1847 – ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്ത സഭാചരിത്രം

ആമുഖം

ക്രൈസ്തവസഭയുടെ പൊതുവായ ചരിത്രം പരിഭാഷചെയ്തും ആവശ്യമായ ലോക്കലൈസേഷൻ നടത്തിയും ഗുണ്ടർട്ട് 1847ൽ പ്രസിദ്ധീകരിച്ച ക്രിസ്ത സഭാചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 188-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്ത സഭാചരിത്രം
  • താളുകളുടെ എണ്ണം: ഏകദേശം 485 താളുകൾ
  • പ്രസിദ്ധീകരണ വർഷം:1847
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1847 – ഹെർമ്മൻ ഗുണ്ടർട്ട്  – ക്രിസ്ത സഭാചരിത്രം
1847 – ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്ത സഭാചരിത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവസഭയുടെ പൊതുവായ ചരിത്രം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. എഡി 33 മുതൽ ഈ പുസ്തകം പ്രസിദ്ധീകരിച്ച 1847/1848 വരെയുള്ള കാലഘട്ടത്തിലെ ചരിത്രം ആണ് ഈ പുസ്തകത്തിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഉള്ളടക്കത്തിന്നു ശേഷം ഉള്ളടക്കപട്ടിക കൊടുത്തിട്ടൂണ്ട്. തുടർന്ന് വളരെ വിശദമായ ഇൻഡക്സ് ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു പക്ഷെ ഇൻഡക്സ് ഉൾപ്പെടുത്തിയ ആദ്യ മലയാളപുസ്തകം ഇതായിരിക്കണം.

485-ഓളം താളുകൾ ഉള്ള വലിയ പുസ്തകം ആണിത്. ഗുണ്ടർട്ട് ആണ് ഇതിന്റെ രചയിതാവ് എന്നു കരുതുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത്. മാത്രമല്ല ഇത് 485ഓളം താളുകൾ ഉള്ള വലിയ പുസ്തകവും ആണ്. അതിനാൽ ഈ സ്കാനിന്റെ  സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 750 MBക്ക് അടുത്തു സൈസ് ഉണ്ട് ഇതിന്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

1882 – കേരളോപകാരി മാസികയുടെ രണ്ടു ലക്കങ്ങൾ

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യകാല മാസികകളീൽ ഒന്നായ കേരളോപകാരി എന്ന മാസികയുടെ 1882-ാം ആണ്ടിലെ രണ്ടു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. 1882ലെ ലഭ്യമായ ലക്കങ്ങൾ റിലീസ് ചെയ്യുന്നതോടെ ട്യൂബിങ്ങനിൽ ഉള്ള കേരളോപകാരിയുടെ എല്ലാം ലക്കങ്ങളും നമുക്ക് ലഭ്യമായി കഴിഞ്ഞു.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 187-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളോപകാരി മാസിക. 1882-ാം ആണ്ടിലെ ജനുവരി, ഏപ്രിൽ ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഓരോ ലക്കവും 16 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം:1882
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1882 – കേരളോപകാരി മാസികയുടെ രണ്ടു ലക്കങ്ങൾ
1882 – കേരളോപകാരി മാസികയുടെ രണ്ടു ലക്കങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബാസൽ മിഷൻ 1874ൽ ആരംഭിച്ച മാസികയാണ് കേരളോപകാരി. ഏതാണ്ട് 1880 കളുടെ പകുതിയോടെ  ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. ക്രിസ്തീയ സാഹിത്യം ചെറുതായി ഉണ്ടെങ്കിലും പ്രധാനമായും പൊതു ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം, ലോകവാർത്തകൾ തുടങ്ങിയവ കേരളോപകാരിയുടെ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു. അക്കാലത്തെ കേരളത്തിലെ സാമൂഹിക ജീവിതത്തെ മനസ്സിലാക്കാൻ ഈ മാസികയിലെ ചില ലേഖനങ്ങൾ എങ്കിലും സഹായിക്കും.

