മലബാർ മാന്വൽ – വില്യം ലോഗൻ – വാല്യം 1, വാല്യം 2

ആമുഖം

വില്യം ലോഗൻ 1880കളിൽ 2 വാല്യങ്ങളായി പ്രസിദ്ധീകരിച്ച മലബാർ മാന്വൽ എന്ന വിശിഷ്ടഗ്രന്ഥത്തിന്റെ 2010ൽ ഇറങ്ങിയ സ്കാൻ റീപ്രിന്റിന്റെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഇംഗ്ലീഷിലുള്ള മൂലകൃതിയുടെ ഡിജിറ്റൽ സ്കാനാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

വാല്യം 1

  • പേര്: മലബാർ മാന്വൽ – വാല്യം 1
  • രചന: വില്യം ലോഗൻ
  • പ്രസിദ്ധീകരണ വർഷം: മൂലകൃതി 1887, റീപ്രിന്റ് 2010
  • താളുകളുടെ എണ്ണം:  828
  • പ്രസ്സ്:സർക്കാർ പ്രസ്സ്, മദ്രാസ്/ AECS Reprint

വാല്യം 2

  • പേര്: മലബാർ മാന്വൽ – വാല്യം 2
  • രചന: വില്യം ലോഗൻ
  • പ്രസിദ്ധീകരണ വർഷം: മൂലകൃതി 1887,  റീപ്രിന്റ് 2010
  • താളുകളുടെ എണ്ണം:  444
  • പ്രസ്സ്:സർക്കാർ പ്രസ്സ്, മദ്രാസ്/ AECS Reprint

മലബാർ മാന്വൽ - വില്യം ലോഗൻ
മലബാർ മാന്വൽ – വില്യം ലോഗൻ

പുസ്തക ഉള്ളടക്കം, കടപ്പാട്

മലബാർ മാന്വലിനെ പറ്റി മലയാളം വിക്കിപീഡിയ പറയുന്നത് ഇങ്ങനെ

വില്യം ലോഗൻ എന്ന സ്കോട്ട്ലൻഡുകാരൻ കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥമാണ് മലബാർ മാനുവൽ (Malabar Manual). 1887-ൽ ആണ് ഇത് പ്രകാശിതമായത്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ കേരളത്തിൽ മജിസ്റ്റ്ട്രേറ്റായും ജഡ്ജിയായും പിന്നീട് കളക്ടറായും അദ്ദേഹം 20 വർഷക്കാലത്തോളം ചിലവഴിച്ചു. ഇക്കാലമത്രയും അദ്ദേഹം നടത്തിയ യാത്രകളിൽനിന്നും പഠനങ്ങളിൽനിന്നും ലഭ്യമായ വിവരങ്ങളും അനുമാനങ്ങളും ചേർത്ത് അദ്ദേഹം രചിച്ച ഗ്രന്ഥമാണ് മലബാർ മാനുവൽ. ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമാണിത്. ഇന്ന് അതിന്റെ പരിഷ്കരിച്ച പതിപ്പുകളും മലയാളപരിഭാഷയും ലഭ്യമാണ്. മലബാർ എന്ന അന്നത്തെ ജില്ലയെപ്പറ്റിയാണ് ഇതിൽ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്.

മലബാർ മാന്വവിനെ പറ്റി ദേശാഭിമാനിയിൽ വന്ന ഒരു ലേഖനം ഇവിടെ കാണാം.

2 വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ചിത്രങ്ങളും ഭൂപടങ്ങളും ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ 1880കളിലെ ഡോക്കുമെന്റെഷൻ ആണ് എന്നതിനാൽ വളരെ മൂല്യമുള്ളതാണ്. മലബാറിനെ പറ്റി ഗവേഷണം ചെയ്യുന്നവർക്ക് മുതൽകൂട്ടാണ് ഈ ഗ്രന്ഥം. ഞങ്ങൾളുടെ (സിബു, സുനിൽ, ഷിജു) പല ഗവേഷണവിഷയങ്ങൾക്കും അത് സഹായകരമായിരുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

വാല്യം 1

വാല്യം 2

1950 – കണക്കുസാരം – ബാലപ്രബോധം

ആമുഖം

കണക്കുസാരംബാലപ്രബോധം എന്ന പ്രാചീനഗ്രന്ഥത്തിന്റെ അച്ചടി പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കണക്കുസാരം – ബാലപ്രബോധം
  • രചന: പ്രാചീന കൈയെഴുത്ത് രേഖകളുടെ പുനഃപ്രസിദ്ധീകരണം  
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം:  86
  • പ്രസാധനം:ഗവർണ്മെന്റ് ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി, മദ്രാസ്
1950 - കണക്കുസാരം - ബാലപ്രബോധം
1950 – കണക്കുസാരം – ബാലപ്രബോധം

