1840കളിൽ കുഞ്ഞുങ്ങൾക്ക് (അഞ്ച് വയസ്സിന്നു താഴെയുള്ള കുഞ്ഞുങ്ങൾക്ക്) ഉപയോഗിക്കാനായി ഉണ്ടാക്കിയ മലയാളം കാറ്റിസം പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഇത് സി.എം.എസ്. സഭയുടെ (ഇപ്പോൾ സി.എസ്.ഐ. സഭ) മതപ്രബോധന പുസ്തകം ആയിരുന്നെന്ന് ഞാൻ കരുതുന്നു.
ഈ പുസ്തകത്തിന്റെ സ്കാൻ കോപ്പി കൈയിൽ കിട്ടിയിട്ട് ദീർഘനാളായെങ്കിലും ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി മാത്രമേ കിട്ടിയുള്ളൂ എന്നതിനാൽ പങ്കു വെക്കാതിരിക്കുകയായിരുന്നു. ഗ്രേ സ്കെയിൽ വേർഷനു കുറേ ശ്രമിച്ചെങ്കിലും എല്ലാ യൂണിവേർസിറ്റികളും ട്യൂബിങ്ങൻകാരെ പോലെ വിശാല ഹൃദയർ അല്ലാത്തതിനാൽ അതു നടന്നില്ല. അതിനാൽ ഇനി കാത്തിരിക്കാതെ സ്കാൻ പങ്കു വെക്കുകയാണ്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: ഒന്നാം ചൊദ്യൊത്തരങ്ങളും പ്രാർത്ഥനകളും നാല അഞ്ച വയസ്സിനകം ഉള്ള പൈതങ്ങൾക്ക ഉപകാരത്തിന്നായി പട്ടക്കാരൻ വത്സ ഉണ്ടാക്കിയതിന്റെ പരിഭാഷ
രചയിതാവ്: പട്ടക്കാരൻ വത്സ (മലയാള പരിഭാഷ ആരെന്ന് ഉറപ്പില്ല, ബെഞ്ചമിൻ ബെയിലിയോ, ജോസഫ് പീറ്റോ ആയിരിക്കാം)
താളുകളുടെ എണ്ണം: ഏകദേശം 32
പ്രസിദ്ധീകരണ വർഷം:1840
പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1840 – ഒന്നാം ചൊദ്യൊത്തരങ്ങളും പ്രാർത്ഥനകളും
സ്കാനിന്റെ വിവരം
ഇതു ലഭിച്ചത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നാണ്. പക്ഷെ അവർ പബ്ലിക്കായി ബ്ലാക്ക് ആന്റ് വൈറ്റ് വേർഷൻ മാത്രമേ ലഭ്യമാക്കിയുള്ളൂ. ഓൺലൈൻ വായനക്കായി മാത്രം ഒരു ഗ്രേസ്കെയിൽ വേർഷൻ ഉണ്ട് എന്നത് മാത്രമാണ് സമാധാനം. മുൻപ് ഇതേ പോലെ പീയൂഷസംഗ്രഹം എന്ന പുസ്തകം കിട്ടിയിരുന്നു. (അതിന്റെ ഗ്രേ സ്കെയിൽ വേഷൻ ബ്രിട്ടീഷ് യൂണിവേർസിറ്റി സൈറ്റിൽ നിന്ന് വലിച്ചെടുക്കാൻ സഹായിക്കാം എന്ന് ചിലർ പറഞ്ഞിരുന്നെങ്കിലും അവർ പിന്നെ സഹായിച്ചില്ല.)
ഉള്ളടക്കം
ടൈറ്റിൽ പേജിൽ കാണുന്ന പോലെ അഞ്ച് വയസ്സിന്നു താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള മതപഠന പുസ്തകമാണിത്. ചെറിയ ചോദ്യങ്ങളും അതിനു യോജിച്ച ഉത്തരങ്ങളുമായാണ് ഈ പുസ്തകം.
പുസ്തകത്തിന്റെ അച്ചടി വിന്യാസം, ലിപിവിന്യാസം തുടങ്ങിയവ 1840കളിൽ രീതി തന്നെ. ഏ/ഓ കാരങ്ങളോ അവരുടെ ചിഹ്നമോ ഉപയ്യൊഗത്തില്ല. അതെ പോലെ സംവൃതോകാരത്തിനായി ചന്ദ്രക്കലയും ഇല്ല.
