കേരള സർക്കാർ 1962ൽ എട്ടാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കേരളപാഠാവലി – മലയാളം എന്ന മലയാളപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1962 – കേരള പാഠാവലി – മലയാളം – സ്റ്റാൻഡേർഡു് 8
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
1983 ഫെബ്രുവരി 9 തൊട്ട് 12 വരെ തിരുവനന്തപുരത്ത് വെച്ചു നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 20-ാം വാർഷികത്തോടു അനുബന്ധിച്ച് പ്രസിദ്ധീകരിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 20-ാം വാർഷിക സുവനീർ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
1983 – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 20-ാം വാർഷികം – സുവനീർ
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 20-ാം വാർഷികം – സുവനീർ 1983
പ്രസിദ്ധീകരണ വർഷം: 1983
താളുകളുടെ എണ്ണം: 80
പ്രസാധനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
അച്ചടി: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
സോവിയറ്റ് യൂണിയൻ നേതാവായിരുന്നു നികിതാ ക്രൂഷ്ച്ചേവ് 1959 സെപ്റ്റംബർ 27-ാം൹ അമേരിക്കയിലെ വാഷിംഗ്ടണിൽ നിന്നു ചെയ്ത അമേരിക്കൻ ടെലിവിഷൻ പ്രക്ഷേപണ പ്രസംഗം, ജനതകൾ നല്ല അയൽക്കാരായി കഴിയണം എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് പുസ്തകമായി പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഡൽഹിയിലെ USSR Embassyയുടെ Information Department ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചിതലിൽ നിന്ന് കഷ്ടിച്ച് രക്ഷിച്ചെടുത്ത പുസ്തകമാണീത്. അതിനാൽ തന്നെ സ്ഥിതി മോശമാണ്. പക്ഷെ ഉള്ളടക്കം ഏകദേശം മൊത്തം ഉണ്ട്. ഇത്തരം കൃതികൾ എവിടെയെങ്കിലും സൂക്ഷിച്ചു വെക്കാൻ സാദ്ധ്യത കുറവായതിനാൽ കിട്ടിയ സ്ഥിതിയിൽ തന്നെ ഡിജിറ്റൈസ് ചെയ്യുന്നു. പിൽക്കാലത്ത് കൂടുതൽ നല്ല സ്ഥിതിയിലുള്ള ഒരു കോപ്പി ആരെങ്കിലും കണ്ടുപിടിച്ചു തന്നാൽ നല്ല ഒരു ഡിജിറ്റൽ കോപ്പി നിർമ്മിക്കാൻ ശ്രമിക്കാം,
1959 – ജനതകൾ നല്ല അയൽക്കാരായി കഴിയണം – നികിത എസ്സ്. ക്രൂഷ്‌ച്ചേവ്
കടപ്പാട്
ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: ജനതകൾ നല്ല അയൽക്കാരായി കഴിയണം – എൻ.എസ്സ്. ക്രൂഷ്‌ച്ചേവ്
പ്രസിദ്ധീകരണ വർഷം: 1959
താളുകളുടെ എണ്ണം: 24
പ്രസാധനം: USSR Embassy Information Department, New Delhi
അച്ചടി: Princely Press, Bombay
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
You must be logged in to post a comment.