പുസ്തക ഉള്ളടക്കം, കടപ്പാട്

കേരളത്തിന്റെ പ്രാചീനഗ്രന്ഥമായ (ഗ്രന്ഥശേഖരമായ) കണക്കുസാരത്തിന്റെ ഒരു ഭാഗം വിഷയം അനുസരിച്ച് തരം തിരിച്ച് എഡിറ്റ് ചെയ്ത്  അച്ചടിച്ചതാണ് ഈ പുസ്തകം.  മരക്കണക്ക്, പൊൻകണക്ക്, കിളക്കണക്ക് മുതലായി നിത്യോപയോഗമുള്ള കണക്കുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനു മുൻപ് റിലീസ് ചെയ്ത കണക്കുസാരം എന്ന കൃതിയുമായി ബന്ധമുള്ള കൃതിയാണിത്. ഈ കൃതിയെ പറ്റി എഡിറ്ററായ ചേലനാട്ട് അച്യുതമേനോൻ പറയുന്നത് ഇങ്ങനെ:

ഇതിന്നുമുമ്പു പ്രസിദ്ധപ്പെടുത്തിയ കണക്കുസാരത്തിന്നും ഇതിന്നും (കണക്കുസാരം (ബാലപ്രബോധം)) തമ്മിൽ സഹോദരബന്ധമുണ്ടെന്നതിലേക്ക് സംശയമില്ല. സൂത്രങ്ങൾ മിക്കതും ഒരു പൊലെയിരിക്കുന്നുണ്ടെങ്കിലും വൃത്തിക്കു പലേടത്തും വ്യത്യാസമുണ്ട്. അത് കൊണ്ട് ഇതിന്റെ കർത്താവ് വേറെയാണെന്ന് സ്പഷ്ടമാകുന്നുണ്ട്. രണ്ടാൾക്കും ആധാരം ഒന്നുതന്നെയാണു താനും.

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത് കാസർഗോഡുള്ള കേന്ദ്രസർവ്വകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ആയ പ്രൊഫ. രവിശങ്കർ എസ് നായരുടെ ശേഖരത്തിൽ നിന്നാണ്. അദ്ദേഹത്തെപറ്റിയുള്ള കുറച്ച് വിവരങ്ങൾ ഇവിടെയും ഇവിടെയും ആയി കാണാം. ഡിജിറ്റൈസ് ചെയ്യാനായി ഈ പ്രധാനപ്പെട്ട ഗ്രന്ഥം ലഭ്യമാക്കിയ രവിശങ്കർ സാറിനു നന്ദിയും സ്നേഹവും കടപ്പാടും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

1950 – കണക്കുസാരം

ആമുഖം

കണക്കുസാരം എന്ന പ്രാചീനഗ്രന്ഥത്തിന്റെ അച്ചടി പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  കണക്കുസാരം
  • രചന: പ്രാചീന കൈയെഴുത്ത് രേഖകളുടെ പുനഃപ്രസിദ്ധീകരണം  
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം:  120
  • പ്രസാധനം:ഗവർണ്മെന്റ് ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി, മദ്രാസ്
1950 - കണക്കുസാരം
1950 – കണക്കുസാരം

പുസ്തക ഉള്ളടക്കം, കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

കേരളത്തിന്റെ പ്രാചീനഗ്രന്ഥമായ (ഗ്രന്ഥശേഖരമായ) കണക്കുസാരത്തിന്റെ ഒരു ഭാഗം വിഷയം അനുസരിച്ച് തരം തിരിച്ച് എഡിറ്റ് ചെയ്ത്  അച്ചടിച്ചതാണ് ഈ പുസ്തകം.  മരക്കണക്ക്, പൊൻകണക്ക്, കിളക്കണക്ക് മുതലായി നിത്യോപയോഗമുള്ള കണക്കുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് എഡിറ്ററായ ചേലനാട്ട് അച്യുതമേനോൻ അവതാരികയിൽ പറയുന്നു.  കണക്കുസാരത്തിന്റെ ആദ്യത്തെ അച്ചടി പതിപ്പും ഇതാണെന്ന സൂചനയും അവതാരികയിൽ കാണാം.