ഈ പുസ്തകത്തിലെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. (ഗ്രേ സ്കെയിൽ വേർഷൻ ഡൗൺലൊഡ് ചെയ്യാനായി ലഭ്യമല്ല എന്ന കുറവ് ഉണ്ടെങ്കിലും ഈ രൂപത്തിൽ എങ്കിലും കിട്ടി എന്നതിൽ സമാധാനിക്കാം.)
മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1895ാം ആണ്ടിലെ എല്ലാ ലക്കങ്ങളുടെയും (12 ലക്കങ്ങൾ) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള നാലാമത്തെ വർഷത്തെ ലക്കങ്ങൾ ആണ്. ഇതിനു മുൻപ് താഴെ പറയുന്ന വർഷത്തെ ലക്കങ്ങൾ റിലീസ് ചെയ്തിരുന്നു
മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ അല്പം ചരിത്രം എന്ന വിഭാഗം കാണുക.
സ്കാനുകളുടെ ഉള്ളടക്കം
ഉള്ളടക്കത്തിലെ പല ലേഖനങ്ങളൂം നവീകരണക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആണെന്ന് കാണാം. അതുകൊണ്ട് തന്നെ മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ മാസിക കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. മേൽ പറഞ്ഞ വിഷയത്തിനു പുറമേ മറ്റു പല വിഷയത്തിലുള്ള ലേഖനങ്ങളീൽ ഇതിൽ കാണാം. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.
ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
മാസികകൾ എല്ലാം കൂടെ ബൈന്റ് ചെയ്തപ്പോൾ ബൈന്റ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ ഉള്ളടക്കത്തിൽ വരികളുടെ ആദ്യത്തെ അക്ഷര ഭാഗം നഷ്ടമായിട്ടൂണ്ട്. അത് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. എങ്കിലും ഇത്രയെങ്കിലും കാലത്തെ അതിജീവിച്ച കിട്ടിയെന്നതിൽ സമാധാനിക്കാം. ബൈൻഡിങ് എന്ന ജോലി ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് എത്ര പ്രാധാന്യമുള്ളതാണെന്ന് ഞാൻ ഓരോ ദിവസവും മനസ്സിലാക്കുന്നു. അത് ശ്രദ്ധയൊടെ ചെയ്തില്ലെങ്കിൽ ബൈൻഡിങ് പുസ്തകത്തെ നശിപ്പിക്കുകയാണ് ചെയ്യുക.
എന്റെ SSD ഹാർഡ് ഡിസ്ക് അടിച്ചു പോയത് ഏറ്റവും അധികം ബാധിച്ച പദ്ധതികളിലൊന്ന്, മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷനാണ്. ഇതിന്റെ നിരവധി വർഷത്തെ ലക്കങ്ങൾ ഞാൻ സ്കാൻ ചെയ്തിരുന്നു എങ്കിലും പോസ്റ്റ് പ്രൊസസിങ് പണികൾ ബാക്കിയായായിരുന്നു. പക്ഷെ ഹാർഡ് ഡിസ്ക് പ്രശ്നം മൂലം ചെയ്തതൊക്കെ ഇനി ഒന്നും കൂടെ സ്കാൻ ചെയ്യേണ്ട സ്ഥിതിയായി പോയി. ഗുണ്ടർട്ട് ലെഗസി പദ്ധതി മൂലം അല്ലാതെ തന്നെ സമയമില്ലാതായി പോയ എനിക്ക് ഇത് ഏല്പിച്ച പ്രഹരം വലുതാണ്.
പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്. ഒരോ ലക്കത്തിന്നും ഗ്രേ സ്ക്കെയിലും ബ്ലാക്ക് ആൻഡ് വൈറ്റ് വേർഷനും ലഭ്യമാണ്. ചില ലക്കങ്ങളിലെ താളുകൾ കാലപ്പഴക്കം മൂലം അക്ഷരങ്ങൽ മാഞ്ഞു തുടങ്ങിയിട്ടൂണ്ട്. അങ്ങനെയുള്ളത് വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ വേർഷൻ തന്നെ ഉപയോഗിക്കുക.