ഇതിനു മുൻപ് 1877ലെയും 1879ലെയും എല്ലാ ലക്കങ്ങളുടെയും 1880ലെ ഒരു ലക്കത്തിന്റെയും 1881ലെ അഞ്ചു ൽക്കത്തിന്റെയും സ്കാനും നമുക്ക്  ലഭിച്ചതാണ്. 1877-ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും1879ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും , 1880-ാം വർഷത്തെ ലക്കം ഇവിടെയും 1881-ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും കാണാവുന്നതാണ്.

1882-ാം ആണ്ടിലെ ജനുവരി, ഏപ്രിൽ ലക്കങ്ങൾ മാത്രമാണ് ട്യൂബിങ്ങനിൽ ഉള്ളത്. 1882-ാം ആണ്ടിലെ രണ്ടു ലക്കങ്ങളിൽ കണ്ട ചില ലെഖനങ്ങൾ.

  • കർത്ഥഹ നഗരസംഹാരം
  • ചിലന്തിയെ പറ്റിയുള്ള ലേഖനം

തുടങ്ങിയ ചില വിഷയങ്ങളിലുള്ള ലെഖനങ്ങൾ 1882ലെ നമുക്കു ലഭ്യമായ രണ്ടു ലക്കങ്ങളിൽ കാണുന്നു.

1882ലെ ലഭ്യമായ ലക്കങ്ങൾ റിലീസ് ചെയ്യുന്നതോടെ ട്യൂബിങ്ങനിൽ ഉള്ള കേരളോപകാരിയുടെ എല്ലാം ലക്കങ്ങളും നമുക്ക് ലഭ്യമായി കഴിഞ്ഞു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1870 – ജോർജ്ജ് ഫ്രീഡറിൿ മുള്ളർ – ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി

ആമുഖം

ബാസൽ മിഷൻ മിഷനറി ആയിരുന്ന ജോർജ്ജ് ഫ്രീഡറിൿ മുള്ളർ രചിച്ച ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി എന്ന പുസ്തത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 186-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി (SCHOOL-DICTIONARY ENGLISH AND MALAYALAM)
  • രചന: ജോർജ്ജ് ഫ്രീഡറിൿ മുള്ളർ
  • താളുകളുടെ എണ്ണം: ഏകദേശം 380
  • പ്രസിദ്ധീകരണ വർഷം:1870
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1870 - ജോർജ്ജ് ഫ്രീഡറിൿ മുള്ളർ - ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി
1870 – ജോർജ്ജ് ഫ്രീഡറിൿ മുള്ളർ – ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

രചയിതാവ് ആരാണെന്ന് പറഞ്ഞിട്ടില്ല. തുടക്കത്തിൽ (8-ാം താളിൽ) ഒരു ചെറിയ മുഖവുര കാണുന്നുണ്ട്. പക്ഷെ അതിലും വിശദാംശങ്ങൾ ഒന്നും കാണുന്നില്ല. എന്നാൽ ഇതിന്റെ രചയിതാവ് ഫ്രീഡറിൿ മുള്ളർ ആണെന്ന് മനസ്സിലാകുന്നത് പിൽക്കാലത്ത് തോബിയാസ് സക്കറിയാസ് തന്റെ നിഘണ്ടുവിനായി എഴുതിയ ആമുഖത്തിൽ നിന്നാണ്. തോബിയാസിന്റെ നിഘണ്ടു ഇവിടെ കാണാം.

ഫ്രീഡറിൿ മുള്ളർ ഗുണ്ടർട്ടിന്റെ സമകാലികനാണ്. പശ്ചിമോദയം മാസികയുടെ എഡിറ്റർ ഇദ്ദേഹം ആയിരുന്നു.

ഇംഗ്ലീഷ് മലയാളം നിഘണ്ടു ആണ് ഇത്. സ്കൂൾ ആവശ്യത്തിനായി നിർമ്മിച്ച നിഘണ്ടു ആണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ ഉള്ളടക്കവും ലഘുവാണ്. ഏതാണ്ട് 380 താളുകൾ ആണ് ഇതിനുള്ളത്.

ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.