്തിലുള്ള കർത്തൃപ്രാർത്ഥന 138 ആം താളിൽ (പിഡിഎഫിലെ 142ആം താളിൽ) ആണ്.

  • മലയാളത്തിലുള്ള കർത്തൃപ്രാർത്ഥനയ്ക്ക് ശേഷം ഒരു ചെറിയ കുറിപ്പ് കാണുന്നുണ്ട്. അതിൽ 1772 എന്ന വർഷവും കാണാം. 1772-ൽ മലയാളലിപി അച്ചടിച്ച ആൽഫബെത്തും, സംക്ഷേപം എന്നീ പുസ്തകങ്ങളെ കുറിച്ചുള്ള പരാമർശം ആയിരിക്കും ഇതെന്ന് ഊഹിക്കുന്നു. ഈ കുറിപ്പ് ആരെങ്കിലും ഒന്ന് മലയാളത്തിലോ ഇംഗ്ലീഷിലോ ആക്കാൻ സഹായിച്ചാൽ ചിലപ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുമെന്ന് തോന്നുന്നു.
  • റോമൻ മലയാളത്തിൽ ഉള്ള വേറെ ഏതെങ്കിലും കൃതി ഉള്ളതായി ആർക്കെങ്കിലും അറിയുമോ (ഇന്ന് ഓൺലൈൻ മലയാളത്തിൽ വ്യാപകമായി ഉപയൊഗിക്കുന്ന മംഗ്ലീഷ് എന്ന മറു പേരിൽ അറിയപ്പെടുന്ന റോമൻ മലയാള കൃതികളോ പ്രവാസി മലയാളികളിൽ പലരും ഉപയോഗിക്കുന്ന റോമൻ മലയാളം അച്ചടി പുസ്തകങ്ങളും അല്ല ഉദ്ദേശിച്ചത്. കുറഞ്ഞത് 1900-ത്തിനു മുൻപ് റോമൻ മലയാളലിപി യിൽ അച്ചടിച്ച പുസ്തകങ്ങൾ ഉണ്ടോ എന്നാണ് അറിയേണ്ടത്. )

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും:  https://archive.org/details/1787SaggioPraticoDelleLingue 

Comments

comments

Leave a Reply