ഡൗൺലോഡ് വിവരങ്ങൾ
മലങ്കര ഇടവക പത്രികയുടെ 1895ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 7MB മുതൽ 16MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.
ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.
രേഖ 1
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 1
താളുകളുടെ എണ്ണം: 16
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 2
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 2
താളുകളുടെ എണ്ണം: 34
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 3
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 3
താളുകളുടെ എണ്ണം: 20
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 4
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 4
താളുകളുടെ എണ്ണം: 20
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 5
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 5
താളുകളുടെ എണ്ണം: 24
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 6
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 6
താളുകളുടെ എണ്ണം: 16
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 7
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 7
താളുകളുടെ എണ്ണം: 20
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 8
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 8
താളുകളുടെ എണ്ണം: 20
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 9
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 9
താളുകളുടെ എണ്ണം: 20
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 10
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 10
താളുകളുടെ എണ്ണം: 20
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 11
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 11
താളുകളുടെ എണ്ണം: 20
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
രേഖ 12
പേര്: മലങ്കര ഇടവക പത്രിക
പുസ്തകം: 4
ലക്കം: 12
താളുകളുടെ എണ്ണം: 20
പ്രസിദ്ധീകരണ വർഷം: 1895
പ്രസ്സ്: Mar Thomas Press, Kottayam
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
ബാലവ്യാകരണം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എം. കൃഷ്ണനും ശേഷഗിരിപ്രഭുവും കൂടെ ആണ് ഇതിന്റെ രചന. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 61-ാമത്തെപൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: ബാലവ്യാകരണം, എന്ന മലയാളവ്യാകരണമൂലപാഠങ്ങൾ
പതിപ്പ്: മൂന്നാം പതിപ്പ്
താളുകളുടെ എണ്ണം: ഏകദേശം 95
പ്രസിദ്ധീകരണ വർഷം:1903
രചയിതാവ്: എം. കൃഷ്ണൻ, ശേഷഗിരിപ്രഭു
പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1903 – ബാലവ്യാകരണം – എം കൃഷ്ണൻ – ശേഷഗിരിപ്രഭു
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എം. കൃഷ്ണൻ, എം. ശേഷഗിരി പ്രഭു എന്നിവർ രചിച്ച ഈ പുസ്തകം മദ്രാസ് സർക്കാറിന്റെ വക പ്രാഥമിക പാഠശാലകളിലെ ഉപയൊഗത്തിനായുള്ള ഔദ്യോഗിക പുസ്തകമാണ്. എന്നാൽ പുസ്തകത്തിന്നു അകത്തു മദിരാശി, കൊച്ചി തിരുവിതാംകൂർ സംസ്ഥാങ്ങളിലെ ഉപയോഗത്തിനായുള്ള പുസ്തകമാണെന്ന് വ്യക്തമാക്കിയിട്ടൂണ്ട്. എം. കൃഷ്ണൻ അക്കാലത്ത് മദ്രാസ് പ്രസിഡൻസി കോളേജിലെ മലയാളം അദ്ധ്യാപകനും. മദ്രാസ് സർക്കാറിന്റെ ഔദ്യോഗിക പരിഭാഷകനും ആയിരുന്നു. ശേഷഗിരി പ്രഭു മംഗലാപുരം സർക്കാർ കോളേജിലെ അദ്ധ്യാപകനും.
ഈ പതിപ്പ് മൂന്നാം പതിപ്പാണ്. രണ്ടാമത്തെ പതിപ്പ് നന്നായി പരിഷ്കരിച്ചിട്ടുണ്ടെന്ന് രണ്ടാം പതിപ്പിന്റെ മുഖവരയിൽ സൂചന ഉണ്ട്.
കേരളപാണിനീയം, വ്യാകരണചിന്താമണി എന്നീ പുസ്തകങ്ങളെ പറ്റിയുള്ള സൂചന മുഖവരയിൽ ഉണ്ട്. എന്നാൽ അക്കാലത്ത് (1917ൽ ആണല്ലോ കേരളപാണിനീയം പരിഷ്കരിച്ചത്) പരിഷ്കരിച്ചിട്ടില്ലാത്ത കേരളപാണിനീയത്തെ പറ്റി അത് പരിഷ്കരിച്ചാൽ ഉപയോഗപ്രദമാകും എന്ന സൂചന ഇതിൽ കാണാം.
ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
You must be logged in to post a comment.